ബ്ര​സീ​ലി​നു യോ​ഗ്യ​ത
ബ്ര​സീ​ലി​നു   യോ​ഗ്യ​ത
Wednesday, March 29, 2017 12:11 PM IST
സാ​വോ പോ​ളോ: ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളിനു‍ ദ​ക്ഷി​ണ അ​മേ​രി​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ നി​ന്നു ഫൈ​ന​ല്‍ റൗ​ണ്ടി​ലേ​ക്കു ബ്ര​സീ​ല്‍ യോ​ഗ്യത ഉ​റ​പ്പി​ച്ചു. അ​ടു​ത്ത വ​ര്‍ഷം റ​ഷ്യ​യി​ല്‍ ന​ട​ക്കു​ന്ന ലോ​ക​ക​പ്പി​നു യോ​ഗ്യ​ത നേ​ടു​ന്ന ആ​ദ്യ രാ​ജ്യ​മാ​യി ബ്ര​സീ​ല്‍. ആ​തി​ഥേ​യ​രാ​യ റ​ഷ്യ മാ​ത്ര​മാ​ണ് ബ്ര​സീ​ലി​നൊ​പ്പ​മു​ള്ള​ത്. ഒ​രു വ​ര്‍ഷ​ത്തി​നു​ശേ​ഷം നാ​യ​ക​ന്‍റെ ആം​ബാ​ന്‍ഡ് കെ​ട്ടി​യി​റ​ങ്ങി​യ നെ​യ്മ​റു​ടെ മി​ക​വി​ലാ​യി​രു​ന്നു മു​ന്‍ ലോ​ക ചാ​മ്പ്യ​ന്മാ​ർ പരാഗ്വെയെ പരാജയപ്പെടുത്തി യോ​ഗ്യ​ത ഉ​റ​പ്പിച്ചത്‍.

ഒ​രു ജ​യ​മോ സ​മ​നി​ല​യോ മാ​ത്രം ആ​വ​ശ്യ​മാ​യ മ​ത്സ​ര​ത്തി​ല്‍ പ​രാ​ഗ്വെ​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്നു​ഗോ​ളു​ക​ള്‍ക്കു ത​ക​ര്‍ത്താ​ണ് ബ്ര​സീ​ല്‍ റ​ഷ്യ​യി​ലേ​ക്കു​ള്ള ടി​ക്ക​റ്റ് ഉ​റ​പ്പി​ച്ച​ത്. എ​ല്ലാ ലോ​ക​ക​പ്പി​ലും പ​ങ്കെ​ടു​ക്കു​ന്ന രാ​ജ്യ​മെ​ന്ന നേ​ട്ട​വും കാ​ന​റി​ക​ള്‍ സ്വ​ന്ത​മാ​ക്കി.

34-ാം മി​നി​റ്റി​ല്‍ ഫി​ലി​പ്പെ കു​ടീ​ഞ്ഞോ, 64-ാം മി​നി​റ്റി​ല്‍ നെ​യ്മ​ര്‍, 86-ാം മി​നി​റ്റി​ല്‍ മാ​ഴ്‌​സ​ലോ എ​ന്നി​വ​രാ​ണ് പ​രാ​ഗ്വെ​യു​ടെ വ​ല ച​ലി​പ്പി​ച്ച​ത്. 14 മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്നു 33 പോ​യി​ന്‍റു​മാ​യി ഒ​ന്നാം​സ്ഥാ​ന​ക്കാ​രാ​യാ​ണ് ഫൈ​ന​ല്‍ റൗ​ണ്ടി​ലേ​ക്കു ക​ട​ന്ന​ത്. ഇ​നി നാ​ലു മ​ത്സ​ര​ങ്ങ​ള്‍ ബാ​ക്കി​യു​ണ്ട്. അ​തേ​സ​മ​യം ഇ​തേ മേ​ഖ​ല​യി​ലെ ക​രു​ത്ത​രാ​യ അ​ര്‍ജ​ന്‍റീ​ന​യ്ക്കു തോ​ല്‍വി. ബൊ​ളീ​വി​യ​യോ​ടു ര​ണ്ടു ഗോ​ളി​നാ​ണ് മു​ന്‍ ലോ​ക ചാ​മ്പ്യ​ന്മാ​ര്‍ തോ​റ്റ​ത്. ഇതോടെ അർജന്‍റീന മേഖലയിൽ അഞ്ചാം സ്ഥാനത്തായി.

