ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്ബോളില്‍ വീണ്ടും മലയാളി വസന്തം. വളരെക്കാലങ്ങള്‍ക്കു ശേഷം ദേശീയ ടീമില്‍ മൂന്നു മലയാളികള്‍ ഒരുമിച്ച്. കംബോഡിയയുമായി സൗഹൃദ മത്സരത്തിനും മ്യാന്മറുമായി എഎഫ്സി കപ്പ് യോഗ്യതാ മത്സരത്തിനുമായുള്ള ഇന്ത്യന്‍ ടീമില്‍ മധ്യനിര താരം സി.കെ. വിനീത്, പ്രതിരോധ താരം അനസ് എടത്തൊടിക, ഗോള്‍ കീപ്പര്‍ ടി.പി. രഹനേഷ് എന്നിവര്‍ ഇടംപിടിച്ചു. നേരത്തെ തെരഞ്ഞെടുത്ത 30 അംഗ സാധ്യതാ ടീമില്‍നിന്നാണ് 24 പേരെ പരിശീലകന് സ്റ്റീഫന്‍ കോണ്സ്റ്റന്റൈന് പ്രഖ്യാപിച്ചത്. ഗോള്‍ കീപ്പര്‍മാരായി രഹനേഷിനൊപ്പം സുബ്രത പാല്, ഗുര്‍പ്രീത് സിംഗ് എന്നവരുമുണ്ട്. പ്രതിരോധത്തില്‍ പ്രതീക്ഷിക്കപ്പെട്ടിരുന്ന പ്രീതം കോട്ടാലും അര്‍ണബ് മൊണ്ടാലും സന്ദേശ് ജിങ്കനും ഫുല്‍ഗാന്‍കോ കാര്‍ഡോസയും ഇടം നേടിയിട്ടുണ്ട്. അസ് ആദ്യമായാണ് ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുന്നത്. അനസിനെക്കൂടാതെ നുഷുകുമാര്, ജെറി ലാല്‍റിന്‍സുല, മിലന് സിംഗ് എന്നിവരും പുതുമുഖങ്ങളാണ്.
മധ്യനിരയില്‍ വിനീതിനൊപ്പം ജാക്കിചന്ദ് സിംഗ്, ഉദാന്ത സിംഗ്, യൂജിന്സണ് ലിംഗ്ദോ എന്നിവരാണ് പ്രധാനികള്‍. മുന്നേറ്റനിരയില്‍ കാര്യമായ അദ്ഭുതങ്ങളില്ല. നായകന് സുനില്‍ ഛേത്രിക്കൊപ്പം ജെജെ ലാല്‍പെഖുലെ, റോബിന് സിംഗ്, ഡാനിയേല്‍ ലാലിംപുയിയ എന്നിവരുണ്ട്.
ടീം
ഗോള്‍കീപ്പര്‍മാര്‍ സുബ്രത പോള്‍, ഗുര്‍പ്രീത് സിംഗ്, ടി.പി. രഹനേഷ്,
പ്രതിരോധനിര അനസ് എടത്തൊടിക, പ്രീതം കോട്ടാല്‍, നിഷുകുമാര്‍, സന്ദേശ് ജിങ്കന്, അര്‍ണബ് മൊണ്ടാല്‍, ധനപാല്‍ ഗണേഷ്, ഫുല്‍ഗാന്‍കോ കാര്‍ഡോസോ, നാരായണ്‍ ദാസ്, ജെറി ലാല്‍റിന്‍സുല.
മധ്യനിര ജാക്കിചന്ദ് സിംഗ്, ഉദാന്ത സിംഗ്, യൂജിന്സണ് ലിംഗ്ദോ, മിലന് സിംഗ്, മുഹമ്മദ് റഫീക്, റൗളിന് ബോര്‍ജസ്, ഹാളിചരണ്‍ നര്‍സാരി, സി.കെ. വിനീത്.
മുന്നേറ്റനിര ജെജെ ലാല്‍പെഖുലെ, സുനില്‍ ഛേത്രി, ഡാനിയേല്‍ ലാലിംപുയിയ, റോബിന്‍സിംഗ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.