ചെ​​​ല്‍സി ബ​​​ഹു​​​ദൂ​​​രം മു​​​ന്നി​​​ൽ
ചെ​​​ല്‍സി ബ​​​ഹു​​​ദൂ​​​രം മു​​​ന്നി​​​ൽ
Sunday, February 26, 2017 10:23 AM IST
ല​​​ണ്ട​​​ന്‍: ഇം​​​ഗ്ലീ​​​ഷ് പ്രീ​​​മി​​​യ​​​ര്‍ ലീ​​​ഗി​​​ല്‍ ചെ​​​ല്‍സി പോ​​​യി​​​ന്‍റ് നി​​​ല​​​യി​​​ല്‍ വ​​​ള​​​രെ മു​​​ന്നി​​​ല്‍. എ​​​ന്നാ​​​ല്‍ നി​​​ല​​​വി​​​ലെ ചാ​​​മ്പ്യ​​​ന്‍മാ​​​രാ​​​യ ലീ​​​സ്റ്റ​​​ര്‍ സി​​​റ്റി അ​​​വ​​​സാ​​​ന മൂ​​​ന്നി​​​ലെ​​​ത്തി പു​​​റ​​​ത്താ​​​ക്ക​​​ല്‍ ഭീ​​​ഷ​​​ണി നേ​​​രി​​​ടു​​​ക​​​യാ​​​ണ്. സ്വാ​​​ന്‍സി സി​​​റ്റി​​​യെ 3-1ന് ​​​തോ​​​ല്‍പ്പി​​​ച്ച ചെ​​​ല്‍സി ര​​​ണ്ടാം സ്ഥാ​​​ന​​​ക്കാ​​​രായ ടോട്ടനവുമായുള്ള പോ​​​യി​​​ന്‍റ് വ്യ​​​ത്യാ​​​സം 10 ആ​​​ക്കി ഉ​​​യ​​​ര്‍ത്തി. പെ​​​ഡ്രോ ഗോ​​​ള​​​ടി​​​ച്ചും അ​​​ടി​​​പ്പിച്ചും തി​​​ള​​​ങ്ങി.

ചെ​​​ല്‍സി​​​യു​​​ടെ ക​​​ഴി​​​ഞ്ഞ 20 പ്രീ​​​മി​​​യ​​​ര്‍ ലീ​​​ഗ് മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ലെ 17-ാം ജ​​​യ​​​മാ​​​ണ്. 300-ാം പ്രീ​​​മി​​​യ​​​ര്‍ മ​​​ത്സ​​​ര​​​ത്തി​​​നി​​​റ​​​ങ്ങി​​​യ സെ​​​സ് ഫാ​​​ബ്രി​​​ഗ​​​സ് 19-ാം മി​​​നി​​​റ്റി​​​ല്‍ നീ​​​ല​​​പ്പ​​​ട​​​യെ മു​​​ന്നി​​​ലെ​​​ത്തി​​​ച്ചു. പെ​​​ഡ്രോ​​​യു​​​ടെ പാ​​​സി​​​ല്‍നി​​​ന്നാ​​​യി​​​രു​​​ന്നു ഗോ​​​ള്‍. ഇ​​​ട​​​വേ​​​ള​​​യ്ക്കു പി​​​രി​​​യു​​​ന്ന​​​തി​​​നു സെ​​​ക്ക​​​ന്‍ഡു​​​ക​​​ള്‍ക്കു മു​​​മ്പ് ഫെ​​​ര്‍ണാ​​​ണ്ടോ ലോ​​​റ​​​ന്‍റെ​​​യു​​​ടെ (45+2) ഹെ​​​ഡ​​​ര്‍ ചെ​​​ല്‍സി​​​യു​​​ടെ വ​​​ല​​​യി​​​ല്‍ ക​​​യ​​​റി. പ​​​ക്ഷേ ര​​​ണ്ടാം പ​​​കു​​​തി​​​യി​​​ല്‍ ചെ​​​ല്‍സി​​​യു​​​ടെ ആ​​​ധി​​​പ​​​ത്യ​​​മാ​​​യി​​​രു​​​ന്നു. 72-ാം മി​​​നി​​​റ്റി​​​ല്‍ പെ​​​ഡ്രോ​​​യു​​​ടെ ലോം​​​ഗ് റേ​​​ഞ്ച് നീ​​​ല​​​പ്പ​​​ട​​​യെ മു​​​ന്നി​​​ലെ​​​ത്തി​​​ച്ചു. 84-ാം മി​​​നി​​​റ്റി​​​ല്‍ എ​​​ഡ​​​ന്‍ ഹ​​​സാ​​​ര്‍ഡി​​​ന്‍റെ പാ​​​സി​​​ല്‍ ഗോ​​​ള്‍ നേ​​​ടി​​​ക്കൊ​​​ണ്ട് ഡി​​​യേ​​​ഗോ കോ​​​സ്റ്റ ലീ​​​ഗി​​​ലെ 16-ാം ഗോ​​​ള്‍ തി​​​ക​​​ച്ചു. 26 ക​​​ളി​​​യി​​​ല്‍ ചെ​​​ല്‍സി​​​ക്കു 63 പോ​​​യി​​​ന്‍റു​​​ണ്ട്.


