റ​യ​ല്‍ x ബ​യേ​ണ്‍, ബാ​ഴ്‌​സ​​ x യു​വ​ന്‍റ​സ്
Friday, March 17, 2017 11:38 AM IST
ലണ്ടൻ: യു​വേ​ഫ ചാ​മ്പ്യ​ന്‍സ് ലീ​ഗ് ഫുട്ബോൾ ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ല്‍ ലൈ​ന​പ്പാ​യി. വ​ന്‍ പോ​രാ​ട്ട​ങ്ങ​ള്‍ക്കു ക​ള​മൊ​രു​ക്കി​യാ​ണ് ക്വാ​ര്‍ട്ട​ര്‍ ലൈ​ന​പ്പാ​യ​ത്. റ​യ​ല്‍ മാ​ഡ്രി​ഡും ബാ​ഴ്‌​സ​ലോ​ണ​യു​മാ​ണ് ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി നേ​രി​ടാ​നാ​യി ഒ​രു​ങ്ങു​ന്ന​ത്. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ റ​യ​ല്‍ മാ​ഡ്രി​ഡി​ന്‍റെ എ​തി​രാളി​ക​ള്‍ ബ​യേ​ണ്‍ മ്യൂ​ണി​ക്. മു​ന്‍ ചാ​മ്പ്യ​ന്മാ​രാ​യ ബാ​ഴ്‌​സ​ലോ​ണ​ ഇ​റ്റാ​ലി​യ​ന്‍ ക​രു​ത്ത​രാ​യ യു​വ​ന്‍റ​സുമായി കൊന്പുകോർ ക്കും.

ക്വാ​ര്‍ട്ട​റി​ലെ​ത്തി​യ ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ലെ ഏ​ക ടീ​മാ​യ ലീ​സ്റ്റര്‍ സി​റ്റി അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​നെ നേ​രി​ടും. മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യെ കീ​ഴ​ട​ക്കി​യെ​ത്തി​യ മോ​ണ​ക്കോ നേ​രി​ടു​ന്ന​ത് ബൊ​റൂ​സി​യ ഡോ​ര്‍ട്ട്മു​ണ്ടി​നെ. നാ​പ്പോ​ളി​യു​ടെ പോ​രാ​ട്ട മി​ക​വി​നെ ത​ക​ര്‍ത്ത് റ​യ​ല്‍ മാ​ഡ്രി​ഡ് ക്വാ​ര്‍ട്ട​റി​ലെ​ത്തി​യ​പ്പോ​ള്‍ ബ​യേ​ണ്‍ ര​ണ്ടു പാ​ദ​ങ്ങ​ളി​ലും ആ​ഴ്‌​സ​ണ​ലി​നെ 10-2 നിലംപരി ശാക്കി. ര​ണ്ടു പാ​ദ​ത്തി​ലും 5-1 ആ​യി​രു​ന്നു സ്‌​കോ​ര്‍.


ആ​ദ്യ പാ​ദ​ത്തി​ല്‍ പി​എ​സ്ജി​യോ​ട് 4-0ന് ​തോ​റ്റ​ശേ​ഷം ബാ​ഴ്‌​സ​ലോ​ണ ര​ണ്ടാം പാ​ദ​ത്തി​ല്‍ അ​ത്യു​ജ്വല​പോ​രാ​ട്ടം ന​ട​ത്തി 6-1ന്‍റെ ​ച​രി​ത്രജ​യ​വു​മാ​യി അ​വ​സാ​ന എ​ട്ടി​ലെ​ത്തി, യു​വ​ന്‍റ​സ് ഇ​രു​പാ​ദ​ങ്ങ​ളി​ലു​മാ​യി 3-0ന് ​പോ​ര്‍ട്ടോ​യെ അ​നാ​യാ​സ​മാ​യി തോ​ല്‍പ്പി​ച്ചു​കൊ​ണ്ടും. ബാ​ഴ്സ​യും യു​വ​ന്‍റ​സും 2015 ചാ​മ്പ്യ​ന്‍സ് ലീ​ഗ് ഫൈ​ന​ലി​ല്‍ ഏ​റ്റു​മു​ട്ടി​യി​രു​ന്നു. അ​ന്ന് ബാ​ഴ്‌​സ​ലോ​ണ 3-1ന് ​അ​നാ​യാ​സം ജയിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.