ജ​ര്‍മ​നി​ക്കും ഇം​ഗ്ല​ണ്ടി​നും ജ​യം
ജ​ര്‍മ​നി​ക്കും ഇം​ഗ്ല​ണ്ടി​നും ജ​യം
Monday, March 27, 2017 11:39 AM IST
ബാ​ക്കു/​ല​ണ്ട​ന്‍: യൂ​റോ​പ്യ​ന്‍ മേ​ഖ​ല ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ളി​ല്‍ ലോ​ക ചാ​മ്പ്യ​ന്മാ​രാ​യ ജ​ര്‍മ​നി​ക്കും ഇം​ഗ്ല​ണ്ടി​നും ത​ക​ര്‍പ്പ​ന്‍ ജ​യം. സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ല്‍ ജ​ര്‍മ​നി​യി​ല്‍നി​ന്നേ​റ്റ തോ​ല്‍വി​ക്കു​ശേ​ഷം ഇം​ഗ്ല​ണ്ട് വി​ജ​യ​ത്തോ​ടെ തി​രി​ച്ചെ​ത്തി. വെ​ംബ്ലി സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ഇം​ഗ്ല​ണ്ട് മ​റു​പ​ടി​യി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​നു ലി​ത്വാ​നി​യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ജെ​ര്‍മി​യ​ന്‍ ഡി​ഫോ (21), ജെ​യ്മി വാ​ര്‍ഡി (66) എ​ന്നി​വ​രാ​ണ് ഗോ​ള്‍ നേ​ടി​യ​ത്.


ഗ്രൂ​പ്പ് സി​യി​ല്‍ ലോ​ക​ചാ​മ്പ്യ​ന്‍മാ​രാ​യ ജ​ര്‍മ​നി ആ​ന്ദ്രെ ഷുർലെയുടെ ഇ​ര​ട്ട ഗോ​ള്‍ മി​ക​വി​ല്‍ അ​സ​ര്‍ബൈ​ജാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. 19,81 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു ഷുർലെ‍ വ​ല​കു​ലു​ക്കി​യ​ത്. തോ​മ​സ് മ്യൂ​ള​ര്‍ (36), മ​രി​യോ ഗോ​മ​സ് (45) എ​ന്നി​വ​രാ​ണ് മ​റ്റ് സ്‌​കോ​ര്‍മാ​ര്‍. 15 പോ​യി​ന്‍റുള്ള ജ​ര്‍മ​നി ഒ​ന്നാം സ്ഥാ​ന​ത്താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.