സന്തോഷ് ട്രോഫി: കേ​ര​ളം ഗ്രൂ​പ്പ് ചാ​മ്പ്യ​ന്മാ​ർ
സന്തോഷ് ട്രോഫി: കേ​ര​ളം ഗ്രൂ​പ്പ് ചാ​മ്പ്യ​ന്മാ​ർ
Tuesday, March 21, 2017 11:31 AM IST
മ​ഡ്ഗാ​വ്: സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്‌​ബോ​ള്‍ അ​വ​സാ​ന ലീ​ഗ് മ​ത്സ​ര​ത്തി​ല്‍ കേ​ര​ളം മ​ഹാ​രാ​ഷ്‌​ട്ര​യോ​ടു തോ​റ്റു. ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ടു ഗോ​ളി​നാ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ തോ​ല്‍വി. തോ​റ്റെ​ങ്കി​ലും ഗ്രൂ​പ്പ് ചാ​മ്പ്യ​ന്മാ​രാ​യാ​ണ് കേ​ര​ള​ത്തി​ന്‍റെ സെ​മി പ്ര​വേ​ശം. അ​തേ​സ​മ​യം, കേ​ര​ള​ത്തോ​ടു വി​ജ​യി​ച്ചെ​ങ്കി​ലും മ​ഹാ​രാ​ഷ്‌​ട്ര ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍നി​ന്നു പു​റ​ത്താ​യി.

റെ​യി​ല്‍വേ​സി​നെ​തി​രേ 5-1ന്‍റെ വ​മ്പ​ന്‍ ജ​യം നേ​ടി​യ മി​സോ​റാ​മാ​ണ് മി​ക​ച്ച ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യി സെ​മി​യി​ലെ​ത്തി​യ​ത്. കേ​ര​ള​ത്തി​നും മി​സോ​റാ​മി​നും ഏ​ഴു പോ​യി​ന്‍റ് വീ​ത​മു​ണ്ട്. ക​രു​ത്ത​രാ​യ പ​ഞ്ചാ​ബും പു​റ​ത്താ​യി. സെ​മി​ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍ വ്യാ​ഴാ​ഴ്ച ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു ന​ട​ക്കു​ന്ന സെ​മി​യി​ല്‍ മി​സോ​റാം ബം​ഗാ​ളി​നെ​യും രാ​ത്രി ഏ​ഴി​നു ന​ട​ക്കു​ന്ന ര​ണ്ടാം സെ​മി​യി​ല്‍ കേ​ര​ളം ഗോ​വ​യെ​യും നേ​രി​ടും.


ആ​ദ്യ ഇ​ല​വ​നി​ല്‍ അ​ഞ്ചു മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് കേ​ര​ളം ഇ​ന്ന​ലെ ക​ളി​ക്കാ​നി​റ​ങ്ങി​യ​ത്. നൗ​ഷാ​ദ് ബാ​പ്പു​വി​നു പ്ര​തി​രോ​ധ​ത്തി​ലും മെ​ല്‍ബി​ന് ഗോ​ള്‍ പോ​സ്റ്റി​ലും പ​രി​ശീ​ല​ക​ന്‍ വി.​പി. ഷാ​ജി അ​വ​സ​രം ന​ല്‍കി. ആ​ദ്യ 30 മി​നി​റ്റി​ല്‍ ഒ​രു ഷോ​ട്ട് പോ​ലും വ​ല ല​ക്ഷ്യ​മാ​ക്കി പാ​യി​ക്കാ​ന്‍ കേ​ര​ള​ത്തി​നാ​യി​ല്ല. എ​ന്നാ​ല്‍, 38-ാം മി​നി​റ്റി​ല്‍ കേ​ര​ള​ത്തി​ന്‍റെ പ്ര​തി​രോ​ധം ത​ക​ര്‍ത്ത് മ​ഹാ​രാ​ഷ്‌​ട്ര ഗോ​ള്‍ നേ​ടി. വൈ​ഭ​വി​ലൂ​ടെ​യാ​ണ് മ​ഹാ​രാ​ഷ്‌​ട്ര ഗോ​ള്‍ നേ​ടി​യ​ത്.

ആ​ദ്യ​പ​കു​തി 1-0ന് ​അ​വ​സാ​നി​ച്ചു. ര​ണ്ടാം പ​കു​തി​യി​ല്‍ 59-ാം മി​നി​റ്റി​ല്‍ മ​ഹാ​രാ​ഷ്‌​ട്ര വീ​ണ്ടും സ്‌​കോ​ര്‍ ചെ​യ്തു. ഇ​ത്ത​വ​ണ ശ്രീ​കാ​ന്താ​ണ് സ്‌​കോ​റ​ര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.