വ​രു​മാ​ന​ത്തി​ല്‍ റൊണാൾഡോ മു​ന്നി​ല്‍
വ​രു​മാ​ന​ത്തി​ല്‍ റൊണാൾഡോ മു​ന്നി​ല്‍
Tuesday, March 28, 2017 12:03 PM IST
മാ​ഡ്രി​ഡ്: 2016-17 സീ​സ​ണി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വ​രു​മാ​നം റയലിന്‍റെ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ​യ്ക്ക്. ഈ ​സീ​സ​ണ​ി​ല്‍ എട്ടു കോ​ടി 75 ല​ക്ഷം യൂ​റോ​യാ​ണ് റ​യ​ല്‍ മാ​ഡ്രി​ഡ് മു​ന്നേ​റ്റ​താ​ര​ം വ​രു​മാ​ന​മാ​യി നേ​ടി​യ​ത്. ര​ണ്ടാ​മ​ത് അ​ര്‍ജ​ന്‍റീ​ന​യു​ടെ ബാ​ഴ്‌​സ​ലോ​ണ താ​രം ല​യ​ണ​ല്‍ മെ​സി​ക്കാ​ണ്. ഏഴു കോ​ടി 65 ല​ക്ഷം യൂ​റോ​യാ​ണ് അ​ര്‍ജ​ന്‍റൈ​ന്‍ താ​ര​ത്തി​ന്‍റെ വ​രു​മാ​നം. ഫ്രാ​ന്‍സ് ഫു​ട്‌​ബോ​ളാ​ണ് ഇ​ക്കാ​ര്യം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. മെ​സി​യു​ടെ ബാ​ഴ്‌​സ​ലോ​ണ​യി​ലെ സ​ഹ​താ​രം നെ​യ്മ​റാ​ണ് മൂ​ന്നാ​മ​ത് 5 കോ​ടി 55 ല​ക്ഷ​മാ​ണ് വ​രു​മാ​നം. നാ​ലാ​മ​ത് വെയ്ൽസിന്‍റെ റ​യ​ല്‍ മാ​ഡ്രി​ഡ് താ​രം ഗാ​ര​ത് ബെ​യ്‌​ലാ​ണ് (4 കോ​ടി 1 ല​ക്ഷം).


ചൈ​നീ​സ് സൂ​പ്പ​ര്‍ ലീ​ഗി​ല്‍ ഹെ​ബീ ഫോ​ര്‍ച്യു​ണി​നു​വേ​ണ്ടി ക​ളി​ക്കു​ന്ന എ​സ​ക്കി​യേ​ല്‍ ലാ​വെ​സി (2 കോ​ടി 85 ല​ക്ഷം) അ​ഞ്ചാ​മ​ത്. പ​രി​ശീ​ല​ക​രി​ല്‍ ഉ​യ​ര്‍ന്ന സ​മ്പാ​ദ്യം മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ന്‍റെ ഹൊ​സെ മൗ​റി​ഞ്ഞോ​യ്ക്കാ​ണ്. 2 കോ​ടി 8 ല​ക്ഷം യൂ​റോ​യാ​ണ് മൗ​റി​ഞ്ഞോ​യു​ടെ വ​രു​മാ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.