കോ​ഹ്‌​ലി​ക്കെതിരേ മാ​ക്സ്‌​വെ​ലിന്‍റെ ക്രൂരമായ പരിഹാസം
കോ​ഹ്‌​ലി​ക്കെതിരേ മാ​ക്സ്‌​വെ​ലിന്‍റെ ക്രൂരമായ പരിഹാസം
Saturday, March 18, 2017 12:02 PM IST
റാ​ഞ്ചി: ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ഹ്‌​ലി​ക്കെ​തി​രേ ഓ​സീ​സ് താ​രം ഗ്ലെ​ന്‍ മാ​ക്‌​സ്‌​വെ​ലി​ന്‍റെ ക്രൂ​ര​മാ​യ പ​രി​ഹാ​സം. ഷോ​ൾ​ഡ​റി​നു പ​രി​ക്കേ​റ്റ​പ്പോ​ൾ കോ​ഹ്‌​ലി​യു​ടെ പ്ര​തി​ക​ര​ണ​മാ​ണ് അ​ത്യ​ന്തം നി​ന്ദ്യ​മാ​യി മാ​ക്‌​സ്‌​വെ​ൽ അ​നു​ക​രി​ച്ച​ത്. ടെ​സ്റ്റി​ന്‍റെ മൂ​ന്നാം ദി​വ​സം ഇ​ന്ത്യ ബാ​റ്റിം​ഗി​നി​റ​ങ്ങി​യ​പ്പോ​ഴാ​ണ് മാ​ക്‌​സ്‌​വെ​ല്‍ ഗാ​ല​റി​യി‌​ലെ ജ​ന​സ​ഹ​സ്ര​ങ്ങ​ള്‍ക്കു മു​ന്നി​ല്‍ ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​നെ ക​ളി​യാ​ക്കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം പീ​റ്റ​ര്‍ ഹാ​ന്‍ഡ്‌​സ്‌​കോ​മ്പി​ന്‍റെ ഷോ​ട്ട് കൈ​ക്ക​ലാ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ല്‍ ഇ​ന്ത്യ​ന്‍ ക്യാ​പ്​റ്റ​ന്‍ വി​രാ​ട് കോ​ഹ്‌​ലി​ക്കു പ​രി​ക്കേ​റ്റി​രു​ന്നു.

കോ​ഹ്‌​ലി​യു​ടെ ബൗ​ണ്ട​റി ലൈ​നി​ലെ വീ​ഴ്ച​യും വേ​ദ​ന സ​ഹി​ക്ക​ാനാ​വാ​തെ താ​രം പു​ള​യു​ന്ന​തും അ​തേ​പ​ടി അ​നു​ക​രി​ച്ചാ​ണ് ഓ​സീ​സ് താ​രം കോ​ഹ്‌​ലി​യെ പ​രി​ഹ​സി​ച്ച​ത്. ഓ​സീ​സ് ബൗ​ള​ര്‍ പാ​റ്റ് ക​മ്മി​ന്‍സ് 81ാം ഓ​വ​റി​ല്‍ പ​ന്തെ​റി​ഞ്ഞ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം.