ബ്ര​സീ​ല്‍- പ​രാ​ഗ്വെ മ​ത്സ​ര​ത്തി​ല്‍ ബ്ര​സീ​ലി​ന്‍റെ മ​റ്റൊ​രു ത​ക​ര്‍പ്പ​ന്‍ പ്ര​ക​ട​ന​മാ​ണ് ക​ണ്ട​ത്. നാ​യ​ക​ന്‍റെ ആം​ബാ​ന്‍ഡ് അ​ണി​ഞ്ഞു​കൊ​ണ്ട് ടീ​മി​നെ മു​ന്നി​ല്‍നി​ന്നു ന​യി​ച്ച നെ​യ്മ​ര്‍ മി​ക​ച്ച നീ​ക്ക​ങ്ങ​ളു​മാ​യി പ​ല​പ്പോ​ഴും പ​രാ​ഗ്വെ​ന്‍ പ്ര​തി​രോ​ധ​ക്കാ​ര്‍ക്കു തി​ര​ക്കി​ട്ട പ​ണി​യു​ണ്ടാ​ക്കി. ഇ​തോ​ടെ നെ​യ്മ​റി​നു കൂ​ടു​ത​ല്‍ ഫൗ​ളു​ക​ളും നേ​രിടേ​ണ്ടി​വ​ന്നു. നെ​യ്മ​റി​നെ ഫൗ​ള്‍ ചെ​യ്ത​തി​നു ല​ഭി​ച്ച സ്‌​പോ​ട് കി​ക്കെ​ടു​ക്കാ​നെ​ത്തി​യ ബാ​ഴ്‌​സ​ലോ​ണ താ​ര​ത്തി​ന്‍റെ കി​ക്ക് ഗോ​ള്‍ കീ​പ്പ​ര്‍ ര​ക്ഷ​പ്പെ​ടു​ത്തി. പ​ന്തു​മാ​യി ബോ​ക്‌​സി​ലെ​ത്തി​യ​പ്പോ​ള്‍ ഓ​ഫ് സൈ​ഡ് വി​ളി​യും നേ​രി​ടേ​ണ്ടി​വ​ന്നു. യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ളി​ല്‍ സ്ഥി​ര​ത​യാ​ര്‍ന്ന പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ന്ന ബ്ര​സീ​ലി​ന്‍റെ തു​ട​ര്‍ച്ച​യാ​യ 10-ാം ജ​യ​മാ​ണ്.

മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്കം മു​ത​ലേ ബ്ര​സീ​ലി​ന്‍റെ ആ​ക്ര​മ​ണ​മാ​യി​രു​ന്നു. ആ​റാം മി​നി​റ്റി​ല്‍ നെ​യ്മ​റു​ടെ ഫ്രീ​കി​ക്കി​നു ത​ല​വ​ച്ച കു​ടി​ഞ്ഞോ​യുടെ ശ്ര​മം ബാ​റി​നു മു​ക​ളി​ലൂ​ടെ പോ​യി. ഇ​തി​നു​ശേ​ഷ​വും ലി​വ​ര്‍പൂ​ള്‍ താ​രം ഭാ​ഗ്യം പ​രീ​ക്ഷി​ച്ചു. എ​ന്നാ​ല്‍ പ​രാ​ഗ്വെ​ന്‍ ഗോ​ള്‍ കീ​പ്പ​ര്‍ അ​ന്‍റോ​ണി സി​ല്‍വ ര​ക്ഷ​പ്പെ​ടു​ത്തി. പ​രാ​ഗ്വെ​യു​ടെ ഡെ​ര്‍ലി​സ് ഗോ​ണ്‍സാ​ല​സി​ല്‍നി​ന്നു മി​ക​ച്ചൊ​രു നീ​ക്ക​മു​ണ്ടാ​യെ​ങ്കി​ലും ശ്ര​മം പു​റ​ത്തേ​യ്ക്കാ​യി​രു​ന്നു.

ആ​ദ്യ പ​കു​തി തീ​രാ​ന്‍ പ​ത്തു മി​നി​റ്റു​ള്ള​പ്പോ​ള്‍ പ​രാ​ഗ്വെ​യു​ടെ ചെ​റു​ത്തു​നി​ല്‍പ്പ് അ​വ​സാ​നി​ച്ചു. ഉ​റു​ഗ്വെ​യ്‌​ക്കെ​തി​രേ ഹാ​ട്രി​ക് നേ​ടി​യ പൗ​ളി​ഞ്ഞോ​യും കു​ടി​ഞ്ഞോ​യു​മാ​യു​ള്ള മു​ന്നേ​റ്റ​ത്തി​ന്‍റെ ഫ​ലം ഗോ​ളി​ല്‍ ക​ലാ​ശി​ച്ചു. ബോ​ക്‌​സി​നു പു​റ​ത്തു​നി​ന്നു പൗ​ളി​ഞ്ഞോ ന​ല്‍കി​യ ബാ​ക് ഹീ​ല്‍ പാ​സി​ല്‍ നി​ന്നു കു​ടി​ഞ്ഞോ​യു​ടെ ക​ന​ത്ത ഷോ​ട്ട് വ​ല​യി​ല്‍.

