ഐപിഎൽ 10-ാം സീസൺ ; ലേ​ല​ത്തി​ല്‍ ഇം​ഗ്ലീ​ഷ് മു​ന്നേ​റ്റം
ഐപിഎൽ 10-ാം സീസൺ ; ലേ​ല​ത്തി​ല്‍ ഇം​ഗ്ലീ​ഷ് മു​ന്നേ​റ്റം
Monday, February 20, 2017 2:00 PM IST
ബം​ഗ​ളൂ​രു: ഐ​പി​എ​ല്‍ പ​ത്താം സീ​സ​ണി​ലെ ആ​ദ്യ​ഘ​ട്ട താ​ര​ലേ​ല​ത്തി​ല്‍ ഇം​ഗ്ലീ​ഷ് കു​തി​പ്പ്. ഇം​ഗ്ല​ണ്ടി​ന്‍റെ ഓ​ള്‍റൗ​ണ്ട​ര്‍ ബെ​ന്‍ സ്റ്റോ​ക്‌​സ്, പേ​സ​ര്‍ ടൈ​മ​ല്‍ മി​ല്‍സ് എ​ന്നി​വ​ര്‍ പ​ണ​ക്കി​ലു​ക്ക​ത്തി​ല്‍ ഏ​റ്റ​വും മു​ന്നി​ലെ​ത്തി​യ​പ്പോ​ള്‍ ജേ​സ​ണ്‍ റോ​യ്, ഇ​യോ​ണ്‍ മോ​ര്‍ഗ​ന്‍, ക്രി​സ് വോ​ക്‌​സ് എ​ന്നി​വ​രും ഇം​ഗ്ലീ​ഷ് മു​ന്നേ​റ്റ​ത്തി​ന് ആ​ക്കം​കൂ​ട്ടി. ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​ടി​സ്ഥാ​ന വി​ല​യു​ള്ള താ​ര​ങ്ങ​ളി​ല്‍ ഇ​ന്ത്യ​ന്‍ താ​രം ഇ​ഷാ​ന്ത് ശ​ര്‍മ​യ്ക്ക് ആ​വ​ശ്യ​ക്കാ​രി​ല്ലാ​തെ​പോ​യ​പ്പോ​ള്‍ ലേ​ല​ത്തി​ല്‍ ഏ​റെ പ്രാ​ധാ​ന്യം ല​ഭി​ക്കു​മെ​ന്നു ക​രു​ത​പ്പെ​ട്ടി​രു​ന്ന ഇ​ര്‍ഫാ​ന്‍ പ​ത്താ​നെ​യും ആ​രും വാ​ങ്ങി​യി​ല്ല. 14.50 കോ​ടി മു​ടു​ക്കി റൈ​സിം​ഗ് പൂ​ന സൂ​പ്പ​ര്‍ ജ​യ​ന്‍റ്‌​സാ​ണ് സ്റ്റോ​ക്‌​സി​നെ സ്വ​ന്ത​മാ​ക്കി​യ​ത്. മി​ച്ച​ല്‍ സ്റ്റാ​ര്‍ക്കി​ന്‍റെ പി​ന്മാ​റ്റ​ത്തോ​ടെ പേ​സ് ബൗ​ള​ര്‍ അ​ത്യാ​വ​ശ്യ​മാ​യി​രു​ന്ന റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളൂ​രു 12 കോ​ടി മു​ട​ക്കി ടൈ​മ​ല്‍ മി​ല്‍സി​നെ വ​ല​യി​ലാ​ക്കി. മ​ല​യാ​ളി താ​ര​ങ്ങ​ളി​ല്‍ ബേ​സി​ല്‍ ത​മ്പി​ മാ​ത്ര​മാ​ണ് ലേ​ല​ത്തി​ല്‍ വി​റ്റു​പോ​യ​ത്. 10 ല​ക്ഷം അ​ടി​സ്ഥാ​ന വി​ല​യു​ണ്ടാ​യി​രു​ന്ന ബേ​സി​ലി​നെ ഗു​ജ​റാ​ത്ത് ല​യണ്‍സ് സ്വ​ന്ത​മാ​ക്കി​യ​ത് 85 ല​ക്ഷം രൂ​പ​യ്ക്കാ​ണ്. എ​ന്നാ​ല്‍, ഏ​റെ പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്ന മ​ല​യാ​ളി താ​രം വി​ഷ്ണു വി​നോ​ദി​നെ ടീ​മു​ക​ളാ​രും വാ​ങ്ങി​യി​ല്ല. ഏ​പ്രി​ല്‍ അ​ഞ്ചി​നാ​ണ് മത്സരങ്ങൾ ആ​രം​ഭി​ക്കു​ന്ന​ത്.

