ഒരേയൊരു സിആർ സെവൻ
ഒരേയൊരു സിആർ സെവൻ
Tuesday, January 10, 2017 2:01 PM IST
സൂറിച്ച്: 2016ലെ മികച്ച പുരുഷ ഫുട്ബോൾ താരം ആരെന്ന് ഇത്തവണ ആർക്കും ഒരു സംശയവ ുമില്ലായിരുന്നു. ജഴ്സിൽ ഏഴാം നന്പറുള്ള പോർച്ചുഗ ലിന്‍റെയും റയൽ മാഡ്രിഡിന്‍റെയും സ്വന്തം സിആർ സെവൻ -ക്രിസ്റ്റ്യാനോ റൊണാൾഡോ. ഫ്രാ​ന്‍സ് ഫു​ട്‌​ബോ​ള്‍ മാ​സി​ക​യു​മാ​യു​ള്ള ക​രാ​ര്‍ അ​വ​സാ​നി​പ്പി​ച്ച​ശേ​ഷം ലോ​ക ഫു​ട്‌​ബോ​ള്‍ സ​മി​തി​യാ​യ ഫി​ഫ സ്വ​ന്തം നി​ല​യ്ക്കു തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ഫി​ഫ ദ ​ബെ​സ്റ്റ് പു​ര​സ്‌​കാ​ര​ങ്ങ​ളി​ല്‍ ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ ഏ​റ്റ​വും മി​ക​ച്ച പു​രു​ഷ താ​ര​ത്തി​നു​ള്ള അ​വാ​ര്‍ഡ് ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ സ്വ​ന്ത​മാ​ക്കി. മി​ക​ച്ച വ​നി​ത ഫു​ട്‌​ബോളർക്കുള്ള പു​ര​സ്‌​കാ​രം യു​എ​സ്എ​യു​ടെ കാ​ര്‍ലി ലോ​യ്ഡി​നെ തേ​ടി​യെ​ത്തി. ലീ​സ്റ്റ​ര്‍ സി​റ്റി​യെ ക​ഴി​ഞ്ഞ ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് സീ​സ​ണി​ല്‍ കി​രീ​ട​ത്തി​ലെ​ത്തി​ച്ച പ​രി​ശീ​ല​ക​ന്‍ ക്ലോ​ഡി​യോ റെ​നേ​രി​യെ മി​ക​ച്ച പു​രു​ഷ പ​രി​ശീ​ല​ക​നാ​യും തെ​ര​ഞ്ഞ​ടു​ക്കപ്പെട്ടു. ജ​ര്‍മ​നി​യു​ടെ വ​നി​താ ഫു​ട്‌​ബോ​ള്‍ ടീ​മി​നെ ഒ​ളി​മ്പി​ക് സ്വ​ര്‍ണ​മെ​ഡ​ല്‍ നേ​ട്ട​ത്തി​ലെ​ത്തി​ച്ച സി​ല്‍വി​യ നീ​ഡ് മി​ക​ച്ച വ​നി​താ പ​രി​ശീ​ല​ക​യ്ക്കു​ള്ള അ​വാ​ര്‍ഡും സ്വ​ന്ത​മാ​ക്കി. 2016ലെ ​ഏ​റ്റ​വും മി​ക​ച്ച ഗോ​ള്‍ നേ​ടി​യ മു​ഹ​മ്മ​ദ് ഫെ​യ്‌​സ് സു​ബ്രി​യി​ലൂ​ടെ ഏ​ഷ്യ​യി​ലേ​ക്കും ഫി​ഫ പു​ര​സ്‌​കാ​ര​മെ​ത്തി.

