റേസിംഗ് ചാന്പ്യൻ അശ്വിനും ഭാര്യയും കാറപകടത്തിൽ മരിച്ചു
റേസിംഗ് ചാന്പ്യൻ അശ്വിനും ഭാര്യയും കാറപകടത്തിൽ മരിച്ചു
Saturday, March 18, 2017 12:02 PM IST
ചെ​​ന്നൈ: കാ​​ർ റേ​​സിം​​ഗി​​ൽ ര​​ണ്ടു​​വ​​ട്ടം എ​​ഫ്4 ചാ​​ന്പ്യ​​ൻ പ​​ട്ടം ക​​ര​​സ്ഥ​​മാ​​ക്കി​​യ ദേ​​ശീ​​യ റേ​​സിം​​ഗ് താ​​രം അ​​ശ്വി​​ൻ സു​​ന്ദ​​റും(31) ഭാ​​ര്യ നി​​വേ​​ദി​​ത​​യും കാ​​റ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ചു. ഇ​​വ​​ർ സ​​ഞ്ച​​രി​​ച്ച ബി​​എം​​ഡ​​ബ്ല്യു കാ​​ർ റോ​​ഡ​​രി​​കി​​ലെ മ​​ര​​ത്തി​​ൽ ഇ​​ടി​​ച്ചു ക​​ത്തു​​ക​​യാ​​യി​​രു​​ന്നു. ട​​യ​​ർ പൊ​​ട്ടി​​ത്തെ​​റി​​ച്ച​​താ​​ണ് കാ​​റി​​ന്‍റെ നി​​യ​​ന്ത്ര​​ണം ന​​ഷ്ട​​പ്പെ​​ടാ​​ൻ കാ​​ര​​ണം. മ​​റീ​​ന ബീ​​ച്ച് റോ​​ഡി​​ൽ ഇ​​ന്ന​​ലെ വെ​​ളു​​പ്പി​​നാ​​യി​​രു​​ന്നു സം​​ഭ​​വം. സെ​​ക്ക​​ൻ​​ഡു​​ക​​ൾ​​ക്കു​​ള്ളി​​ൽ കാ​​ർ തീ​​നാ​​ള​​മാ​​യി. അ​​ഗ്നി​​ശ​​മ​​ന​​സേ​​നാം​​ഗ​​ങ്ങ​​ൾ എ​​ത്തി​​യാ​​ണ് തീ ​​അ​​ണ​​ച്ച​​തും ക​​ത്തി​​ക്ക​​രി​​ഞ്ഞ മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ പു​​റ​​ത്തെ​​ടു​​ത്ത​​തും.


മു​​ൻ​​ദേ​​ശീ​​യ താ​​ര​​ത്തി​​ന്‍റെ നി​​ര്യാ​​ണ​​ത്തി​​ൽ എ​​ഫ്എം​​എ​​സ്‌​​സി​​ഐ പ്ര​​സി​​ഡ​​ന്‍റ് അ​​ക്ബ​​ർ ഇ​​ബ്രാ​​ഹിം അ​​നു​​ശോ​​ച​​നം രേ​​ഖ​​പ്പെ​​ടു​​ത്തി.

ഇ​​ന്ത്യ​​യു​​ടെ മോ​​ട്ടോ​​ർ സ്പോ​​ർ​​ട്സ് ച​​രി​​ത്ര​​ത്തി​​ലെ ക​​റു​​ത്ത​​ദി​​ന​​മാ​​ണി​​തെ​​ന്ന് അ​​ക്ബ​​ർ ഇ​​ബ്രാ​​ഹിം ട്വീ​​റ്റ് ചെ​​യ്തു. 2012ലും 2013 ലുമാ​​ണ് അ​​ശ്വി​​ൻ എ​​ഫ് 4 ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ക​​ര​​സ്ഥ​​മാ​​ക്കി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.