റാ​ങ്കിം​ഗ്: കോ​ഹ്‌​ലി​ക്കും അ​ശ്വി​നും മാ​റ്റ​മി​ല്ല
റാ​ങ്കിം​ഗ്: കോ​ഹ്‌​ലി​ക്കും അ​ശ്വി​നും മാ​റ്റ​മി​ല്ല
Sunday, February 26, 2017 10:23 AM IST
ദു​ബാ​യ്: ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രേ​യു​ള്ള ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ തോ​ല്‍വി​‍ ഏ​റ്റു​വാ​ങ്ങി​യെ​ങ്കി​ലും ഐ​സി​സി റാ​ങ്കിം​ഗു​ക​ളി​ല്‍ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ അ​ടി​പ​ത​റി​യി​ല്ല. ടെ​സ്റ്റി​ലെ ബാ​റ്റിം​ഗ് റാ​ങ്കിം​ഗി​ല്‍ കോ​ഹ്‌​ലി ര​ണ്ടാം സ്ഥാ​ന​വും ബൗ​ള​ര്‍മാ​രി​ലും ഓ​ള്‍റൗ​ണ്ട​ര്‍മാ​രി​ലും ര​വി​ച​ന്ദ്ര അ​ശ്വി​ന്‍ ഒ​ന്നാം സ്ഥാ​ന​വും നി​ല​നി​ര്‍ത്തി. പൂ​ന​യി​ല്‍ ഓ​സീ​സി​നെ​തി​രേ ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ല്‍ 64 റ​ണ്‍സെ​ടു​ത്ത ഓ​പ്പ​ണ​ര്‍ കെ.​എ​ല്‍. രാ​ഹു​ല്‍ ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച റാ​ങ്കിം​ഗാ​യ 46-ാം സ്ഥാ​ന​ത്തെ​ത്തി. ഇ​ന്ത്യ​ക്കെ​തി​രേ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച മാ​റ്റ് റെ​ന്‍ഷോ 18 സ്ഥാ​ന​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തി 34-ാം സ്ഥാ​ന​ത്തെ​ത്തി.


പൂ​ന ടെ​സ്റ്റി​ല്‍ ഇ​ന്ത്യ​യെ ത​ക​ര്‍ത്ത പ്ര​ക​ട​ന​ത്തി​ലൂ​ടെ 33 സ്ഥാ​ന​ങ്ങ​ള്‍ കു​തി​ച്ചു​യ​ര്‍ന്ന ഓ​സീ​സ് സ്പി​ന്ന​ര്‍ സ്റ്റീ​വ് ഒ​ക്കീ​ഫെ ബൗ​ള​ര്‍മാ​രി​ല്‍ 29-ാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ര​വീ​ന്ദ്ര ജ​ഡേ​ജ ര​ണ്ടാം സ്ഥാ​നം നി​ല​നി​ര്‍ത്തി​യ​പ്പോ​ള്‍ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ ഉ​മേ​ഷ് യാ​ദ​വ് 30-ാം സ്ഥാ​ന​ത്തെ​ത്തി. ഇ​ന്ത്യ​ക്കെ​തി​രേ തു​ട​ര്‍ച്ച​യാ​യ അ​ഞ്ചാം സെ​ഞ്ചു​റി നേ​ടി ഓ​സീ​സ് നാ​യ​ക​ന്‍ സ്റ്റീ​വ​ന്‍ സ്മി​ത്ത് 939 പോ​യി​ന്‍റു​ക​ളോ​ടെ ബാ​റ്റ്‌​സ്മാ​ന്‍മാ​രി​ല്‍ ഒ​ന്നാം സ്ഥാ​നം നി​ല​നി​ര്‍ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.