ഗ​ര്‍ജി​ച്ച് ബം​ഗ്ലാ ക​ടു​വ​ക​ള്‍
ഗ​ര്‍ജി​ച്ച് ബം​ഗ്ലാ ക​ടു​വ​ക​ള്‍
Friday, January 13, 2017 2:50 PM IST
വെ​ല്ലിം​ഗ്ട​ണ്‍: ഏ​ക​ദി​ന​ത്തി​ലും ട്വ​ന്‍റി-20യി​ലും ത​ങ്ങ​ളെ കൊ​ത്തി​ക്കീ​റി​യ കി​വി​ക​ളോടു ബം​ഗ്ല ക​ടു​വ​ക​ള്‍ പ​ക​രം വീ​ട്ടി. ഒ​ന്നാം ടെ​സ്റ്റി​ന്‍റെ ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ല്‍ ന്യൂ​സി​ല​ന്‍ഡി​നെ​തി​രേ ബം​ഗ്ലാ​ദേ​ശ് കൂ​റ്റ​ന്‍ സ്‌​കോ​റി​ലേ​ക്ക് കു​തി​ക്കു​കയാ​ണ്. ര​ണ്ടാം ദി​നം ക​ളി അ​വ​സാ​നി​ക്കു​മ്പോ​ള്‍ ബം​ഗ്ലാ​ദേ​ശ് ഏ​ഴു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 542 റ​ണ്‍സ് എ​ന്ന നി​ല​യി​ലാ​ണ്. ഒ​രു ബം​ഗ്ലാ​ദേ​ശ് താ​ര​ത്തി​ന്‍റെ ടെ​സ്റ്റി​ലെ ഏ​റ്റ​വു​മു​യ​ര്‍ന്ന വ്യ​ക്തി​ഗ​ത സ്‌​കോ​ര്‍ നേ​ടി​യ ഷ​ക്കീ​ബ് അ​ല്‍ ഹ​സ​നാ​ണ് സ​ന്ദ​ര്‍ശ​ക​രെ കൂ​റ്റ​ന്‍ സ്‌​കോ​റി​ലേ​ക്കു ന​യി​ച്ച​ത്. 276 പ​ന്തു​ക​ളി​ല്‍ 31 ഫോ​റു​ക​ള്‍ പാ​യി​ച്ച് 217 റ​ണ്‍സാ​ണ് ഷ​ക്കീ​ബ് നേ​ടി​യ​ത്. ക്യാ​പ്റ്റ​ന്‍ മു​ഷ്ഫി​ക്ക​ര്‍ റ​ഹീം 159 റ​ണ്‍സു​മാ​യി ഷ​ക്കീ​ബി​നു മി​ക​ച്ച പി​ന്തു​ണ കൊ​ടു​ത്ത​തോ​ടെ അ​ഞ്ചാം വി​ക്ക​റ്റി​ല്‍ നി​ര​വ​ധി റി​ക്കാ​ര്‍ഡു​ക​ളാ​ണ് സ​ഖ്യം തി​രു​ത്തി​ക്കു​റി​ച്ച​ത്. ടെ​സ്റ്റി​ലെ നാ​ലാ​മ​ത്തെ ഏ​റ്റ​വു​മു​യ​ര്‍ന്ന അ​ഞ്ചാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ടും ന്യൂ​സി​ല​ന്‍ഡി​ല്‍ ഒ​രു വി​ദേ​ശ ടീ​മി​ന്‍റെ ഏ​റ്റ​വു​മുയ​ര്‍ന്ന കൂ​ട്ടു​കെ​ട്ടു​മാ​ണ് ഷ​ക്കീ​ബും റ​ഹീ​മും ചേ​ര്‍ന്നു പ​ടു​ത്തു​യ​ര്‍ത്തി​യ​ത്. കി​വീ​സി​നാ​യി നീ​ല്‍ വാ​ഗ്ന​ര്‍ മൂ​ന്നു വി​ക്ക​റ്റു​ക​ള്‍ സ്വ​ന്ത​മാ​ക്കി​.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.