ചങ്ങനാശേരി: അഞ്ചാമത് ഫെഡറേഷൻ കപ്പ് ബോൾബാഡ്മിന്റണ്‍ പുരുഷ വനിതാ ചാന്പ്യൻഷിപ്പ് 24, 25, 26 തീയതികളിൽ കോട്ടയം ജില്ലാ അസോസിയേഷന്റെയും സംസ്ഥാന അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ ചങ്ങനാശേരി മേരി റാണി പബ്ലിക് സ്കൂളിൽ നടക്കും.
2004നു ശേഷം ആദ്യമായാണ് ദേശീയ സീനിയർ ചാന്പ്യൻഷിപ്പിന് കേരളം ആതിഥ്യമരുളുന്നത്. ഘമ്മത്ത് നടന്ന കഴിഞ്ഞ ദേശീയ സീനിയർ ചാന്പ്യൻഷിപ്പിൽ ആദ്യ എട്ട് സ്ഥാനങ്ങൾ നേടിയ മികച്ച പുരുഷ-വനിതാ ടീമുകളാണ് ഇതിൽ പങ്കെടുക്കുന്നത്. പുരുഷവിഭാഗത്തിൽ തെലുങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട്, കർണ്ണാടക, പുതുച്ചേരി, മുംബൈ, കേരളം എന്നീ ടീമുകളും വനിതാ വിഭാഗത്തിൽ തമിഴ്നാട്, കർണ്ണാടക, ആന്ധ്രാപ്രദേശ്, ചത്തീസ്ഗഢ്, കേരളം, മഹാരാഷ്ട്ര, മുംബൈ, ഡൽഹി എന്നീ ടീമുകളും പങ്കെടുക്കും. മേരി റാണി സ്കൂളിലെ നാല് കോർട്ടുകളിലായാണ് മത്സരങ്ങൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.