സർവകലാശാലാ ഫുട്ബോൾ: കാ​ലി​ക്ക​ട്ടി​ന് യോ​ഗ്യ​ത
Wednesday, January 18, 2017 2:19 PM IST
ക​ല്‍ബു​റു​ഗി: ദ​ക്ഷി​ണ മേ​ഖ​ലാ അ​ന്ത​ര്‍സ​ര്‍വ​ക​ലാ​ശാ​ല പു​രു​ഷ ഫു​ട്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ എം​ജി സ​ര്‍വ​ക​ലാ​ശാ​ല​യെ തോ​ല്‍പ്പി​ച്ചു കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി അ​ഖി​ലേ​ന്ത്യ അ​ന്ത​ര്‍സ​ര്‍ക​ലാ​ശാ​ലാ ചാ​മ്പ്യ​ന്‍ഷി​പ്പി​ലേ​ക്ക് ( സ​ര്‍ അ​ശു​തോ​ഷ് മു​ഖ​ര്‍ജി ട്രോ​ഫി) യോ​ഗ്യ​ത നേ​ടി.

ഗു​ല്‍ബ​ര്‍ഗ യൂ​ണി​വേ​ഴ്‌​സി​റ്റി സ്റ്റേ​ഡി​യ​ത്തി​ല്‍ ഇ​ന്ന​ലെ ന​ട​ന്ന വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​ല്‍ ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ടു ഗോ​ളി​നാ​ണ് കാ​ലി​ക്ക​ട്ട്, എം​ജി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. മു​പ്പ​താം മി​നി​റ്റി​ല്‍ കാ​ലി​ക്ക​ട്ടി​ന്‍റെ മു​ന്നേ​റ്റ​നി​ര താ​രം സി​യാ​ദ് നെ​ല്ലി​പ്പ​റ​മ്പ​നും 76ാം മി​നി​റ്റി​ല്‍ ഡി​ഫ​ഡ​ര്‍ ജി​യാ​ദ് ഹ​സ​നു​മാ​ണ് ഗോ​ളു​ക​ള്‍ നേ​ടി​യ​ത്. നി​ല​വി​ല്‍ ദ​ക്ഷി​ണ​മേ​ഖ​ലാ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ര​ണ്ടാം​സ്ഥാ​ന​ക്കാ​രാ​ണ് കാ​ലി​ക്ക​ട്ട്.

ആ​ദ്യ നാ​ലു​സ്ഥാ​ന​ക്കാ​ര്‍ നേ​രി​ട്ടു ക്വാ​ര്‍ട്ട​ര്‍ മു​ത​ലാ​ണ് ക​ളി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി 13 മു​ത​ല്‍ വെ​സ്റ്റ് ബം​ഗാ​ളി​ലെ മി​ട്നാ​പൂ​രി​ലാ​ണ് അ​ഖി​ലേ​ന്ത്യാ അ​ന്ത​ര്‍സ​ര്‍വ​ക​ലാ​ശാ​ല ഫു​ട്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പ് ന​ട​ക്കു​ന്ന​ത്. നാ​ലു മേ​ഖ​ല​ക​ളി​ല്‍ നി​ന്നാ​യി 16 ടീ​മു​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ര്‍ഷം മൂ​ന്നാം​സ്ഥാ​ന​ക്കാ​രാ​യി​രു​ന്നു കാ​ലി​ക്ക​ട്ട്.

അ​തേ​സ​മ​യം, ദ​ക്ഷി​ണ​മേ​ഖ​ലാ ചാ​മ്പ്യ​ന്‍ഷി​പ്പ് സെ​മി​യി​ല്‍ ഇ​ന്നു കാ​ലി​ക്ക​ട്ട്, അ​ണ്ണാ​മ​ലൈ യൂ​ണി​വേ​ഴ്‌​സി​റ്റി​യെ നേ​രി​ടും. മു​ഹ​മ്മ​ദ് ഷെ​രീ​ഫ് ആ​ണ് കാ​ലി​ക്ക​ട്ടി​ന്‍റെ നാ​യ​ക​ന്‍.
ജൂ​ണി​യ​ര്‍ ഇ​ന്ത്യ മു​ന്‍കോ​ച്ച് സ​തീ​വ​ന്‍ ബാ​ല​ന്‍ ആ​ണ് മു​ഖ്യ​പ​രി​ശീ​ല​ക​ന്‍.

2013-14 വ​ര്‍ഷ​ത്തെ അ​ഖി​ലേ​ന്ത്യാ സ​ര്‍വ​ക​ലാ​ശാ​ല ജേ​താ​ക്ക​ളാ​യി​രു​ന്നു കാ​ലി​ക്ക​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.