ഡേ​വ് വാ​ട്‌​മോ​ര്‍ കേ​ര​ള ടീം ​പ​രി​ശീ​ല​ക​ന്‍
ഡേ​വ് വാ​ട്‌​മോ​ര്‍ കേ​ര​ള ടീം ​പ​രി​ശീ​ല​ക​ന്‍
Tuesday, March 28, 2017 12:03 PM IST
കൊ​ച്ചി: വി​ഖ്യാ​ത ക്രി​ക്ക​റ്റ് പ​രി​ശീ​ല​ക​ന്‍ ഓ​സ്‌​ട്രേ​ലി​യ​യു​ടെ ഡേ​വ് വാ​ട്‌​മോ​ര്‍ കേ​ര​ള ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​കും. ശ്രീ​ല​ങ്ക​യ്ക്ക് ലോ​ക​ക​പ്പ് ല​ഭി​ച്ച​പ്പോ​ള്‍ പ​രി​ശീ​ല​ക​ച്ചു​മ​ത​ല നി​ര്‍വ​ഹി​ച്ചി​രു​ന്ന​ത് വാ​ട്‌​മോ​റാ​ണ്. അ​ടു​ത്ത സീ​സ​ണി​ന് മു​മ്പ് വാ​ട്‌​മോ​ര്‍ കേ​ര​ള ടീ​മി​ന്‍റെ പ​രി​ശീ​ല​ക ചു​മ​ത​ല ഏ​റ്റെ​ടു​ക്കും. കേ​ര​ള ടീ​മി​ന്‍റെ ചു​മ​ത​ല ഏ​റ്റെ​ടു​ക്കു​ന്ന​തി​ല്‍ അ​ദ്ദേ​ഹം താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ച​താ​യി മു​മ്പ് കെ​സി​എ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ര​ണ്ടു​വ​ര്‍ഷ​ത്തെ ക​രാ​റി​ല്‍ ചെ​ന്നൈ​യി​ലെ ഒരു മെ​ഡി​ക്ക​ല്‍ കോ​ള​ജ് ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​യി ചു​മ​ത​ല​യേ​റ്റെടുക്കാൻ തയാ‍റായി ഇരിക്കുകയാണ് വാ​ട്‌​മോ​ര്‍. ഈ ​ചു​മ​ത​ല ഏ​റ്റെ​ടു​ത്താ​ലും ക​രാ​ര്‍ അ​നു​സ​രി​ച്ച് ആ​റ് മാ​സ​ത്തെ ഇ​ട​വേ​ള അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ക്കും. ഇ​ത് ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കാ​നാ​ണ് അ​ദ്ദേ​ഹ​ത്തെ കേ​ര​ള​ത്തി​ന്‍റെ പ​രി​ശീ​ല​ക​നാ​വാ​ന്‍ ക്ഷ​ണി​ച്ച​ത്. സെ​പ്റ്റം​ബ​ര്‍ മു​ത​ല്‍ അ​ടു​ത്ത വ​ര്‍ഷം ഫെ​ബ്രു​വ​രി വ​രെ​യാ​കും വാ​ട്‌​മോ​റി​ന്‍റെ കാ​ലാ​വ​ധി. ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു വി​ദേ​ശ പ​രി​ശീ​ല​ക​ന്‍ കേ​ര​ള ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​കു​ന്ന​ത്.

ക​ഴി​ഞ്ഞ ര​ഞ്ജി സീ​സ​ണി​ല്‍ പ​രി​ശീ​ല​ക​നാ​യി​രു​ന്ന പി. ​ബാ​ല​ച​ന്ദ്ര​ന്‍റെ കീ​ഴി​ല്‍ കേ​ര​ള​ത്തി​ന് മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​നാ​യി​രു​ന്നി​ല്ല. ര​ഞ്ജി ടൂ​ര്‍ണ​മെ​ന്‍റി​നി​ടെ ബാ​ല​ച​ന്ദ്ര​നെ മാ​റ്റി ടീ​മി​നന്‍റെ ബൗ​ളിം​ഗ് പ​രി​ശീ​ല​ക​നാ​യി​രു​ന്ന ടി​നു യോ​ഹ​ന്നാ​നെ പ​രി​ശീ​ല​ക​നാ​യി നി​യ​മി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ടി​നു പ​രി​ശീ​ല​ക​നാ​യി​ട്ടും കേ​ര​ള​ത്തി​ന് നോ​ക്കൗ​ട്ടി​ലെ​ത്താ​നാ​യി​ല്ല.


നേ​ര​ത്തെ വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​ക്ക് മു​ന്നോ​ടി​യാ​യി ജ​നു​വ​രി​യി​ല്‍ കേ​ര​ളാ ടീം ​ചെ​ന്നൈ​യി​ല്‍ വാ​ട്‌​മോ​റി​ന് കീ​ഴി​ല്‍ പ​രി​ശീ​ല​നം ന​ട​ത്തി​യി​രു​ന്നു. ടെ​സ്റ്റ് പ​ദ​വി​യു​ള്ള നി​ര​വ​ധി രാ​ജ്യ​ങ്ങ​ളു​ടെ പ​രി​ശീ​ല​ക​നാ​യി​ട്ടു​ള്ള വാ​ട്‌​മോ​റി​ന്‍റെ അ​നു​ഭ​വ​സ​മ്പ​ത്ത് കേ​ര​ള​ത്തി​ന് ഗു​ണ​ക​ര​മാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ശ്രീ​ല​ങ്ക​യ്ക്ക് പു​റ​മെ ബം​ഗ്ലാ​ദേ​ശ്, പാ​ക്കി​സ്ഥാ​ന്‍, സിം​ബാ​ബബ്‌വെ ദേ​ശീ​യ ടീ​മു​ക​ളു​ടെ പ​രി​ശീ​ല​ക​നാ​യി​ട്ടു​ള്ള വാ​ട്മോ​ര്‍ ഐ​പി​എ​ലി​ല്‍ കോ​ല്‍ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സി​ന്‍റെ പ​രി​ശീ​ല​ക​നാ​യി​രു​ന്നു. നി​ല​വി​ലെ പ​രി​ശീ​ല​ക​നാ​യ ടി​നു യോ​ഹ​ന്നാ​ന് കെ​സി​എ​യു​ടെ സെ​ന്‍റ​ര്‍ ഫോ​ര്‍ എ​ക്‌​സ​ല​ന്‍സി​ന്‍റെ ചു​മ​ത​ല ന​ല്‍കാ​നും എ​സ് ര​മേ​ശി​നെ ഗെ​യിം ഡ​യ​റ​ക്ട​റാ​യി നി​യ​മി​ക്കാ​നും ക്രി​ക്ക​റ്റ് ഡ​വ​ല​പ്‌​മെ​ന്‍റ് ക​മ്മി​റ്റി ത​ല​വ​നാ​യി മു​ന്‍ കേ​ര​ള താ​രം നാ​രാ​യ​ണ​ന്‍കു​ട്ടി​യെ നി​യ​മി​ക്കാ​നും കെ​സി​എ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.