കോ​​​ഹ്‌​​ലി​​​ക്കു സ​​​ച്ചി​​​ന്‍റെ സ​​​ന്ദേ​​​ശം
കോ​​​ഹ്‌​​ലി​​​ക്കു സ​​​ച്ചി​​​ന്‍റെ സ​​​ന്ദേ​​​ശം
Sunday, February 26, 2017 10:23 AM IST
മും​​​ബൈ: ഒ​​​രു തോ​​​ല്‍വി​​​കൊ​​​ണ്ട് ദൈ​​​ഘ്യ​​​മേ​​​റിയ പ​​​ര​​​മ്പ​​​ര​​​യു​​​ടെ ഫ​​​ലം നി​​​ര്‍ണ​​​യി​​​ക്കി​​​ല്ലെ​​​ന്ന് സ​​​ച്ചി​​​ന്‍ തെ​​​ണ്ടു​​​ല്‍ക്ക​​​ര്‍. ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​യ്‌​​​ക്കെ​​​തി​​​രേ​​​യു​​​ള്ള നാ​​​ലു മ​​​ത്സ​​​ര​​​ങ്ങ​​​ളു​​​ടെ ടെ​​​സ്റ്റ് പ​​​ര​​​മ്പ​​​ര​​​യി​​​ല്‍ ഇന്ത്യക്ക് ആ​​​ദ്യ മ​​​ത്സ​​​ര​​​ത്തി​​​ലേ​​​റ്റ നാ​​​ണം​​​കെ​​​ട്ട തോ​​​ല്‍വി​​​ക്കു​​​ശേ​​​ഷ​​​മാ​​​ണ് സ​​​ച്ചി​​​ന്‍ ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞ​​​ത്.

വി​​​ജ​​​യ​​​തൃ​​​ഷ്ണ​​​യോ​​​ടെ തി​​​രി​​​ച്ചു​​​വ​​​രട്ടെയെന്ന് സ​​​ച്ചി​​​ന്‍ വി​​​രാ​​​ട് കോ​​​ഹ് ലി​​​ക്കും കൂ​​​ട്ട​​​ര്‍ക്കും ആ​​​ശം​​​സ നേ​​​ര്‍ന്നു. വെ​​​റും മൂ​​​ന്നു ദി​​​വ​​​സം​​​കൊ​​​ണ്ടാ​​​ണ് ഇ​​​ന്ത്യ​​​യെ ഓ​​​സീ​​​സ് കീ​​​ഴ​​​ട​​​ക്കി​​​യ​​​ത്. ര​​​ണ്ടു വ​​​ര്‍ഷ​​​ത്തി​​​നിടെ ഏ​​​റ്റ​​​വും മോ​​​ശം ബാ​​​റ്റിം​​​ഗാ​​​ണ് പു​​​റ​​​ത്തെ​​​ടു​​​ത്ത​​​തെ​​​ന്ന് ഇ​​​ന്ത്യ​​​ന്‍ നാ​​​യ​​​ക​​​ന്‍ വി​​​രാ​​​ട് കോ​​​ഹ്‌​​ലി ​പ​​​റ​​​ഞ്ഞി​​​രു​​​ന്നു. ഇ​​​ന്ത്യ-​​​ഓ​​​സ്‌​​​ട്രേ​​​ലി​​​യ ടെ​​​സ്റ്റ് പ​​​ര​​​മ്പ​​​ര വ​​​ള​​​രെ ക​​​ടു​​​പ്പ​​​മേ​​​റി​​​യ​​​താ​​​ണ്.


ഇ​​​ത് മ​​​ത്സ​​​ര​​​ത്തിന്‍റെ ഭാ​​​ഗ​​​മാ​​​ണ്. എ​​​ന്നാ​​​ല്‍ ആ​​​ദ്യ മ​​​ത്സ​​​ര​​​ത്തി​​​ലെ തോ​​​ല്‍വി​​​കൊ​​​ണ്ട് പ​​​ര​​​മ്പ​​​ര ത​​​ന്നെ തോ​​​റ്റെ​​​ന്ന് അ​​​ര്‍ഥ​​​മാ​​​ക്കേ​​​ണ്ടെ​​​ന്നും ഇ​​​നി​​​യും പ​​​ര​​​മ്പ​​​ര ബാ​​​ക്കി​​​യു​​​ണ്ടെ​​​ന്നും മു​​​ന്‍ ഇ​​​ന്ത്യ​​​ന്‍ താ​​​രം പ​​​റ​​​ഞ്ഞു. ഇ​​​ന്ത്യ​​​ന്‍ ടീ​​​മി​​​ന്‍റെ വിജയതൃ​​​ഷ്ണ ​​​നോ​​​ക്കി​​​യാ​​​ല്‍ അ​​​വ​​​ര്‍ ശ​​​ക്ത​​​മാ​​​യി തി​​​രി​​​ച്ച​​​ടി​​​ക്കു​​​മെ​​​ന്ന് ഉ​​​റ​​​പ്പാ​​ണ്. അ​​​ത് ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​ന്‍ ടീ​​​മി​​​നും അ​​​റി​​​യാം. കാ​​​ര​​​ണം ന​​​മ്മ​​​ള്‍ അ​​​വ​​​രെ അത്തരത്തിൽ തോ​​​ല്‍പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

ഓ​​​സീ​​​സും ശ​​​ക്ത​​​മാ​​​യി കളിക്കുമെ​​​ന്ന് നമുക്കുമറിയാം. അതറിഞ്ഞു തന്നെ നാം കളിക്കും. ത​​​നി​​​ക്ക് ഇ​​​ന്ത്യ​​​ന്‍ ടീ​​​മി​​​ന്‍റെ വിജയകാ​​​ര്യ​​​ത്തി​​​ല്‍ ഒ​​​രു സം​​​ശ​​​യ​​​വു​​​മി​​​ല്ലെ​​​ന്നും ശ​​​ക്ത​​​മാ​​​യി പൊ​​​രു​​​തണമെ​​​ന്നും ക്രിക്കറ്റ് ഇ​​​തി​​​ഹാ​​​സം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.