ഓ​സ്‌​ട്രേ​ലി​യ​യ​്ക്കു കൂ​റ്റ​ന്‍ സ്‌​കോ​ര്‍
ഓ​സ്‌​ട്രേ​ലി​യ​യ​്ക്കു കൂ​റ്റ​ന്‍ സ്‌​കോ​ര്‍
Friday, February 17, 2017 1:44 PM IST
മും​ബൈ: ഇ​ന്ത്യ​ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്കു മു​ന്നോ​ടി​യാ​യി ത്രി​ദി​ന പ​രി​ശീ​ല​ന മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ ഓ​സ്‌​ട്രേ​ലി​യ ഇ​ന്ത്യ എ​യ്‌​ക്കെ​തി​രേ കൂ​റ്റ​ന്‍ സ്‌​കോ​റി​ലേ​ക്ക്. മു​ന്‍നി​ര ബാ​റ്റ്‌​സ്മാ​ന്മാ​രാ​യ നാ​യ​ക​ന് സ്റ്റീ​വ​ന്‍ സ്മി​ത്ത്, ഷോ​ണ്‍ മാ​ര്‍ഷ് എ​ന്നി​വ​ര്‍ സെ​ഞ്ചു​റി നേ​ടി​യ മ​ത്സ​ര​ത്തി​ല്‍ ഒ​ന്നാം ദി​നം ക​ളി നി​ര്‍ത്തു​മ്പോ​ള്‍ ഓ​സ്‌​ട്രേ​ലി​യ അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 327 എ​ന്ന നി​ല​യി​ലാ​ണ്. ഇ​ന്ത്യ​ന്‍ ടീം ​ബൗ​ളിം​ഗി​ല്‍ തീര്‍ത്തും നി​റം മ​ങ്ങി​യ മ​ത്സ​ര​ത്തി​ല്‍ ടോ​സ് നേ​ടി​യ ഓ​സ്‌​ട്രേ​ലി​യ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ബ്രാ​ബോ​ണ്‍ സ്‌​റ്റേ​ഡി​യ​ത്തി​ലെ ബാ​റ്റിം​ഗ് ആ​നു​കൂ​ല്യം മു​ത​ലാ​ക്കാ​ന്‍ പ​ര​മാ​വ​ധി ശ്ര​മി​ച്ച ഓ​സീ​സ് ഇ​ന്ത്യ​ന്‍ ബൗ​ള​ര്‍മാ​രെ ക​ട​ന്നാ​ക്ര​മി​ച്ചു. ഓ​പ്പ​ണ​ര്‍മാ​രാ​യ ഡേ​വി​ഡ് വാ​ര്‍ണ​റെ​യും (25) മാ​റ്റ് റെ​ന്‍ഷോ​യെ​യും (11) ന​ഷ്ട​പ്പെ​ട്ട അ​വ​ര്‍ ഒ​രു ഘ​ട്ട​ത്തി​ല്‍ ര​ണ്ടി​ന് 55 എ​ന്ന നി​ല​യി​ലാ​യി​രു​ന്നു. എ​ന്നാ​ല്‍ നാ​യ​ക​ന്‍ ക്രീ​സി​ലെ​ത്തി​യ​തോ​ടെ ക​ളി​യു​ടെ ഗ​തി മാ​റി. ആ​ദ്യ​ദി​നം ക​ളി അ​വ​സാ​നി​ക്കു​മ്പോ​ള്‍ മി​ച്ച​ല്‍ മാ​ര്‍ഷ് (16), മാ​ത്യു വെ​യ്ഡ് (7) എ​ന്നി​വ​രാ​ണു ക്രീ​സി​ല്‍. 100-ാം ഫ​സ്റ്റ് ക്ലാ​സ് മ​ത്സ​രം ക​ളി​ക്കു​ന്ന സ്മി​ത്ത് 107 റ​ണ്‍സും മാ​ര്‍ഷ് 104 റ​ണ്‍സും നേ​ടി. ഇ​രു​വും പു​റ​ത്താ​യ ശേ​ഷം ക്രീ​സി​ലെ​ത്തി​യ പാ​റ്റ​ര്‍ ഹാ​ന്‍ഡ്‌​സ്‌​കോ​മ്പ് 45 ഉം ​മി​ച്ച​ല്‍ മാ​ര്‍ഷ് 16ഉം ​റ​ണ്‍സ് നേ​ടി പു​റ​ത്താ​യി. ഇ​ന്ത്യ എ​യ്ക്കു വേ​ണ്ടി ന​വ്ദീ​പ് സൈ​നി​യും ഹ​ര്‍ദി​ക് പാ​ണ്ഡ്യ​യും ഓ​രോ വി​ക്ക​റ്റ് വീ​തം നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.