51-ാം മി​നി​റ്റി​ല്‍ നെ​യ്മ​റെ റോ​ഡ്രി​ഗോ റോ​ഹാ​സ് ബോ​ക്‌​സി​നു​ള്ളി​ല്‍ വീ​ഴ്ത്തി​യ​തി​നു പെ​നാ​ല്‍റ്റി. നെ​യ്മ​ര്‍ ത​ന്നെ കി​ക്കെ​ടു​ത്തു. വ​ല​തു​വ​ശ​ത്തേ​ക്കു ഡൈ​വ് ചെ​യ്ത് സി​ല്‍വ ര​ക്ഷ​പ്പെ​ടു​ത്തി. നെ​യ്മ​റു​ടെ ഗോ​ളി​നാ​യു​ള്ള കാ​ത്തി​രി​പ്പ് 64-ാം മി​നി​റ്റി​ല്‍ അ​വ​സാ​നി​ച്ചു. ബാ​ഴ്‌​സ താ​ര​ത്തി​ന്‍റെ ഒ​റ്റ​യാ​ന്‍ കു​തി​പ്പി​ന്‍റെ ഫ​ല​മാ​യി​രു​ന്നു ഗോ​ള്‍. ഗ്രൗ​ണ്ടി​നു മ​ധ്യ ഭാ​ഗ​ത്തു​നി​ന്നു ല​ഭി​ച്ച പ​ന്തു​മാ​യി മു​ന്നേ​റി​യ നെ​യ്മ​ര്‍ ബോ​ക്‌​സി​നു​ള്ളി​ല്‍ ര​ണ്ടു പ്ര​തി​രോ​ധ​ക്കാ​രെ വെ​ട്ടി​ച്ച് പ​ന്ത് വ​ല​യി​ലാ​ക്കി. അ​വ​സാ​നം മാഴ്‌​സ​ലോ കൂ​ടി ഗോ​ള​ടി​ച്ച് ബ്ര​സീ​ലി​ന്‍റെ ജ​യം ഗം​ഭീ​ര​മാ​ക്കി.

പ​രി​താ​പ​ക​രം അ​ര്‍ജ​ന്‍റീ​ന


ബൊ​ളീ​വി​യ​യി​ലെ ഹെ​ര്‍ണാ​ണ്ടോ സി​ലോ സ്റ്റേ​ഡി​യം ച​തി​ക്കു​ക​യും സൂ​പ്പ​ര്‍താ​രം ല​യ​ണ​ല്‍ മെ​സി വി​ല​ക്കി​നെ​ത്തു​ട​ര്‍ന്നു ക​ളി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്ത​തോ​ടെ അ​ര്‍ജ​ന്‍റീ​ന മൂ​ക്കു​കു​ത്തി വീ​ണു. സ​മു​ദ്ര​നി​ര​പ്പി​ല്‍ നി​ന്നു 3600 മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ലു​ള്ള ബൊ​ളിവി​യ​യി​ലെ ലാ​പാ​സി​ലെ ക​ളി അ​ര്‍ജ​ന്‍റീ​ന​യ്ക്ക് എ​ന്നും മ​ര​ണ​ക്ക​ളി​യാ​ണ്. 2005നു​ശേ​ഷം അ​ര്‍ജ​ന്‍റീ​ന​യ്ക്കു ബൊ​ളി​വി​യ​യി​ല്‍ ജ​യി​ക്കാ​നാ​യി​ട്ടി​ല്ല. 2009ലെ ​ലോ​ക​ക​പ്പ് യോ​ഗ്യ​താ റൗ​ണ്ടി​ല്‍ അ​ര്‍ജ​ന്‍റീ​ന ഒ​ന്നി​നെ​തി​രേ ആ​റു ഗോ​ളു​ക​ള്‍ക്കു ബൊ​ളീ​വി​യ​യോ​ടു ത​ക​ര്‍ന്നി​രു​ന്നു.