ക​രു​ത്തു​കാ​ട്ടിയ അ​ഫ്ഗാ​ന്‍ താ​ര​ങ്ങ​ള്‍

റാ​ഷീ​ദ് ഖാ​ന്‍, സ​ണ്‍റൈ​സേ​ഴ്‌​സ് ഹൈ​ദ​രാ​ബാ​ദ് - 4 കോ​ടി ( 50 ല​ക്ഷം)

മു​ഹ​മ്മ​ദ് ന​ബി - 30 ല​ക്ഷം (30 ല​ക്ഷം)
ഇതാദ്യമായാണ് അഫ്ഗാൻ കളിക്കാർ ഐപിഎലിൽ എത്തുന്നത്.

ലേ​ലം പൂ​ര്‍ത്തി​യാ​യ​പ്പോ​ള്‍ ഓ​രോ ടീ​മി​ലെ​യും പ്ര​മു​ഖ​ര്‍ ( നി​ല​നി​ര്‍ത്തി​യ താ​ര​ങ്ങ​ളെ​യും
ഉ​ള്‍പ്പെ​ടു​ത്തി )

ഡ​ല്‍ഹി ഡെ​യ​ര്‍ ഡെ​വി​ള്‍സ്:ജെ.​പി. ഡു​മി​നി, ക്വ​ന്‍റ​ണ്‍ ഡി ​കോ​ക്ക്, സ​ഹീ​ര്‍ ഖാ​ന്‍, ഏ​യ്ഞ്ച​ലോ മാ​ത്യൂ​സ്, കോ​റി ആ​ന്‍ഡേ​ഴ്‌​സ​ണ്‍, പാ​റ്റ് ക​മ്മി​ന്‍സ്, ടീ​മി​ലെ ആ​കെ ക​ളി​ക്കാ​രു​ടെ എ​ണ്ണം - 26.

ഗു​ജ​റാ​ത്ത് ല​യ​ണ്‍സ്: സു​രേ​ഷ് റെ​യ്‌​ന, ര​വീ​ന്ദ്ര ജ​ഡേ​ജ, ബ്രണ്ടൻ മ​ക്ക​ല്ലം, ജേ​സ​ണ്‍ റോ​യ്, ആ​രോ​ണ്‍ ഫി​ഞ്ച്, ഡ്വെ​യ​ന്‍ സ്മി​ത്ത്, ടീ​മി​ലെ ആ​കെ ക​ളി​ക്കാർ - 27.

കിം​ഗ്‌​സ് ഇ​ല​വ​ന്‍ പ​ഞ്ചാ​ബ്: ഡേ​വി​ഡ് വാ​ര്‍ണ​ര്‍, ഗ്ലെ​ന്‍ മാ​ക്‌​സ്‌​വെ​ല്‍, ഷോ​ണ്‍ മാ​ര്‍ഷ്, വൃ​ദ്ധ​മാ​ന്‍ സാ​ഹ, ഇ​യോ​ണ്‍ മോ​ര്‍ഗ​ന്‍, ടീ​മി​ലെ ആ​കെ ക​ളി​ക്കാർ- 27.


കോ​ല്‍ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സ്: ഗൗ​തം ഗം​ഭീ​ര്‍, യൂ​സ​ഫ് പ​ത്താ​ന്‍, ക്രി​സ് വോ​ക്‌​സ്, ട്ര​ന്‍ഡ് ബോ​ള്‍ട്ട്, റോ​ബി​ന്‍ ഉ​ത്ത​പ്പ, മ​നീ​ഷ് പാ​ണ്ഡെ, ടീ​മി​ലെ ആ​കെ ക​ളി​ക്കാ​ർ- 23.

മും​ബൈ ഇ​ന്ത്യ​ന്‍സ്: രോ​ഹി​ത് ശ​ര്‍മ, കീ​റോ​ണ്‍ പൊ​ള്ളാ​ര്‍ഡ്, ഹ​ര്‍ഭ​ജ​ന്‍ സിം​ഗ്, മി​ച്ച​ല്‍ ജോ​ണ്‍സ​ണ്‍, ജ​സ്പ്രി​ത് ബും​റ, ല​സി​ത് മ​ലിം​ഗ, ടീ​മി​ലെ ആ​കെ ക​ളി​ക്കാ​ർ- 27.