പു​രു​ഷ​താ​ര​ങ്ങ​ളു​ടെ 23 പേ​ര​ട​ങ്ങു​ന്ന ആ​ദ്യ പ​ട്ടി​ക മൂ​ന്നാ​യി ചു​രു​ങ്ങി. അതിൽ പോ​ര്‍ച്ചു​ഗ​ല്‍ താ​രം റൊ​ണാ​ള്‍ഡോ, അ​ര്‍ജ​ന്‍റീ​ന​യു​ടെ ല​യ​ണ​ല്‍ മെ​സി, അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​ന്‍റെ ഫ്ര​ഞ്ച് താ​രം അ​ന്‍റോ​ണി ഗ്രീ​സ്മാ​ന്‍ എ​ന്നി​വ​രാ​ണ് ഉണ്ടാ​യി​രു​ന്ന​ത്. സ്പാ​നി​ഷ് ലീ​ഗി​ല്‍ ക​രു​ത്ത് തെ​ളി​യി​ക്കു​ന്ന മൂ​വ​രും ബാ​ല​ന്‍ ഡി ​ഓ​ര്‍ പു​ര​സ്‌​കാ​ര​ത്തി​ലും ഏ​റ്റു​മു​ട്ടി. അ​വി​ടെ​യും റൊ​ണാ​ള്‍ഡോ​യ്ക്കു പി​ന്നി​ലാ​കു​ക​യാ​യി​രു​ന്നു മ​റ്റ് ര​ണ്ടു പേ​രും.

1956 മു​ത​ലാ​ണ് ഫ്രാ​ന്‍സ് ഫു​ട്‌​ബോ​ള്‍ മാ​സി​ക മി​ക​ച്ച ഫു​ട്‌​ബോ​ള്‍ താ​ര​ത്തി​നു​ള്ള അ​വാ​ര്‍ഡ് ന​ല്‍കിത്തു​ട​ങ്ങി​യ​ത്. എ​ന്നാ​ല്‍, 2010-ല്‍ ഫി​ഫ​യു​മാ​യി ചേ​ര്‍ന്ന് ലോ​ക താ​ര​ങ്ങ​ള്‍ക്കും പ​രി​ശീ​ല​ക​ര്‍ക്കും ആ​രാ​ധ​ക​ര്‍ക്കും ടീ​മി​നു​മു​ള്ള അ​വാ​ര്‍ഡ് ന​ല്‍കി​ത്തുടങ്ങിയത്. ക​ഴി​ഞ്ഞ വ​ര്‍ഷം ഫ്ര​ഞ്ച് മാ​സി​ക​യു​മാ​യു​ള്ള സ​ഹ​ക​ര​ണം ഫി​ഫ അ​വ​സാ​നി​പ്പി​ച്ചു. ഫി​ഫ​യി​ല്‍ അം​ഗ​ങ്ങ​ളാ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ലെ ഫു​ട്‌​ബോ​ള്‍ ടീം ​നാ​യ​ക​രും പ​രി​ശീ​ല​ക​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​രു​മാ​ണ് മി​ക​ച്ച താ​ര​ങ്ങ​ള്‍ക്കു​ള്ള വോ​ട്ടിം​ഗി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. ഈ ​വ​ര്‍ഷം ആ​ദ്യ​മാ​യി ഫു​ട്‌​ബോ​ള്‍ ആ​രാ​ധ​ക​ര്‍ക്കും ഇ​ഷ്ട​താ​ര​ങ്ങ​ള്‍ക്കാ​യി ഓ​ണ്‍ലൈ​നി​ലൂ​ടെ വോ​ട്ട് ചെ​യ്യാ​നു​ള്ള അ​വ​സ​രം ല​ഭിച്ചു.

