അ​ള്‍ജീ​രി​യ തോ​ല്‍വി​യി​ല്‍ നി​ന്നു ര​ക്ഷ​പ്പെ​ട്ടു
അ​ള്‍ജീ​രി​യ തോ​ല്‍വി​യി​ല്‍ നി​ന്നു ര​ക്ഷ​പ്പെ​ട്ടു
Monday, January 16, 2017 11:11 AM IST
ഫ്രാ​ന്‍സ്‌​വിൽ (ഗാ​ബ​ണ്‍): ആ​ഫ്രി​ക്ക​ന്‍ നേ​ഷ​ന്‍സ് ക​പ്പി​ല്‍ അ​ള്‍ജീ​രി​യ തോ​ല്‍വി​യി​ല്‍നി​ന്നു ര​ക്ഷ​പ്പെ​ട്ടു. ഗ്രൂ​പ്പ് ബി​യി​ല്‍ അ​ള്‍ജീ​രി​യ-​സിം​ബാ​ബ്‌​വേ പോ​രാ​ട്ടം 2-2ന് ​പി​രി​ഞ്ഞു. ലീ​സ്റ്റ​ര്‍ സി​റ്റി​താ​രം റി​യാ​ദ് മെ​ഹ്‌​റ​സ് ഇ​ര​ട്ട​ഗോ​ള്‍ നേ​ടി.

82-ാം മി​നി​റ്റി​ല്‍ മെ​ഹ്‌​റ​സി​ന്‍റെ ഗോ​ളാ​ണ് അ​ള്‍ജീ​രി​യ​യ്ക്കു സ​മ​നി​ല ന​ല്‍കി​യ​ത്. 12-ാം മി​നി​റ്റി​ല്‍ ലീ​സ്റ്റ​ര്‍ താ​രം അ​ള്‍ജീ​രി​യ​യെ മു​ന്നി​ലെ​ത്തി​ച്ചു. എ​ന്നാ​ല്‍, മ​ഹാ​ച്ചി (17), മു​ഷേ​ക്‌​വി (29 പെ​നാ​ല്‍റ്റി) എ​ന്നി​വ​രു​ടെ ഗോ​ളി​ല്‍ സിം​ബാ​ബ് വേ ​മു​ന്നി​ലെ​ത്തി.


ഗ്രൂ​പ്പി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ സെ​ന​ഗൾ‍ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​ന് ടു​ണീ​ഷ്യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ങ്ങ​ള്‍ സ​മ​നി​ല​യാ​യി. ഗ്രൂ​പ്പ് എ​യി​ല്‍ ആ​തി​ഥേ​യ​രാ​യ ഗാ​ബ​ണെ ഗു​നി​യ-​ബി​സാ​വു 1-1ന് ​സ​മ​നി​ല​യി​ല്‍ ത​ള​ച്ചു. ക​രു​ത്ത​രാ​യ കാ​മ​റൂ​ണി​നെ ബു​ര്‍ക്കി​നി ഫാ​സോ അ​തേ സ്‌​കോ​റി​ന് സ​മ​നി​ല​യി​ല്‍ കു​രു​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.