പി​ന്നീ​ട് 2013-ല്‍ ​സ​മ​നി​ല കൊ​ണ്ടു ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഏ​റെ ഉ​യ​ര​ത്തി​ലു​ള്ള ലാ​പാ​സി​ല്‍ ശ്വ​സി​ക്കാ​ന്‍ പോ​ലും ബു​ദ്ധി​മു​ട്ടു​ള്ള അ​വ​സ്ഥ​യാ​ണ്. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും മെ​സി​യു​ടെ വി​ല​ക്കും കൂ​ടാ​തെ പ​ല പ്ര​മു​ഖ​രു​ടെ​യും സ​സ്‌​പെ​ന്‍ഷ​നും അ​ര്‍ജ​ന്‍റീ​ന​യെ ബൊ​ളി​വി​യ​യ്ക്കു മു​ന്നി​ല്‍

2-0ന്‍റെ ​തോ​ല്‍വി​യി​ലേ​ക്കു വീ​ഴ്ത്തി. ക​ഴി​ഞ്ഞ​ദി​വ​സം ചി​ലി​ക്കെ​തി​രേ മെ​സി​യു​ടെ പെ​നാ​ല്‍റ്റി​യി​ല്‍ ജയിച്ച് മൂ​ന്നാം​സ്ഥാ​ന​ത്തെ​ത്തി​യ അ​ര്‍ജ​ന്‍റീ​ന വീ​ണ്ടും താ​ഴെ ത​ട്ടി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ജ​യി​ച്ചി​രു​ന്നെ​ങ്കി​ല്‍ പോ​യി​ന്‍റ് നി​ല മെ​ച്ച​പ്പെ​ടു​ത്താ​മാ​യി​രു​ന്നു.
ഇ​നി നാ​ലു മ​ത്സ​ര​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ബാ​ക്കി​യു​ള്ള​ത്. യോഗ്യ ത നേടാൻ ഇനിയു ള്ള മത്സരങ്ങളിൽ വിജയം അനിവാര്യമാ ണ്.

2018 ലോ​ക​ക​പ്പി​ന് ഇ​നി​യും യോ​ഗ്യ​ത ഉ​റ​പ്പാ​ക്കി​യി​ട്ടി​ല്ലാ​ത്ത അ​ര്‍ജ​ന്‍റീ​ന​യ്ക്ക് മെ​സി​യു​ടെ വി​ല​ക്ക് തി​രി​ച്ച​ടി​യാ​യി മാ​റു​ക​യാ​ണ്. നാ​ലു മ​ത്സ​ര​ങ്ങ​ള്‍ കൂ​ടി ബാ​ക്കി​യു​ള്ള​പ്പോ​ള്‍ 22 പോ​യി​ന്‍റു​മാ​യി അ​ഞ്ചാം സ്ഥാ​ന​ത്താ​ണ്. ഗ്രൂ​പ്പി​ല്‍ മു​ന്നി​ലെ​ത്തു​ന്ന ആ​ദ്യ നാ​ലു ടീ​മു​ക​ള്‍ക്കാ​ണ് ലോ​ക​ക​പ്പി​ന് നേ​രി​ട്ട് യോ​ഗ്യ​ത ല​ഭി​ക്കു​ക. അ​ഞ്ചാ​മ​തെ​ത്തു​ന്ന ടീ​മി​നു പ്ലേ​ഓ​ഫ് ക​ളി​ക്കേ​ണ്ടി​വ​രും.