ക്രി​സ്റ്റ്യ​ാനോ റൊ​ ണാ​ള്‍ഡോ

2016 പോ​ര്‍ച്ചു​ഗീ​സ് താ​ര​ത്തി​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച വ​ര്‍ഷ​മാ​യി​രു​ന്നു. അ​ത് റൊ​ണാ​ൾ​ഡോ ത​ന്നെ അ​ത് പ​റ​ഞ്ഞി​രു​ന്നു. ചാ​മ്പ്യ​ന്‍സ് ലീ​ഗ് ഫൈ​ന​ലി​ലെ പെ​നാ​ല്‍റ്റി ഷൂ​ട്ടൗ​ട്ടി​ൽ നി​ര്‍ണാ​യ​ക​മാ​യ അ​വ​സാ​ന പെ​നാ​ല്‍റ്റി വ​ല​യി​ലാ​ക്കി റൊ​ണാ​ള്‍ഡോ റ​യ​ലി​ന് ക​പ്പ് സ​മ്മാ​നി​ച്ചു. ക്ല​ബ് ലോ​ക​ക​പ്പ് ഫൈ​ന​ലി​ല്‍ ജാ​പ്പ​നീ​സ് ക്ല​ബ് കാ​ഷി​മ ആ​ന്‍റ​ലേ​ഴ്‌​സി​നോ​ട് പി​ന്നി​ല്‍ നി​ന്ന റ​യ​ലി​നെ ഹാ​ട്രി​ക്കി​ലൂ​ടെ റൊ​ണാ​ള്‍ഡോ ചാ​മ്പ്യ​ന്മാ​രാ​ക്കി. 2016ല്‍ ​ഫ്രാ​ന്‍സി​ല്‍ ന​ട​ന്ന യൂ​റോ ക​പ്പി​ല്‍ പോ​ര്‍ച്ചു​ഗ​ലി​നെ ന​യി​ച്ച റ​യ​ല്‍ താ​രം പോ​ര്‍ച്ചു​ഗ​ലി​ന് ആ​ദ്യ​മാ​യി ഒ​രു അ​ന്താ​രാ​ഷ്‌​ട്ര ഫു​ട്‌​ബോ​ള്‍ കി​രീ​ടം ന​യി​ച്ചു. ഇ​വ​യെ​ല്ലാ​മാ​ണ് റൊ​ണാ​ള്‍ഡോ​യെ നാ​ലാം ത​വ​ണ​യും ഫി​ഫ​യു​ടെ മി​ക​ച്ച ഫു​ട്‌​ബോ​ള്‍ താ​ര​ത്തി​നു​ള്ള അ​വാ​ര്‍ഡി​ലേ​ക്കു ന​യി​ച്ച​ത്. ഈ ​വ​ക നേ​ട്ട​ങ്ങ​ളൊ​ന്നും ഈ ​വ​ര്‍ഷം മെ​സി​ക്ക് അ​വ​കാ​ശ​പ്പെ​ടാ​നു​മി​ല്ലാ​യി​രു​ന്നു. കോ​പ്പ അ​മേ​രി​ക്ക​യു​ടെ സെ​ന്‍റി​നാ​രി​യോ ടൂ​ര്‍ണ​മെ​ന്‍റ് ഫൈ​ന​ലി​ല്‍ മെ​സി​യു​ടെ മി​ക​വി​ലെ​ത്തി​യ അ​ര്‍ജ​ന്‍റീ​ന ക​ലാ​ശ​പ്പോ​രി​ല്‍ ചി​ലി​യോ​ട് പെ​നാ​ല്‍റ്റി ഷൂ​ട്ടൗ​ട്ടി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടു. മെ​സി​യു​ടെ പെ​നാ​ല്‍റ്റി കി​ക്ക് പാ​ഴാ​കു​ന്ന​തും കാ​ണേ​ണ്ടി​വ​ന്നു. ചാ​മ്പ്യ​ന്‍സ് ലീ​ഗി​ലും മെ​സി​യു​ടെ ബാ​ഴ്‌​സ​ലോ​ണ​യ്ക്ക് ഫൈ​ന​ലി​ലേ​ക്കു മു​ന്നേ​റാ​നാ​യി​ല്ല. ഗ്രീ​സ്മാ​ന് റൊ​ണാ​ള്‍ഡോ​യ്ക്കു മു​ന്നി​ല്‍ ര​ണ്ടു ത​വ​ണ തോ​ല്‍ക്കേ​ണ്ടി​വ​ന്നു; ചാ​മ്പ്യ​ന്‍സ് ലീ​ഗ് ഫൈ​ന​ലി​ലും യൂ​റോ ക​പ്പ് ഫൈ​ന​ലി​ലും.

