ഡി​വി​ല്യേ​ഴ്‌​സി​നു വേ​ഗ​മേ​റി​യ 9000 റ​ണ്‍സ്
Saturday, February 25, 2017 1:54 PM IST
വെ​ല്ലിം​ഗ്ട​ണ്‍: ഏ​ക​ദി​ന ക്രി​ക്ക​റ്റി​ല്‍ വേ​ഗ​മേ​റി​യ 9000 റ​ണ്‍സ് തി​ക​ച്ച റി​ക്കാ​ര്‍ഡ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ബാ​റ്റ്‌​സ്മാ​ന്‍ എ​ബി ഡിവി​ല്യേ​ഴ്‌​സി​നു സ്വ​ന്തം. മു​ന്‍ ഇ​ന്ത്യ​ന്‍ താ​രം സൗ​ര​വ് ഗാം​ഗു​ലി​യു​ടെ പേ​രി​ലു​ണ്ടാ​യി​രു​ന്ന റി​ക്കാ​ര്‍ഡാ​ണ് ഡി ​വി​ല്യേ​ഴ്‌​സ് തി​രു​ത്തി​യ​ത്.

ന്യൂ​സി​ല​ന്‍ഡി​നെ​തി​രേ വെ​ല്ലിം​ഗ്ട​ണി​ല്‍ ന​ട​ന്ന മൂ​ന്നാം ഏ​ക​ദി​ന​ത്തി​ല്‍ 85 റ​ണ്‍സ് നേ​ടി​യാ​ണ് ഡി ​വി​ല്യേ​ഴ്‌​സ് 9000 ക​ട​ന്ന​ത്. ഈ ​നാ​ഴി​ക​ക​ല്ല് ക​ട​ക്കു​ന്ന 18മ​നാ​ണ് ഡി​വി​ല്യേ​ഴ്‌​സ്. ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ര​ണ്ടാ​മ​നാ​ണ് ഈ ​വെ​ടി​ക്കെ​ട്ട് ബാ​റ്റ്‌​സ്മാ​ന്‍. ജാ​ക്വ​സ് കാ​ലി​സാ​ണ് ഇ​തി​നു മു​മ്പ് 9000 ക​ട​ന്ന ആ​ദ്യ ദ​ക്ഷി​ണാ​ഫ്രി​ക്ക​​ക്കാര​ന്‍. 214 ക​ളി​യി​ല്‍നി​ന്ന് 9080 റ​ണ്‍സാ​ണ് മു​ന്‍ നാ​യ​ക​ന്‍ സ്വ​ന്ത​മാ​ക്കി​യ​ത്. 54.04 ശ​രാ​ശ​രി​യി​ല്‍ 100.00 ആ​ണ് സ്‌​ട്രൈ​ക്ക് റേ​റ്റ്. 205-ാം ഇ​ന്നിം​ഗ്‌​സി​ലാ​ണ് ഡി​വി​ല്യേ​ഴ്‌​സ് നാ​ഴി​ക​ക്കല്ല് പി​ന്നി​ട്ട​ത്. സൗ​ര​വ് ഗാം​ഗു​ലി​യു​ടെ പേ​രി​ലു​ണ്ടാ​യി​രു​ന്ന റി​ക്കാ​ര്‍ഡി​നേ​ക്കാ​ള്‍ 23 ഇ​ന്നിം​ഗ്‌​സ് കു​റ​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.