മോ​ഹ​ന്‍ ബ​ഗാ​നു ത​ക​ര്‍പ്പ​ന്‍ ജ​യം
Wednesday, March 1, 2017 11:49 AM IST
കോ​ല്‍ക്ക​ത്ത: ഏ​ഷ്യ​ന്‍ ഫെ​ഡ​റേ​ഷ​ന്‍സ് ക​പ്പി​ല്‍ മോ​ഹ​ന്‍ ബ​ഗാ​നു ത​ക​ര്‍പ്പ​ന്‍ ജ​യം. മാ​ലി​ദ്വീ​പി​ൽ​നി​ന്നു​ള്ള ക്ല​ബ് വ​ല​ന്‍സി​യ​യെ ഒ​ന്നി​നെ​തി​രേ നാ​ലു ഗോ​ളി​നാ​ണ് ബ​ഗാ​ന്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഹാ​ട്രി​ക് നേ​ടി​യ ജെ​ജെ ലാ​ല്‍പെ​ഖു​ലെ​യാ​ണ് ബ​ഗാ​ന്‍റെ വി​ജ​യ​ശി​ല്പി. 2, 45, 82 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു ജെ​ജെ​യു​ടെ ഗോ​ളു​ക​ള്‍. ടീ​മി​ലേ​ക്കു തി​രി​ച്ചെ​ത്തി​യ സോ​ണി നോ​ര്‍ദെ 87-ാം മി​നി​റ്റി​ല്‍ ബ​ഗാ​ൻ ഗോ​ള്‍പ്പ​ട്ടി​ക തി​ക​ച്ചു. കോ​ല്‍ക്ക​ത്ത​യി​ലെ ര​വീ​ന്ദ്ര സ​രോ​വ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ 52-ാം മി​നി​റ്റി​ല്‍ ഗോ​ഡ്ഫ്രീ വെ​സ്റ്റ് മാലി ക്ല​ബ്ബി​ന്‍റെ ആ​ശ്വാ​സ ഗോ​ള്‍ നേ​ടി. ബ​ഗാ​ന്‍റെ അ​ടു​ത്ത മ​ത്സ​രം 14ന് ​ബം​ഗ​ളൂ​രു എ​ഫ്‌​സി​യു​മാ​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.