ഈ ​ര​ണ്ടു പേ​രെ​യും ബാ​ല​ന്‍ ഡി ​ഓ​ര്‍ പു​ര​സ്‌​കാ​ര​ത്തി​ലും പി​ന്നി​ലാ​ക്കി​യ റൊ​ണാ​ള്‍ഡോ ത​ന്നെ​യാ​യി​രു​ന്നു ഫി​ഫ പു​ര​സ്‌​കാ​ര​ത്തി​ലെ​യും ഫേ​വ​റി​റ്റ്. ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ റൊ​ണാ​ള്‍ഡോ​യു​ടെ പ്ര​ക​ട​നം ഫി​ഫ അ​വാ​ര്‍ഡി​ന് അ​ര്‍ഹ​ന്‍ പോ​ര്‍ച്ചു​ഗീ​സ് നാ​യ​ക​ന്‍ മാ​ത്ര​മാ​ണെ​ന്നു തെ​ളി​യി​ക്കു​ന്ന​താ​യി​രു​ന്നു. 44 ക​ളി​യി​ല്‍ 42 ഗോ​ള്‍, 14 അ​സി​സ്റ്റ്. ഒ​രു മി​നി​റ്റി​ല്‍ ഗോ​ള്‍ നേ​ടാ​ന്‍ ക​ഴി​യു​ന്ന (83.68) ക​ളി​ക്കാ​രി​ല്‍ മൂ​ന്നാ​മ​നാ​യി റൊണാൾഡോ.

2015-16 ചാ​മ്പ്യ​ന്‍സ് ലീ​ഗ് സീ​സ​ണി​ലെ 16 ഗോ​ള​ടി​ച്ച് ടോ​പ്‌​സ്‌​കോ​റ​ര്‍ പ​ദ​വി​യും റൊ​ണാ​ള്‍ഡോ​യ്ക്കാ​യി​രു​ന്നു. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള റോ​ബ​ര്‍ട്ട് ലെ​വ​ന്‍ഡോ​സ്‌​കി​യേക്കാ​ള്‍ ഏ​ഴു ഗോ​ള്‍ മു​ക​ളി​ലാ​യി​രു​ന്നു റ​യ​ല്‍ താ​രം.

ഞാ​ന്‍ പ​ല​പ്പോ​ഴും പ​റ​ഞ്ഞി​രു​ന്ന​തു​പോ​ലെ 2016 ഒ​രു സ്വ​പ്‌​ന വ​ര്‍ഷ​മാ​യി​രു​ന്നു- റൊ​ണാ​ള്‍ഡോ പ​റ​ഞ്ഞു. റ​യ​ല്‍ മാ​ഡ്രി​ഡ് ചാ​മ്പ്യ​ന്‍സ് ലീ​ഗ് ജേ​താ​ക്ക​ളാ​യി, ദേ​ശീ​യ ടീം ​യൂ​റോ​പ്യ​ന്‍ ചാ​മ്പ്യ​ന്‍ഷി​പ്പ് നേ​ടു​ക​യും ചെ​യ്തു.

