അ​ങ്കൂ​ര്‍ മി​ത്ത​ലി​നു ഡ​ബി​ള്‍ ട്രാ​പ്പി​ല്‍ സ്വ​ര്‍ണം
അ​ങ്കൂ​ര്‍ മി​ത്ത​ലി​നു ഡ​ബി​ള്‍ ട്രാ​പ്പി​ല്‍ സ്വ​ര്‍ണം
Thursday, March 23, 2017 11:43 AM IST
അ​ക്കാ​പു​ല്‍ക്കോ: മെ​ക്‌​സി​ക്കോ​യി​ല്‍ ന​ട​ക്കു​ന്ന ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ഷൂ​ട്ടിം​ഗ് സ്‌​പോ​ര്‍ട് ഫെ​ഡ​റേ​ഷ​ന്‍ (ഐ​എ​സ്എ​സ്എ​ഫ് ) ലോ​ക​ക​പ്പി​ല്‍ (ഷോ​ട്ട് ഗ​ണ്‍) ഇ​ന്ത്യ​ക്ക് അ​ങ്കൂ​ര്‍ മി​ത്ത​ലി​ലൂ​ടെ ആ​ദ്യ സ്വ​ര്‍ണം.

പു​രു​ഷ​ന്മാ​രു​ടെ ഡ​ബി​ള്‍ ട്രാ​പ്പി​ലാ​യി​രു​ന്ന മി​ത്ത​ല്‍ സ്വ​ര്‍ണ​മ​ണി​ഞ്ഞ​ത്. ഇ​ന്ത്യ​യു​ടെ ഒ​മ്പ​തു​പേ​രു​ടെ സം​ഘ​മാ​ണ് മെ​ക്‌​സി​ക്കോ​യി​ല്‍ ന​ട​ക്കു​ന്ന ലോ​ക​ക​പ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സം ന്യൂ​ഡ​ല്‍ഹി​യി​ല്‍ ന​ട​ന്ന ഐ​എ​സ്എ​സ്എ​ഫ് ലോ​ക​ക​പ്പി​ല്‍ മി​ത്ത​ല്‍ വെ​ള്ളി നേ​ടി​യി​രു​ന്നു. അ​ന്ന് സ്വ​ര്‍ണം നേ​ടി​യ ജ​യിം​സ് വി​ല്ലെ​റ്റിനെ തോ​ല്‍പ്പി​ച്ചാ​ണ് മി​ത്ത​ല്‍ സ്വ​ര്‍ണം നേ​ടി​യ​ത്.


യോ​ഗ്യ​താ മ​ത്സ​ര​ത്തി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്താ​യാ​ണ് ഫൈ​ന​ലി​ല്‍ ക​ട​ന്ന​ത്. ഫൈ​ന​ലി​ല്‍ 80 ല​ക്ഷ്യ​ങ്ങ​ളാ​യി​രു​ന്നു. ഇ​തി​ല്‍ അ​ഞ്ചെ​ണ്ണം ഇ​ന്ത്യ​ന്‍ താ​രം ന​ഷ്ട​മാ​ക്കി. ആ​കെ 75 പോ​യി​ന്റാ​ണ് നേ​ടി​യ​ത്. വി​ല്ലെ​റ്റി​ന് 73ഉം ​ചൈ​ന​യു​ടെ യിം​ഗ് ക്വീ 53 ​പോ​യി​ന്റു​മാ​ണ് സ്‌​കോ​ര്‍ ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.