ഐ ലീഗ്: ഈ​സ്റ്റ് ബം​ഗാ​ളി​നെ ഞെ​ട്ടി​ച്ച് ഐ​സോ​ള്‍
Monday, February 20, 2017 1:59 PM IST
ഐ​സോ​ള്‍ (മി​സോ​റം): ഐ ​ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ ക​രു​ത്ത​രാ​യ ഈ​സ്റ്റ് ബം​ഗാ​ളി​നെ മി​സോ​റാ​മി​ല്‍നി​ന്നു​ള്ള ഐ​സോ​​ള്‍ ഞെ​ട്ടി​ച്ചു. സ്വ​ന്തം ത​ട്ട​ക​ത്തി​ല്‍ 1-0ന് ​ഈ​സ്റ്റ് ബം​ഗാ​ളി​നെ അ​വ​ര്‍ കീ​ഴ​ട​ക്കി. 58-ാം മി​നി​റ്റി​ല്‍ ലാ​ല്‍ഡ​ന്‍മാ​വി​യ​യു​ടെ ഗോ​ളാ​ണ് ഈ​സ്റ്റ് ബം​ഗാ​ളി​ന്‍റെ വി​ധി നി​ര്‍ണ​യി​ച്ച​ത്.

പ​ത്ത് മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്ന് 21 പോ​യി​ന്‍റു​ള്ള ഈ​സ്റ്റ് ബം​ഗാ​ളാ​ണ് ലീ​ഗി​ല്‍ ത​ല​പ്പ​ത്ത്. ഒ​മ്പ​ത് മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്ന് ഇ​ത്ര​യും പോ​യി​ന്‍റു​ള്ള മോ​ഹ​ന്‍ ബ​ഗാ​ന്‍ ര​ണ്ടാ​മ​തു​ണ്ട്. പ​ത്ത് ക​ളി​പൂ​ര്‍ത്തി​യാ​ക്കി​യ ഐസോ​​ള്‍ 20 പോ​യി​ന്‍റു​മാ​യി മൂ​ന്നാ​മ​താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.