ഛേത്രി​ക്കു ഗോ​ൾ: അ​വ​സാ​ന മി​നി​റ്റി​ല്‍ ഇന്ത്യക്കു ജ​യം
ഛേത്രി​ക്കു ഗോ​ൾ: അ​വ​സാ​ന മി​നി​റ്റി​ല്‍ ഇന്ത്യക്കു ജ​യം
Tuesday, March 28, 2017 12:03 PM IST
യാം​ഗൂ​ണ്‍: ഏ​ഷ്യ​ന്‍ ക​പ്പ് ഫു​ട്‌​ബോ​ള്‍ ഗ്രൂ​പ്പ് എ ​യോ​ഗ്യ​താ മ​ത്സ​ര​ത്തി​ല്‍ സു​നി​ല്‍ ഛേത്രി​യു​ടെ അ​വ​സാ​ന മി​നി​റ്റി​ലെ ഗോ​ളി​ല്‍ ഇ​ന്ത്യ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നു മ്യാ​ന്‍മ​റി​നെ തോ​ല്‍പ്പി​ച്ചു. റാ​ങ്കിം​ഗി​ല്‍ മു​ന്നി​ലു​ള്ള ഇ​ന്ത്യ​ക്കെ​തി​രേ ശ​ക്ത​മാ​യി പോ​രാ​ടി​യ മ്യാ​ന്‍മ​ര്‍ പ​ല​പ്പോ​ഴും ഇ​ന്ത്യ​ന്‍ ബോ​ക്‌​സി​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി​യെ​ങ്കി​ലും ഇ​ന്ത്യ​ന്‍ പ്ര​തി​രോ​ധ​ത്തി​ന്‍റെ ഇ​ട​പെ​ട​ലു​ക​ള്‍ ര​ക്ഷ​പ്പെ​ടു​ത്തി.

ഇ​ന്ത്യ​ന്‍ മു​ന്നേ​റ്റ​നി​ര മി​ക​ച്ച അ​വ​സ​രം ഉ​ണ്ടാ​ക്കി​യെ​ടു​ത്തെ​ങ്കി​ലും വി​നി​യോ​ഗി​ക്കാ​നാ​യി​ല്ല. 34-ാം മി​നി​റ്റി​ല്‍ തു​റ​ന്ന പോ​സ്റ്റി​ല്‍ പ​ന്തെ​ത്തി​ക്കാനുള്ള ജാ​ക്കി​ച​ന്ദി​ന്‍റെ ശ്ര​മം ബാ​റി​നു മു​ക​ളി​ലൂ​ടെ അ​ടി​ച്ചു​ക​ള​ഞ്ഞു. ജെ​ജെ, ജാ​ക്കി​ച​ന്ദി​നു പാ​സ് ന​ല്‍കു​മ്പോ​ള്‍ ഗോ​ള്‍കീ​പ്പ​ര്‍ പു​റ​ത്താ​യി​രു​ന്നു. എ​ന്നാ​ല്‍ ചെ​റി​യൊ​രു ട​ച്ചി​ലൂ​ടെ വ​ല​കു​ലു​ക്കേ​ണ്ട​തി​നു പ​ക​രം ശ​ക്ത​മാ​യ ഷോ​ട്ടെ​ടു​ത്ത് പ​ന്ത് പു​റ​ത്തേ​ക്ക​ടി​ച്ചു.


ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ല്‍ മ്യാ​ന്‍മ​റി​ല്‍നി​ന്നു മി​ക​ച്ച നീ​ക്ക​ങ്ങ​ളു​ണ്ടാ​യി. ഇ​തോ​ടെ ഇ​ന്ത്യ​ന്‍ പ്ര​തി​രോ​ധ​ത്തിനും ഗോ​ള്‍കീ​പ്പ​ര്‍ ഗു​ര്‍പ്രീ​ത് സിം​ഗി​നും പി​ടി​പ്പ​തു പ​ണി​യാ​യി.
മ​ത്സ​രം അ​വ​സാ​ന മി​നി​റ്റു​ക​ളി​ലെ​ത്തി​യ​പ്പോ​ള്‍ വി​ജ​യ​ഗോ​ളി​നാ​യി ഇ​രു​കൂ​ട്ട​രും പൊ​രു​തി. പ​ക്ഷേ ഗോ​ള്‍ വ​ന്നി​ല്ല. മ്യാ​ന്‍മാ​റി​ന്‍റെ ഫി​നി​ഷിം​ഗ് പോ​രാ​യ്മ​യും അ​വ​രെ ഗോ​ള്‍ നേ​ടു​ന്ന​തി​ല്‍നി​ന്നു ത​ട​ഞ്ഞു.

മു​ഴു​വ​ന്‍ സ​മ​യ​മാ​യ​പ്പോ​ള്‍ ഛേത്രി ​മ്യാ​ന്‍മ​ര്‍ വ​ല​യി​ല്‍ പ​ന്ത് നി​ക്ഷേ​പി​ച്ചു. ഉ​ദാ​ന്ത സിം​ഗി​ന്‍റെ പാ​സി​ല്‍നി​ന്നാ​യി​രു​ന്നു ഛേത്രി​യു​ടെ ഗോ​ള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.