ഇ​ന്ത്യ പൊ​രു​തിത്തോ​റ്റു
Sunday, January 15, 2017 10:30 AM IST
മോ​സ്‌​കോ: വാ​ല​ന്‍റി​ന്‍ ഗ്ര​നാ​റ്റ്കി​ന്‍ മെ​മ്മോ​റി​യ​ല്‍ ക​പ്പി​ൽ ഇ​ന്ത്യ​ന്‍ അ​ണ്ട​ര്‍ 17 ടീ​മി​നു പ​രാ​ജ​യം. ഇ​ന്ത്യ​യി​ല്‍ ന​ട​ക്കു​ന്ന അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പി​നാ​യി ഒ​രു​ങ്ങു​ന്ന ടീം ​ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളു​ക​ള്‍ക്കാ​ണ് എ​സ്‌​റ്റോ​ണി​യ​യോ​ടു പ​രാ​ജ​യ​പ്പെ​ട്ട​ത്.

ഒ​രു ഗോ​ളി​നു മു​ന്നി​ല്‍ നി​ന്ന ശേ​ഷ​മാ​ണ് ഇ​ന്ത്യ ര​ണ്ടു ഗോ​ള്‍ തി​രി​കെ വാ​ങ്ങി​യ​ത്. 37-ാം മി​നി​റ്റി​ല്‍ ജോ​യ്‌​സാ​ന​യു​ടെ ഷോ​ട്ട് എ​സ്‌​റ്റോ​ണി​യ​യു​ടെ ഫി​ല്‍ഗാ​സി​ന്‍റെ ദേ​ഹ​ത്തു ത​ട്ടി പ​ന്ത് വ​ല​യി​ല്‍ ക​യ​റി​യ​തോ​ടെ ഇ​ന്ത്യ മു​ന്നി​ലാ​യി. എന്നാൽ, 70-ാം മി​നി​റ്റി​ല്‍ സോ​ര്‍ഗ​യും 87-ാം മി​നി​റ്റി​ല്‍ ഫി​ല്‍ഗ്യാ​സും ഗോ​ള്‍ നേ​ടി​യ​തോ​ടെ ഇ​ന്ത്യ പി​ന്നി​ലാ​യി. ബോ​ള്‍ പൊ​സി​ഷ​നി​ലും ക​ളി​യി​ലും ര​ണ്ടു പ​കു​തി​യി​ലും ഇ​ന്ത്യ​യാ​യി​രു​ന്നു മു​ന്നി​ല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.