ശ്രേ​യ​സ് അ​യ്യ​രെ മെ​രു​ക്കാ​ന്‍ ഓ​സീ​സ് താ​ര​ങ്ങ​ളു​ടെ സ്ലെ​ഡ്ജിം​ഗ്
ശ്രേ​യ​സ് അ​യ്യ​രെ മെ​രു​ക്കാ​ന്‍ ഓ​സീ​സ് താ​ര​ങ്ങ​ളു​ടെ സ്ലെ​ഡ്ജിം​ഗ്
Saturday, February 18, 2017 1:54 PM IST
പൂ​ന: ഓ​സീ​സി​നെ​തി​രേ​യു​ള്ള ത്രി​ദി​ന സ​ന്നാ​ഹ മ​ത്സ​ര​ത്തി​ല്‍ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തു​ന്ന ഇ​ന്ത്യ എ ​യു​ടെ ശ്രേ​യ​സ് അ​യ്യ​രെ മെ​രു​ക്കാ​ന്‍ ഓ​സീ​സ് താ​ര​ങ്ങ​ളു​ടെ സ്ലെ​ഡ്ജിം​ഗ്. ഓ​സീ​സ് ബൗ​ള​ര്‍മാ​രെ ക​ണ​ക്ക​റ്റു പ്ര​ഹ​രി​ച്ച യു​വ​താ​ര​ത്തി​ന്‍റെ ആ​ത്മ​വി​ശ്വാ​സം ത​ക​ര്‍ക്കാ​നാ​യി​രു​ന്നു മോ​ശം വാ​ക്കു​ക​ളി​ലൂ​ടെ ഓ​സീ​സ് വൈ​സ് ക്യാ​പ്റ്റ​ന്‍ ഡേ​വി​ഡ് വാ​ര്‍ണ​റു​ടെ​യും വി​ക്ക​റ്റ് കീ​പ്പ​ര്‍ മാ​ത്യു വേ​ഡി​ന്‍റെ​യും ശ്ര​മം. ശ്രേ​യ​സി​ന് ആ​ക്ര​മി​ച്ചുക​ളി​ക്കാ​ന്‍ മാ​ത്ര​മേ അ​റി​യു​ക​യു​ള്ളൂ​വെ​ന്നും പ്ര​തി​രോ​ധി​ക്കാ​ന്‍ അ​റി​യി​ല്ലെ​ന്നു​മാ​യി​രു​ന്നു ഓ​സീ​സ് താ​ര​ങ്ങ​ളു​ടെ ചി​ല വാ​ക്കു​ക​ള്‍.

വേ​ഡാ​ണ് ആ​ദ്യ സ്ലെ​ഡ്​ജിം​ഗ് തു​ട​ങ്ങി​യ​തെ​ങ്കി​ലും പി​ന്നീ​ട് വാ​ര്‍ണ​റും ഒ​പ്പം കൂ​ടി. ഇ​ക്കാ​ര്യ​ങ്ങ​ള്‍ ശ്രേ​യ​സ് അ​യ്യ​ര്‍ ത​ന്നെ​യാ​ണ് വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ത്യ എ ​ടീ​മി​നൊ​പ്പം ഓ​സ്‌​ട്രേ​ല​യി​യ​യി​ല്‍ പ​ര്യ​ട​നം ന​ട​ത്താ​ന്‍ സാ​ധി​ച്ചി​രു​ന്ന​തു​കൊ​ണ്ട് ഇ​ത്ത​ര​ത്തി​ലു​ള്ള സ്ലെ​ഡ്ജിം​ഗു​മാ​യി പൊ​രു​ത്ത​പ്പെ​ട്ടി​രു​ന്നെ​ന്നും ശ്രേ​യ​സ് പ​റ​ഞ്ഞു. മ​ത്സ​ര​ത്തി​ല്‍ ഓ​സീ​സി​ന്‍റെ പ്ര​തീ​ക്ഷ​ക​ള്‍ തെ​റ്റി​ച്ച് മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ശ്രേ​യ​സ് പു​റ​ത്തെ​ടു​ത്ത​ത്. ഇ​ന്ത്യ എ ​ത​ക​ര്‍ച്ച​യി​ലേ​ക്കെ​ന്ന് തോ​ന്നി​പ്പി​ച്ച നി​മി​ഷ​ത്തി​ല്‍ മൂ​ന്നാം ന​മ്പ​റി​ല്‍ ക്രീ​സി​ലെ​ത്തി​യ ശ്രേ​യ​സ് പു​റ​ത്താ​കാ​തെ 85 റ​ണ്‍സെ​ടു​ത്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.