കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സി​നു മ​റു​പ​ടി ഇല്ലെ​ന്നു ടോം ​ജോ​സ​ഫ്
കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സി​നു മ​റു​പ​ടി ഇല്ലെ​ന്നു ടോം ​ജോ​സ​ഫ്
Wednesday, February 22, 2017 1:54 PM IST
കൊ​​​ച്ചി: അ​​​ച്ച​​​ട​​​ക്ക​​ലം​​​ഘ​​​ന​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ സം​​​സ്ഥാ​​​ന വോ​​​ളി​​​ബോ​​​ൾ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ അ​​​യ​​​ച്ച കാ​​​ര​​​ണം കാ​​​ണി​​​ക്ക​​​ൽ നോ​​​ട്ടീ​​​സി​​​ന് മ​​​റു​​​പ​​​ടി ന​​​ൽ​​​കി​​​ല്ലെ​​​ന്ന് ദേ​​​ശീ​​​യ വോ​​​ളി​​ബോ​​​ൾ താ​​​രം ടോം ​​​ജോ​​​സ​​​ഫ്. ജ​​​ന​​​ങ്ങ​​​ൾ ത​​​നി​​​ക്കു​​വേ​​​ണ്ടി മ​​​റു​​​പ​​​ടി പ​​​റ​​​യും. വാ​​​ട്സാ​​​പ്പി​​​ലൂ​​​ടെ​​​യാ​​​ണ് ത​​​നി​​​ക്ക് നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യ​​​ത്. ഈ ​​​നോ​​​ട്ടീ​​​സ് പൊ​​​തു​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കു ന​​​ൽ​​​കു​​​ക​​​യാ​​​ണെ​​ന്നു അ​​​ദ്ദേ​​​ഹം പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​റ​​ഞ്ഞു.

അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ ത​​​നി​​​ക്കെ​​​തി​​​രേ ഉ​​​ന്ന​​​യി​​​ച്ച​​​ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ തെ​​​റ്റാ​​​ണെ​​​ന്ന് ഇ​​​തി​​​നോ​​​ട​​​കം തെ​​​ളി​​​യി​​​ക്ക​​​പ്പെ​​​ട്ടു ക​​​ഴി​​​ഞ്ഞു. കോ​​​ച്ച് ജി.​​​ഇ. ശ്രീ​​​ധ​​​റി​​​ന് ചെ​​​രു​​​പ്പു​​മാ​​​ല അ​​​യ​​​ച്ചു​​​വെ​​​ന്നാ​​​ണ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​ടെ ക​​​ണ്ടെ​​​ത്ത​​​ൽ. എ​​​ന്നാ​​​ൽ ഈ ​​​ആ​​​രോ​​​പ​​​ണം സ​​​ത്യ​​​മ​​​ല്ലെ​​​ന്നു ശ്രീ​​​ധ​​​ർ ത​​​ന്നെ വ്യ​​​ക്ത​​​മാ​​​ക്കി​​യി​​ട്ടു​​ണ്ട്. 2012ലും 2013​​​ലും ​അ​​​ർ​​​ജു​​​ന അ​​​വാ​​​ർ​​​ഡി​​ന് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ നോ​​​മി​​​നേ​​​റ്റു ചെ​​​യ്തു​​​വെ​​​ന്ന​​​ത് ശ​​​രി​​​യാ​​​ണ്. എ​​​ന്നാ​​​ൽ 2014ൽ ​​​അ​​​ർ​​​ജു​​​ന അ​​​വാ​​​ർ​​​ഡ് ല​​​ഭി​​​ച്ച​​​ത് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ നോ​​​മി​​​നേ​​​റ്റു ചെ​​​യ്ത​​​തു​​കൊ​​​ണ്ട​​​ല്ല. അ​​​ർ​​​ജു​​​ന അ​​​വാ​​​ർ​​​ഡ് ജേ​​​താ​​​വ് ഉ​​​ദ​​​യ​​​കു​​​മാ​​​റും സ്പോ​​​ർ​​​ട്സ് കൗ​​​ണ്‍​സി​​​ലു​​​മാ​​​ണ് ആ​​വ​​​ർ​​​ഷം ത​​​ന്‍റെ പേ​​​ര് നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്. അ​​​വാ​​​ർ​​​ഡ് ല​​​ഭി​​​ച്ച​​ശേ​​​ഷം വോ​​​ളി​​ബോ​​​ളി​​​ന്‍റെ വി​​​ക​​​സ​​​ന​​​ത്തി​​​നു താ​​​ൻ ഒ​​​ന്നും ചെ​​​യ്തി​​​ല്ലെ​​​ന്ന ആ​​​രോ​​​പ​​​ണം ശ​​​രി​​​യ​​​ല്ലെന്നും ടോം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.