മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്വാര്‍ട്ടറില്‍
Friday, March 17, 2017 10:08 PM IST
മാ​ഞ്ച​സ്റ്റ​ര്‍: യൂ​റോ​പ്പ ലീ​ഗ് ഫുട് ബോളി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് ക്വാ​ര്‍ട്ട​റി​ല്‍. പ്രീ​ക്വാ​ര്‍ട്ട​ര്‍ ര​ണ്ടാം​പാ​ദ​ത്തി​ല്‍ റ​ഷ്യ​ന്‍ ക്ല​ബ് റോ​സ്റ്റോ​വി​നെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നു തോ​ല്‍പ്പി​ച്ചാ​ണ് മാ​ഞ്ച​സ്റ്റ​റി​ന്‍റെ ക്വാ​ര്‍ട്ട​ര്‍ പ്ര​വേ​ശ​നം. റോ​സ്റ്റോവി​ല്‍ ന​ട​ന്ന ആ​ദ്യ​പാ​ദത്തിൽ ഇ​രു​ടീ​മും ഓ​രോ ഗോ​ള​ടി​ച്ചു സ​മ​നി​ല​യാ​കു​ക​യാ​യിരു​ന്നു. ഇ​തോ​ടെ ഇ​രു പാ​ദ​ങ്ങ​ളി​ലു​മാ​യി യു​ണൈ​റ്റ​ഡി​ന് 2-1ന്‍റെ ​ജ​യം. ര​ണ്ടാം പ​കു​തി​യി​ല്‍ യു​വാ​ന്‍ മാ​ട്ട നേ​ടി​യ ഏ​ക​ഗോ​ളി​ലാ​യി​രു​ന്നു യു​ണൈ​റ്റ​ഡി​ന്‍റെ ജ​യം.

ആദ്യപകുതിക്കു​ശേ​ഷം സൂ​പ്പ​ര്‍ താ​രം പോ​ള്‍ പോ​ഗ്ബ​യ്ക്കു പ​രി​ക്കേ​റ്റു പു​റ​ത്തു​ പോ​കേ​ണ്ടി​വ​ന്ന​ത് മാ​ഞ്ച​സ്റ്റ​റി​നു തി​രി​ച്ച​ടി​യാ​യി. 70-ാം മി​നി​റ്റി​ല്‍ ഓ​ള്‍ഡ് ട്രാ​ഫ​ര്‍ഡ് കാ​ത്തി​രു​ന്ന നി​മി​ഷ​മെ​ത്തി. ഇ​ബ്രാ​ഹി​മോ​വി​ച്ചി​ന്‍റെ പാ​സി​ല്‍ മാ​ട്ട വ​ല​കു​ലു​ക്കി.


മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ ഇ​റ്റാ​ലി​യ​ന്‍ വ​മ്പ​ന്മാ​രാ​യ എ​എ​സ് റോ​മ പാ​തിവ​ഴി​യി​ല്‍ വീ​ണു. ഒ​ളി​മ്പി​ക് ലി​യോ​ണി​നെ ര​ണ്ടാം​പാ​ദ​ത്തി​ല്‍ 2-1നു ​തോ​ല്പി​ച്ചെ​ങ്കി​ലും സ്വ​ന്തം ഗ്രൗ​ണ്ടി​ല്‍ വ​ഴ​ങ്ങി​യ ഗോ​ള്‍ റോ​മ​യ്ക്കു പു​റ​ത്തേ​ക്കു​ള്ള വ​ഴി തു​റ​ന്നു.