എ​ന്നെ വാ​ങ്ങി​യ​ത​ല്ല, ഞാ​ന്‍ ഫ്രീ​യാ​യി​ട്ടു വ​ന്ന​ത​ല്ലേ - ട്വി​റ്റ​റി​ല്‍ ത​രം​ഗ​മാ​യി ഇ​ബ്ര
എ​ന്നെ വാ​ങ്ങി​യ​ത​ല്ല, ഞാ​ന്‍ ഫ്രീ​യാ​യി​ട്ടു വ​ന്ന​ത​ല്ലേ - ട്വി​റ്റ​റി​ല്‍ ത​രം​ഗ​മാ​യി ഇ​ബ്ര
Monday, February 27, 2017 1:32 PM IST
ല​ണ്ട​ന്‍: ലീ​ഗ് ക​പ്പി​ല്‍ മു​ത്ത​മി​ട്ട​തി​നു പി​ന്നാ​ലെ ട്വി​റ്റ​റി​ല്‍ ത​രം​ഗ​മാ​യി മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ന്‍റെ സൂ​പ്പ​ര്‍ താ​ര​ങ്ങ​ളാ​യ സ്ലാ​ട്ട​ന്‍ ഇ​ബ്രാ​ഹി​മോ​വി​ച്ചും പോ​ള്‍ പോ​ഗ്ബ​യും. കി​രീ​ടം നേ​ടി​യ ശേ​ഷ​മു​ള്ള ഇ​രു​വ​രു​ടെ​യും പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ട്വി​റ്റ​റി​ല്‍ ആ​രാ​ധ​ക​ര്‍ ആ​ഘോ​ഷി​ക്കു​ന്ന​ത്. സ്ലാ​ട്ട​ന്‍ ഏ​റെ വി​നീ​ത​നാ​യ താ​ര​മെ​ന്ന് ഒ​രു മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​ന്‍റെ പ​രാ​മ​ർ​ശ​മാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. അ​തു​കൊ​ണ്ടാ​ണ​ല്ലോ സ്ലാ​ട്ട​നെ മാ​ഞ്ച​സ്റ്റ​ര്‍ വാ​ങ്ങി​യ​തെ​ന്നാ​യി​രു​ന്നു പോ​ഗ്‌​ബെ​യു​ടെ മ​റു​പ​ടി. ഉ​ട​നെ സ്ലാ​ട്ട​ന്‍റെ മ​റു​പ​ടി​യും വ​ന്നു. എ​ന്നെ വാ​ങ്ങി​യെ​ന്നോ? ഞാ​ൻ വ​ന്ന​ത് ഫ്രീ​യാ​യി​ട്ടാ​ണ്. അ​വ​ര്‍ നി​ന്നെ​യാ​ണ് വാ​ങ്ങി​യ​ത്. ഇ​താ​യി​രു​ന്നു സ്ലാ​ട്ട​ന്‍റെ മ​റു​പ​ടി.

ഈ ​സീ​സ​ണി​ല്‍ പാ​രി സാ​ന്‍ ഷ​ര്‍മെ​യ്‌​നി​ല്‍ നി​ന്ന് ഫ്രീ ​ട്രാ​ന്‍സ്ഫ​റാ​യാ​ണ് സ്വീ​ഡി​ഷ് താ​ര​മാ​യ സ്ലാ​ട്ട​ന്‍ ഇ​ബ്രാ​ഹി​മോ​വി​ച്ചി​നെ മാ​ഞ്ച​സ്റ്റ​ര്‍ സ്വ​ന്ത​മാ​ക്കി​യ​ത്. മു​പ്പ​ത്തി​നാ​ലു​കാ​ര​നാ​യ സ്വീ​ഡി​ഷ് താ​ര​ത്തെ ക്ല​ബ്ബി​ലെ​ടു​ക്കാ​നു​ള്ള മാ​ഞ്ച​സ്റ്റ​ര്‍ പ​രി​ശീ​ലക​ന്‍ ഹോ​സെ മൗ​റീ​ഞ്ഞോ​യു​ടെ തീ​രു​മാ​ന​ത്തി​നെ​തി​രേ നെ​റ്റി​ചു​ളി​ച്ച​വ​ര്‍ ഒ​ട്ടേ​റെ. എ​ന്നാ​ല്‍, സ്ലാ​ട്ട​ന്‍റെ ബൂ​ട്ടി​ന്‍റെ ക​രു​ത്തി​ലാ​ണ് മാ​ഞ്ച​സ്റ്റ​ര്‍ സ​താം​പ്ട​ണെ തോ​ല്‍പ്പി​ച്ച് ലീ​ഗ് ക​പ്പ് സ്വ​ന്ത​മാ​ക്കി​യ​ത്. പ്രീ​മി​യ​ര്‍ ലീ​ഗി​ലും മി​ന്നു​ന്ന പ്ര​ക​ട​നം ന​ട​ത്തു​ന്ന ഇ​ബ്ര ലീ​ഗി​ലെ ടോ​പ് സ്‌​കോ​റ​ര്‍മാ​രി​ല്‍ 15 ഗോ​ളു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. എ​ന്നാ​ല്‍, റി​ക്കാ​ര്‍ഡ് ട്രാ​ന്‍സ്ഫ​ര്‍ തു​ക​യ്ക്കു ടീ​മി​ലെ​ത്തി​യ ഫ്ര​ഞ്ച് താ​രം പോ​ള്‍ പോ​ഗ്‌​ബെ വി​ല​യ്‌​ക്കൊ​ത്ത പ്ര​ക​ട​നം ഇ​തു​വ​രെ​യും ചു​വ​ന്ന ചെ​കു​ത്താ​ന്മാ​രു​ടെ ജ​ഴ്‌​സി​യി​ല്‍ പു​റ​ത്തെ​ടു​ത്തി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.