ബൊ​ളി​വി​യ​യു​ടെ ആ​ക്ര​മ​ണ​ത്തോ​ടെ​യാ​യി​രു​ന്നു മ​ത്സ​രം. എ​യ്ഞ്ച​ല്‍ ഡി ​മ​രി​യ ര​ണ്ടു ത​വ​ണ പ​ന്ത് വ​ല ല​ക്ഷ്യ​മാ​ക്കി തൊ​ടു​ത്തെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ഇ​രു​പ​കു​തി​ക​ളി​ലാ​ണ് ബൊ​ളീ​വി​യ ര​ണ്ടു ഗോ​ളു​ക​ള്‍ നേ​ടി​യ​ത്. 31-ാം മി​നി​റ്റി​ല്‍ യു​വാ​ന്‍ കാ​ര്‍ലോ​സ് ആ​ര്‍സെ ആ​തി​ഥേ​യ​ര്‍ക്ക് ലീ​ഡ് ന​ല്‍കി. പാ​ബ്ലോ എ​സ്‌​കോ​ബ​ാര്‍ എ​ടു​ത്ത ഫ്രീ​കി​ക്കി​നെ​ത്തു​ട​ര്‍ന്നു അ​ര്‍ജ​ന്‍റീ​ന ഗോ​ള്‍മു​ഖ​ത്തെ​ത്തി​യ പ​ന്ത് പി​ന്തി​രി​ഞ്ഞു നി​ന്നു ഹെ​ഡ​റി​ലൂ​ടെ​യാ​ണ് ആ​ര്‍സെ ഗോ​ളാ​ക്കി. 51-ാം മി​നി​റ്റി​ല്‍ അ​ര്‍ജ​ന്‍റീ​ന​യു​ടെ പ്ര​തി​രോ​ധ പി​ഴ​വു മു​ത​ലെ​ടു​ത്തു മാ​ര്‍സ​ലോ മൊ​റീ​നോ​യും ഗോ​ള്‍ നേ​ടി​യ​തോ​ടെ അ​ര്‍ജ​ന്‍റീ​ന​യു​ടെ പ​ത​നം പൂ​ര്‍ത്തി​യാ​യി. ഡി ​മ​രി​യ​യു​ടെ ഒ​റ്റ​പ്പെ​ട്ട മു​ന്നേ​റ്റ​ങ്ങ​ളാ​യി​രു​ന്നു അ​ര്‍ജ​ന്‍റീ​ന​യി​ല്‍ നി​ന്നു എ​ടു​ത്തു പ​റ​യാ​നു​ണ്ടാ​യി​രു​ന്ന​ത്.

ചിലിക്കും കൊളംബിയയ്ക്കും ജയം, ഉറുഗ്വെ തോറ്റു

ചി​ലി 3-1ന് ​വെ​ന​സ്വേ​ല​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. അ​ല​ക്‌​സി​സ് സാ​ഞ്ച​സ് അ​ഞ്ചാം മി​നി​റ്റി​ല്‍ ചി​ലി​യെ മുന്നിലെത്തിച്ചു. പിന്നെ എ​സ്റ്റ​ബ​ന്‍ പ​രേ​ഡ​സ് (7,22) വ​ക​ ര​ണ്ടു ഗോ​ളു​ക​ളുകൾ ചിലിക്കു മികച്ച ജയം നല്കി. സ​ലോ​മ​ന്‍ റോ​ന്‍ഡ​ന്‍ (63) ആ​ണ് വെ​ന​സ്വേ​ല​യു​ടെ ആ​ശ്വാ​സ ഗോ​ള്‍ നേ​ടി​യ​ത്. ജ​യം ചി​ലി​യെ നാ​ലാം സ്ഥാ​ന​ത്തെ​ത്തി​ച്ചു.

ഇ​ക്വ​ഡോ​റി​നെ 2-0ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് കൊ​ളം​ബി​യ പോ​യി​ന്‍റ് നി​ല​യി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. ഹാ​മി​ഷ് റോ​ഡ്രി​ഗ​സ് (20), യു​വാ​ന്‍ ക്വ​ഡ്രാ​ഡോ (34) എ​ന്നി​വ​രാ​ണ് കൊ​ളം​ബി​യ​യു​ടെ ഗോ​ള്‍ നേ​ട്ട​ക്കാ​ര്‍.

പെ​റു​വി​നോ​ട് ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളി​നു തോ​റ്റ ഉ​റു​ഗ്വെ തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം തോ​ല്‍വി ഏ​റ്റു​വാ​ങ്ങി. ഒ​രു ഗോ​ളി​നു മു​ന്നി​ല്‍നി​ന്ന​ശേ​ഷ​മാ​ണ് ഉ​റു​ഗ്വെ ഇ​ത്ത​വ​ണ​യും പ​രാ​ജ​യ​പ്പെ​ട്ട​ത്. കാ​ര്‍ലോ​സ് സാ​ഞ്ച​സ് (30) ഉ​റു​ഗ്വെ​യെ മു​ന്നി​ലെ​ത്തി​ച്ചു. എ​ന്നാ​ല്‍ പൗ​ളോ ഗ്വ​രേ​രോ (34), എ​ഡി​സ​ണ്‍ ഫ്‌​ളോ​റ​സ് (62) എ​ന്നി​വ​രു​ടെ ഗോ​ള്‍ക​ള്‍ പെ​റു​വി​നു ജ​യം സ​മ്മാ​നി​ച്ചു. ഉറുഗ്വെ മൂന്നാം സ്ഥാനത്താണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.