ഫി​ഫ ഇ​ല​വ​ന്‍

മി​ക​ച്ച താ​ര​ത്തി​നു​ള്ള മൂ​ന്നു പേ​രി​ല്‍ ഒ​രാ​ളാ​യി​രു​ന്ന ഗ്രീ​സ്മാ​ന് പ​ക്ഷേ ഫി​ഫ​യു​ടെ ഇ​ല​വ​നി​ല്‍ സ്ഥാ​ന​മി​ല്ലാ​യി​രു​ന്നു. താ​ര​സ​മ്പ​ന്ന​മാ​യ ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍നി​ന്ന് ആ​ര്‍ക്കും ആ ​പ​തി​നൊ​ന്നിൽ ഇട​മി​ല്ലാ​യി​രു​ന്നു. ഫ്ര​ഞ്ച് ലീ​ഗ് വ​ണ്ണി​ലെ ക​ളി​ക്കാ​രും ഫി​ഫ​യു​ടെ ലൈ​ന​പ്പി​ല്‍ ഇ​ല്ലാ​യി​രു​ന്നു. ഈ ​ലൈ​ന​പ്പി​ലും റ​യ​ല്‍ മാ​ഡ്രി​ഡ്, ബാ​ഴ്‌​സ​ലോ​ണ താ​ര​ങ്ങ​ളു​ടെ ആ​ധി​പ​ത്യ​മാ​യി​രു​ന്നു. റ​യ​ലി​ല്‍നി​ന്ന് അ​ഞ്ചും ബാ​ഴ്‌​സ​യി​ല്‍നി​ന്ന് നാ​ലു പേ​രും ഇ​ടം​പി​ടി​ച്ചു. ഇ​റ്റാ​ലി​യ​ന്‍ സീ​രി എ​യി​ലെ യു​വ​ന്‍റ​സി​ല്‍നി​ന്ന് ഡാ​നി ആ​ല്‍വ​സും (2016 ആ​ദ്യ പ​കു​തി വ​രെ ആ​ല്‍വ്‌​സ് ബാ​ഴ്‌​സ​ലോ​ണ​യി​ലാ​യി​രു​ന്നു) ബു​ണ്ട​സ് ലി​ഗ​യി​ല്‍നി​ന്ന് ബ​യേ​ണ്‍ മ്യൂ​ണി​ക് ഗോ​ള്‍കീ​പ്പ​ര്‍ മാ​നു​വ​ല്‍ നോ​യ​റു​മെ​ത്തി. ര​ണ്ട് വോ​ട്ടി​നാ​ണ് മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ന്‍റെ ഫ്ര​ഞ്ച് താ​രം പോ​ള്‍ പോ​ഗ്ബ​യ്ക്ക് ഇ​ല​വ​നി​ല്‍ സ്ഥാ​നം ന​ഷ്ട​മാ​യ​ത്.

മാ​നു​വ​ല്‍ നോ​യ​ര്‍ (ബ​യേ​ണ്‍), ഡാ​നി ആ​ല്‍വ​സ് (യു​വ​ന്‍റസ്), ജെ​റാ​ര്‍ഡ് പി​ക്വെ (ബാ​ഴ്‌​സ​ലോ​ണ), സെ​ര്‍ജി​​യോ റാ​മോ​സ് (റ​യ​ല്‍ മാ​ഡ്രി​ഡ്), ആ​ന്ദ്രെ ഇ​നി​യെ​സ്റ്റ (ബാ​ഴ്‌​സ​ലോ​ണ), ടോ​ണി ക്രൂ​സ് (റ​യ​ല്‍ മാ​ഡ്രി​ഡ്), ലൂ​ക്ക മോ​ഡ്രി​ച്ച് (റ​യ​ല്‍ മാ​ഡ്രി​ഡ്), ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ (റ​യ​ല്‍ മാ​ഡ്രി​ഡ്), ല​യ​ണ​ല്‍ മെ​സി (ബാ​ഴ്‌​സ​ലോ​ണ), ലൂ​യി സു​വാ​ര​സ് (ബാ​ഴ്‌​സ​ലോ​ണ)

കാ​ര്‍ലി ലോ​ യ്ഡ്

ഒ​ളി​മ്പി​ക് ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി യു​എ​സ്എ വ​നി​ത​ക​ള്‍ക്ക് മെ​ഡ​ല്‍ ഇ​ല്ലാ​തെ പോ​യി. എ​ന്നാ​ല്‍ കാർലി ലോയ്ഡ് എന്ന ​മ​ധ്യ​നി​ര​താ​രം ക്ല​ബ് ഹൂ​സ്റ്റ​ണ്‍ ഡാ​ഷി​നു​വേ​ണ്ടി​യും രാ​ജ്യ​ത്തി​നാ​യും മി​ക​ച്ച ഫോ​മി​ലാ​യി​രു​ന്നു. ഈ ​പ്ര​ക​ട​ന​മാ​ണ് താരത്തെ ര​ണ്ടാം ത​വ​ണ​യും ഫി​ഫ​യു​ടെ മി​ക​ച്ച താ​ര​ത്തി​നു​ള്ള പു​ര​സ്‌​കാ​ര​ത്തി​ലെ​ത്തി​ച്ച​ത്. ജ​ര്‍മ​നി​യു​ടെ മെ​ലാ​നി ബെ​റിം​ഗ​ര്‍, ബ്ര​സീ​ലി​ന്‍റെ മാ​ര്‍ത്ത എ​ന്നി​വ​രെ​യാ​ണ് അ​മേ​രി​ക്ക​ന്‍ താ​രം പി​ന്നി​ലാ​ക്കി​യ​ത്.""സ​ത്യ​മാ​യി​ട്ടും ഈ ​പു​ര​സ്‌​കാ​രം ഞാ​ന്‍ പ്ര​തീ​ക്ഷി​ച്ചി​ല്ല. എ​നി​ക്ക​റി​യാം മെ​ലാ​നി 2016 ഒ​ളി​മ്പി​ക്‌​സി​ല്‍ അ​ത്യു​ജ്ജ​ല പ്ര​ക​ട​ന​മാ​ണ് ന​ട​ത്തി​യ​ത്''. കാർലി പറഞ്ഞു.

