ധോ​​​ണി​​​ക്കു സെ​​​ഞ്ചു​​​റി: ജാർഖണ്ഡിനു വിജയം
ധോ​​​ണി​​​ക്കു സെ​​​ഞ്ചു​​​റി: ജാർഖണ്ഡിനു വിജയം
Sunday, February 26, 2017 10:15 AM IST
കോ​​​ല്‍ക്ക​​​ത്ത: മു​​​ന്‍ ഇ​​​ന്ത്യ​​​ന്‍ ക്രി​​​ക്ക​​​റ്റ് നാ​​​യ​​​ക​​​ന്‍ മ​​​ഹേ​​​ന്ദ്ര​​​സിം​​​ഗ് ധോ​​​ണി​​​യു​​​ടെ സെ​​​ഞ്ചു​​​റി ക​​​രു​​​ത്തി​​​ല്‍ വി​​​ജ​​​യ് ഹ​​​സാ​​​രെ ട്രോ​​​ഫി​​​യി​​​ല്‍ ജാ​​​ര്‍ഖ​​​ണ്ഡി​​​ന് 78 റ​​​ണ്‍സ് ജ​​​യം. 107 പ​​​ന്തി​​​ല്‍ 129 റ​​​ണ്‍സ് നേ​​​ടി​​​യ മു​​​ന്‍ നാ​​​യ​​​ക​​​ന്‍ 10 ഫോ​​​റും ആ​​​റു കൂ​​​റ്റ​​​ന്‍ സി​​​ക്‌​​​സു​​​ക​​​ളു​​​മാ​​​ണ് പ​​​റ​​​ത്തി​​​യ​​​ത്. ധോ​​​ണി​​​യു​​​ടെ മി​​​ക​​​വി​​​ല്‍ 50 ഓ​​​വ​​​റി​​​ല്‍ ജാ​​​ര്‍ഖ​​​ണ്ഡ് 243 റ​​​ണ്‍സ് സ്‌​​​കോ​​​ര്‍ ചെ​​​യ്തു. മ​​​റു​​​പ​​​ടി​​​യി​​​ല്‍ ഛത്തീ​​​സ്ഗ​​​ഡ് 38.4 ഓ​​​വ​​​റി​​​ല്‍ 165ന് ​​​എ​​​ല്ലാ​​​വ​​​രും പു​​​റ​​​ത്താ​​​യി.

ടീം ​​​ഏ​​​റ്റ​​​വും ത​​​ക​​​ര്‍ച്ച നേ​​​രി​​​ട്ട സ​​​മ​​​യ​​​ത്ത് നേ​​​ടി​​​യ ഈ ​​​സെ​​​ഞ്ചു​​​റി​​​ക്ക് മൂ​​​ല്യം കൂ​​​ടും.
ആ​​​റു വി​​​ക്ക​​​റ്റി​​​ന് 57 എ​​​ന്ന നി​​​ല​​​യി​​​ല്‍ ടീം ​​​കൂ​​​പ്പു​​​കു​​​ത്തി​​​യ​​​പ്പോ​​​ള്‍ എ​​​ത്തി​​​യ നാ​​​യ​​​ക​​​ന്‍ ഏ​​​ഴാം വി​​​ക്ക​​​റ്റി​​​ല്‍ ഷ​​​ഹ്ബാ​​​സ് ന​​​ദീ​​​മി​​​നൊ​​​പ്പം ചേ​​​ര്‍ത്ത 151 റ​​​ണ്‍സി​​​ന്‍റെ സ​​​ഖ്യ​​​മാ​​​ണ് ജാ​​​ര്‍ഖ​​​ണ്ഡി​​​നു പൊ​​​രു​​​താ​​​നു​​​ള്ള സ്‌​​​കോ​​​ര്‍ ന​​​ല്‍കി​​​യ​​​ത്. ഷ​​​ഹ്ബാ​​​സ് 53 റ​​​ണ്‍സ് നേ​​​ടി. സെ​​​ഞ്ചു​​​റി ക​​​ട​​​ന്ന​​​ശേ​​​ഷം ധോ​​​ണി കൂ​​​ടു​​​ത​​​ല്‍ ക​​​രു​​​ത്ത് പു​​​റ​​​ത്തെ​​​ടു​​​ത്തു. ര​​​ണ്ടു ഫോ​​​റും ര​​​ണ്ടു സി​​​ക്‌​​​സും ഈ ​​​സ​​​മ​​​യ​​​ത്താ​​​ണ് പി​​​റ​​​ന്ന​​​ത്. 50 ഓ​​​വ​​​റി​​​ന്‍റെ അ​​​വ​​​സാ​​​ന പ​​​ന്തി​​​ലാ​​​ണ് മു​​​ന്‍ ഇ​​​ന്ത്യ​​​ന്‍ നാ​​​യ​​​ക​​​ന്‍ പു​​​റ​​​ത്താ​​​യ​​​ത്. ആ​​​ദ്യ മ​​​ത്സ​​​ര​​​ത്തി​​​ല്‍ ജാ​​​ര്‍ഖ​​​ണ്ഡ് അ​​​ഞ്ചു റ​​​ണ്‍സി​​​നു ക​​​ര്‍ണാ​​​ട​​​ക​​​യോ​​​ടു തോ​​​റ്റി​​​രു​​​ന്നു. മ​​​ത്സ​​​ര​​​ത്തി​​​ല്‍ ധോ​​​ണി 50 പ​​​ന്തി​​​ല്‍ 43 റ​​​ണ്‍സ് നേ​​​ടു​​​ക​​​യും ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.