ഫെ​ഡ​റേ​ഷ​ന്‍ ക​പ്പ് ബാ​സ്‌​ക​റ്റ്: കേ​ര​ളം ത​മി​ഴ്‌​നാ​ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി
Friday, March 24, 2017 12:07 PM IST
കോ​യ​മ്പ​ത്തൂ​ര്‍: ഫെ​ഡ​റേ​ഷ​ന്‍ ക​പ്പ്് ബാ​സ്‌​ക​റ്റ്‌​ബോ​ളി​ല്‍ വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ കേ​ര​ളം ത​മി​ഴ്‌​നാ​ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. എ​ന്നാ​ല്‍, സെ​മി ഫൈ​ന​ലി​ലെ​ത്താ​ന്‍ കേ​ര​ള​ത്തി​നാ​യി​ല്ല. ഗ്രൂ​പ്പി​ലെ ആ​ദ്യ​മ​ത്സ​ര​ങ്ങ​ളി​ലെ മോ​ശം പ്ര​ക​ട​ന​മാ​ണ് കേ​ര​ള​ത്തി​നു വി​ന​യാ​യ​ത്. 73-61 എ​ന്ന സ്‌​കോ​റി​നാ​ണ് കേ​ര​ളം ത​മി​ഴ്‌​നാ​ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഒ​രു പോ​യി​ന്‍റ് കൂ​ടി​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ കേ​ര​ള​ത്തി​നു സെ​മി​യി​ലെ​ത്താ​നാ​കു​മാ​യി​രു​ന്നു. മി​ക​ച്ച പോ​യി​ന്‍റു​ള്ള ബം​ഗാ​ളാ​ണ് സെ​മി​യി​ലെ​ത്തി​യ​ത്. ത​മി​ഴ്‌​നാ​ട് പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും സെ​മി​യി​ലെ​ത്തി. ഗ്രൂ​പ്പി​ല്‍ മൂ​ന്നാം സ്ഥാ​ന​മാ​ണ് കേ​ര​ള​ത്തി​ന്. അ​ന്താ​രാ​ഷ്‌​ട്ര താ​ര​ങ്ങ​ളാ​യ ജീ​ന​യും സ്റ്റെ​ഫി​യും പൂ​ജാ​മോ​ളും ഇ​ല്ലാ​തെ​യാ​ണ് കേ​ര​ളം ഇ​റ​ങ്ങി​യ​ത്. പു​രു​ഷ​വി​ഭാ​ഗ​ത്തി​ല്‍ കേ​ര​ള​ത്തി​ല്‍നി​ന്നു​ള്ള ക​സ്റ്റം​സ് ആ​ന്‍ഡ് സെ​ന്‍ട്ര​ല്‍ എ​ക്‌​സൈ​സ് സെ​മി​യി​ലെ​ത്താ​തെ പു​റ​ത്താ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.