കേ​ര​ള വ​നി​ത​ക​ള്‍ ഫൈ​ന​ലി​ല്‍
കേ​ര​ള വ​നി​ത​ക​ള്‍ ഫൈ​ന​ലി​ല്‍
Friday, January 13, 2017 2:50 PM IST
പു​തു​ച്ചേ​രി: സീ​നി​യ​ര്‍ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ കേ​ര​ള വ​നി​ത​ക​ള്‍ ഫൈ​ന​ലി​ല്‍ ക​ട​ന്നു. സെ​മി​യി​ല്‍ അ​ത്യ​ന്തം വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​ല്‍ ഛത്തീ​സ്ഗ​ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് കേ​ര​ളം ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​നു യോ​ഗ്യ​ത നേ​തി​യ​ത്. സ്‌​കോ​ര്‍: 72-70. അ​വ​സാ​ന നി​മി​ഷം വ​രെ ആ​രും ജ​യി​ക്കാ​മെ​ന്ന അ​വ​സ്ഥ​യി​ല്‍ മു​ന്നേ​ട്ടു പോ​യ ക​ളി​യി​ല്‍ നേ​രി​യ വ്യ​ത്യാ​സ​ത്തി​ലാ​ണ് കേ​ര​ളം വി​ജ​യം പി​ടി​ച്ചെ​ടു​ത്ത​ത്. ആ​ദ്യ ക്വാ​ര്‍ട്ട​റി​ല്‍ 16-23 എ​ന്ന സ്‌​കോ​റി​നു പി​ന്നി​ല്‍ നി​ന്ന ശേ​ഷം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചാ​ണ് കേ​ര​ളം വി​ജ​യ​ത്തി​ലേ​ക്കെ​ത്തി​യ​ത്. പി.​എ​സ്. ജീ​ന 20 പോ​യി​ന്‍റു​​മാ​യി കേ​ര​ള​ത്തി​ന്‍റെ ടോ​പ് സ്‌​കോ​റ​റാ​യി. റെ​യി​ല്‍വേ​സി​നെ 56-74 എ​ന്ന സ്‌​കോ​റി​നു ത​ക​ര്‍ത്ത് ഫൈ​ന​ലി​ലെ​ത്തി​യ തെ​ലു​ങ്കാ​ന​യാ​ണ് കാ​ല​ശ​പ്പോ​രാ​ട്ട​ത്തി​ല്‍ കേ​ര​ള​ത്തി​ന്‍റെ എ​തി​രാ​ളി​ക​ള്‍. പു​രു​ഷ​ന്മാ​രി​ല്‍ ക​ര്‍ണാ​ട​ക​യെ 71-40 എ​ന്ന സ്‌​കോ​റി​നു തോ​ല്‍പ്പി​ച്ചു കേ​ര​ളം അ​ഞ്ചാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. പ​ഞ്ചാ​ബി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഉ​ത്ത​രാ​ഖ​ണ്ഡ് പു​രു​ഷ വി​ഭാ​ഗം ഫൈ​ന​ലി​ലെ​ത്തി​യി​ട്ടു​ണ്ട്. ഇ​ന്നാ​ണ് പു​രു​ഷ, വ​നി​താ ഫൈ​ന​ലു​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.