ബാ​റ്റിം​ഗ് ക​രു​ത്ത​റി​യി​ച്ച് ഓ​സീ​സ്
ബാ​റ്റിം​ഗ് ക​രു​ത്ത​റി​യി​ച്ച് ഓ​സീ​സ്
Saturday, February 18, 2017 1:54 PM IST
പൂ​ന : പ്ര​വ​ച​ന​ങ്ങ​ൾ കാ​റ്റി​ല്‍പ്പ​റ​ത്തി ഇ​ന്ത്യ​ന്‍ മ​ണ്ണി​ല്‍ ഓ​സ്‌​ട്രേ​ലി​യ​ന്‍ കു​തി​പ്പ്. ഇ​ന്ത്യ -എ​യു​മാ​യു​ള്ള ത്രി​ദി​ന സ​ന്നാ​ഹ മ​ത്സ​ര​ത്തി​ന്‍റെ ര​ണ്ടാം ദി​നം അ​വ​സാ​നി​ച്ച​പ്പോ​ള്‍ ഓ​സീ​സ് താ​ര​ങ്ങ​ൾ മി​ന്നും ബാ​റ്റിം​ഗു​മാ​യി തി​ള​ങ്ങി. ഷോ​ണ്‍ മാ​ര്‍ഷി​ന്‍റെ​യും നാ​യ​ക​ന്‍ സ്റ്റീ​വ​ന്‍ സ്മി​ത്തി​ന്‍റെ​യും ക​രു​ത്തി​ല്‍ ആ​ദ്യ​ദി​നം അ​ഞ്ചു വി​ക്ക​റ്റി​ന് 327 റ​ണ്‍സെ​ടു​ത്തി​രു​ന്ന ഓ​സ്‌​ട്രേ​ലി​യ ര​ണ്ടാം ദി​നം ഏ​ഴു വി​ക്ക​റ്റി​ന് 469 റ​ണ്‍സെ​ടു​ത്തു ഡി​ക്ല​യ​ര്‍ ചെ​യ്തു. മി​ച്ച​ല്‍ മാ​ര്‍ഷി​ന്‍റെ​യും മാ​ത്യു വേ​ഡി​ന്‍റെ​യും അ​ര്‍ധ​ശ​ത​ക​ങ്ങ​ളാ​ണ് ര​ണ്ടാം ദി​നം ഓ​സീ​സി​നു തു​ണ​യാ​യ​ത്. മാ​ര്‍ഷ് 75 റ​ണ്‍സെ​ടു​ത്ത​പ്പോ​ള്‍ വേ​ഡ് 64 റ​ണ്‍സെ​ടു​ത്തു. ബൗ​ളിം​ഗി​ല്‍ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളെ​ല്ലാം നി​റം മ​ങ്ങി​യ​പ്പോ​ള്‍ ര​ണ്ടു വി​ക്ക​റ്റ് നേ​ടി​യ ന​വ്ദീ​പ് സൈ​നി മാ​ത്ര​മാ​ണ് അ​ല്പ​മെ​ങ്കി​ലും മെ​ച്ച​പ്പെ​ട്ട പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​ത്.


വ​ന്‍ സ്‌​കോ​ര്‍ പി​ന്തു​ട​ര്‍ന്നു മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ എ ​താ​ര​ങ്ങ​ള്‍ക്ക് ഓ​സീ​സ് ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ല്‍കി. 19 റണ്‍സെ​ടു​ക്കു​മ്പോ​ഴേ​ക്കും ആ​ദ്യ വി​ക്ക​റ്റ് ന​ഷ്ട​മാ​യ ഇ​ന്ത്യ എ ​ക​ളി അ​വ​സാ​നി​ക്കു​മ്പോ​ള്‍ നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 176 റ​ണ്‍സെ​ന്ന നി​ല​യി​ലാ​ണ്. ഓ​സീ​സി​ന്‍റെ സ്‌​കോ​ര്‍ മ​റി​ക​ട​ക്ക​ണ​മെ​ങ്കി​ല്‍ ഇ​ന്ത്യ -എ​യ്ക്ക് ഇ​നി​യും 293 റ​ണ്‍സ് കൂ​ടി വേ​ണം. മൂ​ന്നാം ന​മ്പ​റ​ലി​റ​ങ്ങി പു​റ​ത്താ​കാ​തെ നി​ല്‍ക്കു​ന്ന പാ​തി മ​ല​യാ​ളി ശ്രേ​യ​സ് അ​യ്യ​രി​ലാ​ണ് ഇ​നി ഇ​ന്ത്യ എ​യു​ടെ പ്ര​തീ​ക്ഷ. 85 റ​ണ്‍സെ​ടു​ത്ത് ശ്രേ​യ​സി​നു മാ​ത്ര​മാ​ണ് ക​ങ്കാ​രു​ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​നു മു​ന്നി​ല്‍ പി​ടി​ച്ചു​നി​ല്‍ക്കാ​നാ​യ​ത്. ശ്രേ​യ​സി​നൊ​പ്പം നാ​ലു റ​ണ്‍സു​മാ​യി ഋ​ഷ​ഭ് പ​ന്താ​ണ് ക്രീ​സി​ല്‍. ഓ​സീ​സി​നു വേ​ണ്ടി ജാ​ക്‌​സ​ണ്‍ ബേ​ഡും ന​ഥാ​ന്‍ ല​യോ​ണും ര​ണ്ടു വി​ക്ക​റ്റു​ക​ള്‍ വീ​തം വീ​ഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.