ബാ​ണ്‍സ് ഗ്രീ​ന്‍ ക്രി​ക്ക​റ്റ് ക്ല​ബ് തി​രു​വ​ന​ന്ത​പു​രത്ത്
Thursday, February 23, 2017 1:40 PM IST
തി​രു​വ​ന​ന്ത​പു​രം: ഇം​ഗ്ല​ണ്ടി​ലെ പ്ര​മു​ഖ ക്രി​ക്ക​റ്റ് ക്ല​ബ് ബാ​ണ്‍സ് ഗ്രീ​ന്‍ ക്രി​ക്ക​റ്റ് ക്ല​ബ് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി. കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍റെ​യും തി​രു​വ​ന​ന്ത​പു​രം ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ വ​നി​ത​ക​ള്‍ ഉ​ള്‍പ്പെ​ട്ട ടീ​മാ​ണ് കേ​ര​ള​ത്തി​ല്‍ എ​ത്തി​യ​ത്. 17ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ സം​ഘം സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് കെ​സി​എ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ട് സ​ന്ദ​ര്‍ശി​ച്ചു. എ​ല്ലാ മ​ത്സ​ര​ങ്ങ​ളും ഇ​വി​ടെ​യാ​ണ് ന​ട​ക്കു​ന്ന​ത്.


അ​ണ്ട​ര്‍ ഒ​മ്പ​തു മു​ത​ല്‍ അ​ണ്ട​ര്‍ 16 വ​രെ​യു​ള്ള ടീ​മു​ക​ള്‍ ഉ​ള്‍പ്പെ​ട്ട ഏ​ഴ് യു​വ ടീ​മു​ക​ള്‍ സം​ഘ​ത്തി​ലു​ണ്ട്. ഇ​വ​ര്‍ കേ​ര​ള​ത്തി​ലെ ടീ​മു​ക​ളു​മാ​യി സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ക്കും. തി​രു​വ​ന​ന്ത​പു​രം ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ 10 സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ളാണ് ​ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു​വ​ര്‍ഷ​വും സം​ഘം കേ​ര​ളം സ​ന്ദ​ര്‍ശി​ച്ചി​രു​ന്നു. ക​ളി​ക്കാ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ 54 പേ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.