ചാ​​​മ്പ്യ​​​ന്മാ​​​ര്‍ പു​​​റ​​​ത്തേക്ക്

മി​​​ഡി​​​ല്‍സ്‌​​​ബ്രോ​​​യ്‌​​​ക്കെ​​​തി​​​രേ നേ​​​ടി​​​യ ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യ ഒ​​​രു ഗോ​​​ളി​​​ന്‍റെ ജ​​​യം ക്രി​​​സ്റ്റ​​​ല്‍ പാ​​​ല​​​സി​​​നെ പു​​​റ​​​ത്താ​​​ക്ക​​​ലി​​​ല്‍നി​​​ന്നു താ​​​ത്കാ​​​ലി​​​ക​​​മാ​​​യി​​​ട്ടെ​​​ങ്കി​​​ലും ര​​​ക്ഷി​​​ച്ചു. എ​​​ന്നാ​​​ല്‍ ഈ ​​​ജ​​​യം ലീ​​​സ്റ്റ​​​റി​​​നെ അ​​​വ​​​സാ​​​ന മൂ​​​ന്നി​​​ലെ​​​ത്തി​​​ക്കു​​​ക​​​യും ചെ​​​യ്തു. ഇ​​​ന്ന് രാ​​​ത്രി ലി​​​വ​​​ര്‍പൂ​​​ളി​​​നോ​​​ട് സ്വ​​​ന്തം ഗ്രൗ​​​ണ്ടി​​​ല്‍ ലീ​​​സ്റ്റ​​​ര്‍ തോ​​​റ്റാ​​​ല്‍ നി​​​ല​​​വി​​​ലെ ചാ​​​മ്പ്യ​​​ന്‍മാ​​​രു​​​ടെ പ്രീ​​​മി​​​യ​​​ര്‍ ലീ​​​ഗി​​​ലെ നി​​​ല​​​നി​​​ല്‍പ്പി​​​നു​​​ത​​​ന്നെ ഭീ​​​ഷ​​​ണി​​​യാ​​​കും.

മ​​​റ്റ് മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ല്‍ എ​​​വ​​​ര്‍ട്ട​​​ണ്‍ 2-0ന് ​​​സ​​​ണ്ട​​​ര്‍ല​​​ന്‍ഡി​​​നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി. ഇ​​​ഡ്‌​​​റി​​​സ ഗ്യു​​​യി (40), റൊ​​​മേ​​​ലു ലൂ​​​ക്കാ​​​ക്കു (80) എ​​​ന്നി​​​വ​​​രു​​​ടെ ഗോ​​​ളു​​​ക​​​ളാ​​​ണ് എ​​​വ​​​ര്‍ട്ട​​​ണെ വി​​​ജ​​​യി​​​പ്പി​​​ച്ച​​​ത്. വെ​​​സ്റ്റ്‌​​​ബ്രോം​​​വി​​​ച്ച് 2-1ന് ​​​ബോ​​​ണ്‍മൗ​​​ത്തി​​​നെ​​​യും തോ​​​ല്‍പ്പി​​​ച്ചു. ഹ​​​ള്‍സി​​​റ്റി-​​​ബേ​​​ണ്‍ലി (1-1), വാ​​​റ്റ്ഫ​​​ര്‍ഡ്-​​​വെ​​​സ്റ്റ്ഹാം (1-1) മ​​​ത്സ​​​രങ്ങൾ സ​​​മ​​​നി​​​ല​​​യാ​​​യി.ടോട്ടനത്തിനു വേണ്ടി ഹാരി കെയ്ൻ ഹാട്രിക് നേടി.

പോയിന്‍റ് നിലയിൽ രണ്ടാമതെത്തിയ ടോട്ടനം സ്റ്റോക് സിറ്റിയെ ഏകപക്ഷീ യമായ നാലു ഗോളിനു പരാജയപ്പെടുത്തി. ഒ​​​രു മ​​​ത്സ​​​രം കു​​​റ​​​വു​​​ള്ള മാ​​​ഞ്ച​​​സ്റ്റ​​​ര്‍ സി​​​റ്റി​​​ക്ക് 52 പോ​​​യി​​​ന്‍റുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.