ക്ലോ​ ഡി​യോ റെ​നേ​രി



ഒ​രു ലീ​ഗ് കി​രീ​ടം പോ​ലും നേ​ടാ​ത്ത ക്ലോ​ഡി​യോ റെ​നേ​രി ലോ​ക​ത്തെ ഏ​റ്റ​വും ക​ടു​പ്പ​മേ​റി​യ ഫു​ട്‌​ബോ​ള്‍ ലീ​ഗാ​യ ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ആ​രും പ്ര​തീ​ക്ഷി​ക്കാ​ത്ത ഒ​രു ടീ​മി​നെ ചാ​മ്പ്യ​ന്മാ​രാ​ക്കി.

കി​രീ​ട സാ​ധ്യ​ത​യ്ക്ക് 5000-1 സാ​ധ്യ​ത മാ​ത്ര​മു​ണ്ടാ​യി​രു​ന്ന ലീ​സ്റ്റ​ര്‍ സി​റ്റി​യെ ലീ​ഗി​ലെ വ​മ്പ​ന്മാ​രെ മ​ല​ര്‍ത്തി​യ​ടി​ച്ചു​കൊ​ണ്ട് 2015-16 പ്രീ​മി​യ​ര്‍ ലീ​ഗ് സീ​സ​ണിന്‍റെ ത​ല​പ്പ​ത്തെ​ത്തി​ച്ചു. 132 വ​ര്‍ഷ​ത്തെ ഫു​ട്‌​ബോ​ള്‍ പാ​ര​മ്പ​ര്യ​മു​ള്ള ക്ല​ബ്ബി​ന്‍റെ ച​രി​ത്ര​ത്തി​ലെ പ്ര​ധാ​ന കി​രീ​ട​മാ​യി​രു​ന്നു. അ​ത്ര​യൊ​ന്നും താ​ര​സ​മ്പ​ന്ന​മ​ല്ലാ​ത്ത ലീ​സ്റ്റ​റി​ന്‍റെ പ്ര​ക​ട​നം ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ കാ​യി​ക ലോ​ക​ത്തെ അ​ദ്ഭു​ത​ങ്ങ​ളി​ല്‍ ഒ​ന്നാ​യി​രു​ന്നു.

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗെ​ന്നാ​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ്, ചെ​ല്‍സി, ആ​ഴ്‌​സ​ണ​ല്‍, മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി, ലി​വ​ര്‍പൂ​ള്‍ ക്ല​ബ്ബു​ക​ള്‍ക്ക് അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്ന ച​രി​ത്രം തി​രു​ത്തി​യെ​ഴു​തി. ആ​രും അ​ത്ര​യൊ​ന്നും ക​രു​താ​തി​രു​ന്ന ഒ​രു​കൂ​ട്ടം ക​ളി​ക്കാ​രു​മാ​യാ​ണ് ഈ ​ഇ​റ്റ​ലി​ക്കാ​ര​ന്‍ ലീ​ഗ് കി​രീ​ട​മു​യ​ര്‍ത്തി​യ​ത്.

