ബംഗളൂരു തകർന്നു
ബംഗളൂരു തകർന്നു
Monday, April 17, 2017 11:58 AM IST
ബം​ഗ​ളു​രു: വി​രാ​ട് കോ​ഹ്‌ലി ന​യി​ച്ച ബംഗളൂരു റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സി​നെ​തി​രേ സ്റ്റീ​വ് സ്മി​ത്ത് ന​യി​ച്ച റൈസിംഗ് പൂ​ന സൂ​പ്പ​ര്‍ ജ​യ​ന്‍റി​നു ജ​യം. ആ​ദ്യം ബാ​റ്റു ചെ​യ്ത പൂ​ന ഉ​യ​ര്‍​ത്തി​യ 162 റ​ണ്‍ ല​ക്ഷ്യ​ത്തി​ലേ​ക്കു ബാ​റ്റു​വീ​ശി​യ ബംഗളൂരു‍ 27 റ​ണ്‍​സ് അ​ക​ലെ 134ല്‍ ​ബാ​റ്റിം​ഗ് അ​വ​സാ​നി​പ്പി​ച്ചു. പൂ​ന ബൗ​ള​ര്‍​മാ​രു​ടെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് സ​ന്ദ​ര്‍​ശ​ക​രു​ടെ വി​ജ​യം ഉ​റ​പ്പി​ച്ച​ത്. സൂ​പ്പ​ര്‍ ജ​യ​ന്‍റി​നാ​യി ശ​ര്‍​ദു​ള്‍ താ​ക്കൂ​ര്‍, ബെ​ന്‍ സ്റ്റോ​ക്‌​സ് എ​ന്നി​വ​ര്‍ മൂ​ന്നു വി​ക്ക​റ്റ് വീ​തം നേ​ടി.

സ്‌​കോ​ര്‍: പൂ​ന സൂ​പ്പ​ര്‍ ജ​യ​ന്‍റ്- 161/8(20). ബംഗളൂരു‍ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ്- 134/9(20).
ടോ​സ് നേ​ടി​യ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് നാ​യ​ക​ന്‍ കോ​ഹ്‌ലി പൂ​ന​യെ ബാ​റ്റിം​ഗി​ന​യ​യ്ക്കു​ക​യാ​യി​രു​ന്നു. മി​ക​ച്ച തു​ട​ക്കം ല​ഭി​ച്ചെ​ങ്കി​ലും ബാ​റ്റിം​ഗ് ദു​ഷ്‌​ക​ര​മാ​യ പി​ച്ചി​ല്‍ അ​ത് മു​ത​ലാ​ക്കാ​ന്‍ ക​ഴി​യാ​തി​രു​ന്ന​താ​ണ് പൂ​ന വ​ന്‍ സ്‌​കോ​ര്‍ നേ​ടു​ന്ന​തി​ല്‍​നി​ന്നു ത​ട​ഞ്ഞ​ത്. ര​ഹാ​നെ(30), രാ​ഹു​ല്‍ ത്രി​പാ​ഠി(31), സ്റ്റീ​വ് സ്മി​ത്ത്(27), ധോ​ണി(28), മ​നോ​ജ് തി​വാ​രി(27) എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു പ്ര​ധാ​ന ബാ​റ്റ്‌​സ്മാ​ന്‍​മാ​രു​ടെ സ്‌​കോ​റു​ക​ള്‍. ഇ​തി​ല്‍ 11 പ​ന്തി​ല്‍​നി​ന്ന് 27 റ​ണ്‍​സ് നേ​ടി​യ തി​വാ​രി​യു​ടെ ഇ​ന്നിം​ഗ്‌​സ് വേ​റി​ട്ടു​നി​ന്നു. ബാ​ഗ്ലൂ​രി​നാ​യി ആ​ദം മി​ല്‍​നെ, ശ്രീ​നാ​ഥ് അ​ര​വി​ന്ദ് എ​ന്നി​വ​ര്‍ ര​ണ്ടു വി​ക്ക​റ്റ് വീ​തം നേ​ടി.


മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ബംഗളൂരി​ന് തു​ട​ക്ക​ത്തി​ല്‍​ത​ന്നെ ഓ​പ്പ​ണ​ര്‍ മ​ന്‍​ദീ​പ് സിം​ഗി​നെ(0) ന​ഷ്ട​പ്പെ​ട്ടു. കോ​ഹ്‌ലി(28)​യും ഡി​വി​ല്ല്യേ​ഴ്‌​സും(29) പി​ടി​ച്ചു​നി​ല്‍​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. മ​റ്റാ​ര്‍​ക്കും റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് നി​ര​യി​ല്‍ തി​ള​ങ്ങാ​ന്‍ ക​ഴി​ഞ്ഞി​ല്ല
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.