ഇ​ന്ത്യ​ന്‍ ബാ​റ്റ്‌​സ്മാ​ന്‍ ചെ​തേ​ശ്വ​ര്‍ പൂ​ജാ​ര ബൗ​ണ്ട​റി ല​ക്ഷ്യ​മാ​ക്കി തൊ​ടു​ത്ത ഷോ​ട്ട് ഫീ​ല്‍ഡി​ലു​ണ്ടാ​യി​രു​ന്ന മാ​ക്‌​സ​വെ​ല്‍ പി​ന്തു​ട​ര്‍ന്നു. പ​റ​ന്നോ​ടി​യ മാ​ക്‌​സ്‌​വെ​ല്‍ അ​തി​ഗം​ഭീ​ര​മാ​യ ഒ​രു ഡൈ​വി​ലൂ​ടെ പ​ന്ത് ബൗ​ണ്ട​റി​യെ​ത്തും മു​മ്പെ കൈ​ക്ക​ലാ​ക്കു​ക​യും ചെ​യ്തു. തു​ട​ര്‍ന്നാ​യി​രു​ന്നു അ​ഭി​ന​യ​വും ക​ളി​യാ​ക്ക​ലും. ത​ന്‍റെ തോ​ളി​ല്‍ പി​ടി​ച്ചു മാ​ക്‌​സ്‌​വെ​ൽ കോ​ഹ്‌​ലി​യെ​പ്പോ​ലെ വേ​ദ​ന അ​ഭി​ന​യി​ച്ചു. മാ​ക്‌​സ്‌​വെ​ലി​ന്‍റെ അ​തി​രു​വി​ട്ട പ്ര​ക​ട​ന​ത്തി​നു സ്റ്റീ​വ് സ്മി​ത്ത് ഉ​ല്‍പ്പെ​ടെ​യു​ള്ള സ​ഹ​ത​ര​ങ്ങ​ള്‍ ചി​രി​യി​ലൂ​ടെ പി​ന്തു​ണ ന​ല്‍കു​ക​യും ചെ​യ്തു. ര​ണ്ടാം ടെ​സ്റ്റി​നി​ടെ​യു​ണ്ടാ​യ ഡി​ആ​ര്‍എ​സ് വി​വാ​ദ​ത്തെ​തു​ട​ര്‍ന്ന് ഇ​രു ടീ​മും ത​മ്മി​ല്‍ ഉ​ട​ലെ​ടു​ത്ത അ​സ്വാ​ര​സ്യ​ങ്ങ​ള്‍ ഇ​തോ​ടെ കൂ​ടു​ത​ല്‍ കൂ​ടു​ത​ല്‍ രൂക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്.


റാ​ഞ്ചി​യി​ലെ മൂ​ന്നാം ടെ​സ്റ്റി​നി​ടി​യി​ലും സ്മി​ത്ത് ര​ണ്ടു ത​വ​ണ ഡി​ആ​ര്‍എ​സി​നു അ​നു​മ​തി തേ​ടി​യി​രു​ന്നു. എ​ന്നാ​ല്‍, ര​ണ്ടു പ്രാ​വ​ശ്യ​വും സ്മി​ത്തി​ന്‍റെ ആ​വ​ശ്യം അ​മ്പ​യ​ര്‍ നി​ര​സി​ച്ച​തോ​ടെ ഡ്ര​സിം​ഗ് റൂ​മി​ല്‍ ക​ളി​ക​ണ്ടു​കൊ​ണ്ടി​രു​ന്ന കോ​ഹ് ലി ​കൈ​യ​ടി​ച്ചു.​

പ​ല ഓ​സ്‌​ട്രേ​ലി​യ​ന്‍ മാ​ധ്യ​മ​ങ്ങ​ളും കോ​ഹ്‌​ലി​യു​ടെ ന​ട​പ​ടി വി​വാ​ദ​മാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഇ​തി​നി​ട​യി​ലാ​ണ് എ​രിതീ​യി​ല്‍ എ​ണ്ണ​യൊ​ഴി​ച്ച് മ​ക്‌​സ്​വെ​ല്ലി​ന്‍റെ പ​രി​ഹാ​സാഭിനയം. എ​ന്നാല്‌ ഓ​സീ​സ് താ​ര​ത്തി​ന്‍റെ പെ​രു​മാ​റ്റം ഒ​രു ത​ര​ത്തി​ലും ന്യ​യീ​ക​രി​ക്കാ​നാ​വു​ന്ന​ത​ല്ലെ​ന്ന് ക്രി​ക്ക​റ്റ് നി​രീ​ക്ഷ​ക​രും വി​വി​ധ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളും പ്ര​തി​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.