സി​ല്‍വി​യ നീ​ഡ്



സി​ല്‍വി​യ നീ​ഡി​ന്‍റെ പ​രി​ശീ​ല​ക മി​ക​വി​ല്‍ ജ​ര്‍മ​നി ഒ​ളി​മ്പി​ക്‌​സി​ല്‍ സ്വ​ര്‍ണ​മെ​ഡ​ല്‍ നേ​ടി. സ്വീ​ഡ​നെ ഫൈ​ന​ലി​ല്‍ 2-1 ത​ക​ര്‍ത്ത ജ​ര്‍മ​നി ആ​ദ്യ​മാ​യി ഒ​ളി​മ്പി​ക് സ്വ​ര്‍ണ​മ​ണി​ഞ്ഞ​ത്. 11 വ​ര്‍ഷം നീ​ണ്ട പ​രി​ശീ​ല സ്ഥാ​ന​ത്തു​നി​ന്ന് ക​ഴി​ഞ്ഞ വ​ര്‍ഷം അ​വ​ര്‍ വി​ര​മി​ച്ചു.
ജ​ര്‍മ​നി​ക്കു​വേ​ണ്ടി നേ​ടി​യ ഒ​രു ലോ​ക​ക​പ്പ്, ര​ണ്ടു യൂ​റോ​പ്യ​ന്‍ കി​രീ​ട​ങ്ങ​ള്‍ എ​ന്നീ പ​ട്ടി​ക​യി​ലേ​ക്കു സ്വ​ര്‍ണ​മെ​ഡ​ലു​മെ​ത്തി​ച്ചു.

പു​ഷ്‌​കാ​സ് അ​വാ​ര്‍ഡ് (മി​ക​ച്ച ഗോ​ ള്‍)-മു​ഹ​മ്മ​ദ് ഫെ​യ്‌​സ് സു​ബ്രി



ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ ഏ​റ്റ​വും മി​ക​ച്ച ഗോ​ള്‍ ലോ​ക ഫു​ട്‌​ബോ​ളി​ല്‍ ഒ​ന്നു​മ​ല്ലാ​ത്ത മ​ലേ​ഷ്യ​യി​ല്‍നി​ന്നാ​യി​രു​ന്നു. മ​ലേ​ഷ്യ​ന്‍ ഫു​ട്‌​ബോ​ള്‍ ലീ​ഗി​ല്‍ പെ​നാം​ഗി​നു​വേ​ണ്ടി ക​ളി​ക്കു​ന്ന മു​ഹ​മ്മ​ദ് ഫെ​യ്‌​സ് സു​ബ്രി​യു​ടെ വ​ക​യാ​യി​രു​ന്നു. ഈ ​മു​ന്നേ​റ്റ​നി​ര​താ​രം ഒ​രു ഫ്രീ​കി​ക്ക് ഗോ​ളാ​ണ് ഏ​വ​രെ​യും ആ​ശ്ച​ര്യ​പ്പെ​ടു​ത്തി​യ​ത്. ബോ​ക്‌​സി​ന്‍റെ ഇ​ട​തു​വിം​ഗി​ല്‍ 35 വാ​ര പു​റ​ത്തു​നി​ന്നെ​ടു​ത്ത കി​ക്ക് പാ​യി​ച്ച​ത് പോ​സ്റ്റി​ന്‍റെ ഇ​ട​തു മൂ​ല​യി​ലേ​ക്ക്. എ​ന്നാ​ല്‍ പോ​സ്റ്റി​നു മു​ക​ളി​ലെ​ത്തി പെ​ട്ടെ​ന്ന് ഒ​ന്ന് വ​ള​ഞ്ഞ് വ​ല​യു​ടെ വ​ല​തുമു​ക​ളി​ലാ​യി പോ​സ്റ്റി​നെ ചാ​രി വ​ല​യി​ല്‍ പ​തി​ച്ചു. ഗോ​ള്‍കീ​പ്പ​ർക്ക് ഒ​ന്നും മ​ന​സി​ലാ​യി​ല്ല. അ​ത്ര​യ്ക്ക് ആ​ശ്ച​ര്യജനകമാ​യി​രു​ന്നു ആ ​ഗോ​ള്‍.