റൈ​സിം​ഗ് പൂ​ന സൂ​പ്പ​ര്‍ ജ​യ്ന്‍റ്‌​സ്: സ്റ്റീ​വ​ന്‍ സ്മി​ത്ത്, എം.​എ​സ്. ധോ​ണി, ബെ​ന്‍ സ്‌​റ്റോ​ക്‌​സ്, ആ​ര്‍. അ​ശ്വി​ന്‍, ഫാ​ഫ് ഡു​പ്ല​സി​സ്, അ​ജി​ങ്ക്യ ര​ഹാ​നെ, ടീ​മി​ലെ ആ​കെ ക​ളി​ക്കാ​ർ - 26.

റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളൂ​രു: വി​രാ​ട് കോ​ഹ്‌​ലി, എ.​ബി. ഡി​വി​ല്യേ​ഴ്‌​സ്, ക്രി​സ് ഗെ​യി​ല്‍, ടൈ​മ​ല്‍ മി​ല്‍സ്, കെ.​എ​ല്‍. രാ​ഹു​ല്‍, ഷെ​യ്ന്‍ വാ​ട്‌​സ​ണ്‍, ടീ​മി​ലെ ആ​കെ ക​ളി​ക്കാ​രു​ടെ എ​ണ്ണം - 24.

സ​ണ്‍റൈ​സേ​ഴ്‌​സ് ഹൈ​ദ​രാ​ബാ​ദ്: ശി​ഖ​ര്‍ ധ​വാ​ന്‍, ഡേ​വി​ഡ് വാ​ര്‍ണ​ര്‍, കെ​യ്ന്‍ വി​ല്യം​സ​ണ്‍, യു​വ്‌​രാ​ജ് സിം​ഗ്, ആ​ശി​ഷ് നെ​ഹ്‌​റ, റ​ഷീ​ദ് ഖാ​ന്‍, ടീ​മി​ലെ ആ​കെ ക​ളി​ക്കാർ - 25



വി​ല​യേ​റി​യ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍

(പേര്, ടീം, വില, അടിസ്ഥാന വില)

ക​രൺ‍ ശ​ര്‍മ, മും​ബൈ ഇ​ന്ത്യ​ന്‍സ് - 3.2 കോ​ടി (30 ല​ക്ഷം)
ടി. ​ന​ട​രാ​ജ​ന്‍, കിം​ഗ​സ് ഇ​ല​വ​ന്‍ പ​ഞ്ചാ​ബ് - 3 കോ​ടി (30 കോ​ടി)

വ​രു​ണ്‍ ആ​രോ​ണ്‍, കിം​ഗ​സ് ഇ​ല​വ​ന്‍ പ​ഞ്ചാ​ബ് - 2.80 കോ​ടി (30 ല​ക്ഷം)

മു​ഹ​മ്മ​ദ് സി​റാ​ജ്, സ​ണ്‍റൈ​സേ​ഴ്‌​സ് ഹൈ​ദ​രാ​ബാ​ദ് -2.60 കോ​ടി (20 ല​ക്ഷം)
കെ. ​ഗൗ​തം, മും​ബൈ ഇ​ന്ത്യ​ന്‍സ് - 2 കോ​ടി (10 ല​ക്ഷം)

പു​റം​ത​ള്ള​പ്പെ​ട്ട പ്ര​മു​ഖ​ര്‍

ഇ​ഷാ​ന്ത് ശ​ര്‍മ - 2 കോ​ടി
ഇ​ര്‍ഫാ​ന്‍ പ​ത്താ​ന്‍ - 50 ല​ക്ഷം
റോ​സ് ടെ​യ്‌​ല​ര്‍ - 50 ല​ക്ഷം
ഇ​മ്രാ​ന്‍ താ​ഹി​ര്‍ - 50 ല​ക്ഷം
മ​ര്‍ലോ​ണ്‍ സാ​മു​വ​ല്‍സ് - 1 കോ​ടി
( ചേ​തേ​ശ്വ​ര്‍ പൂ​ജാ​ര, ആ​ര്‍.​പി. സിം​ഗ്, ജേ​സ​ണ്‍ ഹോ​ള്‍ഡ​ര്‍, തി​സാ​ര പെ​രേ​ര, അ​ഭി​ന​വ് മു​കു​ന്ദ് തു​ട​ങ്ങി​യവരെയും ലേലംകൊള്ളാൻ ആരും തയാറായില്ല)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.