29 കാ​ര​നാ​യ സു​ബ്രി​യെ നേ​ര​ത്തെ മ​ലേ​ഷ്യ​യു​ടെ ദേ​ശീ​യ ടീ​മി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ ദേ​ശീ​യ​കു​പ്പാ​യ​ത്തി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ക്കാ​നാ​യി​ട്ടി​ല്ല.

ആ​രാ​ധ​ക​ര്‍ക്കു​ള്ള അ​വാ​ര്‍ഡ്

ആ​രാ​ധ​ക​ര്‍ക്കു​ള്ള അ​വാ​ര്‍ഡ് ലി​വ​ര്‍പൂ​ളി​ന്‍റെ​യും ബൊ​റൂ​സി​യ ഡോ​ര്‍ട്ട്മു​ണ്ടിന്‍റെയും ആ​രാ​ധ​ക​ര്‍ക്ക്. ഏ​പ്രി​ലി​ല്‍ ന​ട​ന്ന യൂ​റോ​പ്പ ലീ​ഗ് ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍ ഇ​രു​ടീ​മും ഏ​റ്റു​മു​ട്ടി​യ​പ്പോ​ള്‍ ആ​രാ​ധ​ക​ര്‍ ഒ​രു​മി​ച്ച് ലി​വ​ര്‍പൂ​ളി​ന്‍റെ ഔ​ദ്യോ​ഗി​ക ഗാ​നം ആ​ല​പി​ച്ചു. ഈ ​മ​ത്സ​രം ന​ട​ന്ന​ത് ഹി​ല്‍സ്‌​ബോ​റോ ദു​ര​ന്ത​ത്തി​ന്‍റെ 27 വാ​ര്‍ഷി​ക ദി​ന​ത്തി​ന് ത​ലേ​ന്നാ​യി​രു​ന്നു. ആ ​ദു​ര​ന്ത​ത്തി​ല്‍ 96 ലി​വ​ര്‍പൂ​ള്‍ ആ​രാ​ധ​ക​രു​ടെ ജീ​വ​നാ​ണ് ന​ഷ്ട​മാ​യ​ത്. മ​ത്സ​ര​ത്തി​ല്‍ ലി​വ​ര്‍പൂ​ള്‍ പി​ന്നി​ല്‍നി​ന്ന​ശേ​ഷം തി​രി​ച്ച​ടി​ച്ച് 4-3ന് ​മ​ത്സ​രം ജ​യി​ച്ചു. അ​ഗ്ര​ഗേ​റ്റി​ല്‍ 5-4ന്‍റെ ജ​യ​ത്തോ​ടെ ലി​വ​ര്‍പൂ​ള്‍ സെ​മി​യി​ലെ​ത്തി.

ഫെ​യ​ര്‍ പ്ലേ ​അ​വാ​ര്‍ഡ്

കൊ​ളം​ബി​യ​ന്‍ ക്ല​ബ് അ​ത്‌​ല​റ്റി​കോ നാ​സി​ണ​ല്‍ ഫെ​യ​ര്‍ പ്ലേ ​അ​വാ​ര്‍ഡ് നേ​ടി. വി​മാ​ന​പ​ക​ട​ത്തി​ല്‍ മ​രി​ച്ച ബ്ര​സീ​ലി​യ​ന്‍ ക്ല​ബ് ചാ​പേ​ാകോ​യി​ന്‍സി​ന്‍റെ 19 ക​ളി​ക്കാ​രോ​ടും ടീം ​ഓ​ഫീ​ഷ്യ​ല്‍സി​നോ​ടും കാ​ണി​ച്ച സ​ഹ​താ​പ​മാ​ണ് നാ​സി​ണ​ലി​ന് ഫെ​യ​ര്‍ പ്ലേ ​അ​വാ​ര്‍ഡി​ന് അ​ര്‍ഹ​രാ​ക്കി​യ​ത്. നാ​സി​ണ​ലി​നെ കോ​പ്പ സു​ണ്ടാ​അ​മേ​രി​ക്കാ​ന​യു​ടെ ആ​ദ്യ പാ​ദ ഫൈ​ന​ലി​ന് നേ​രി​ടാ​നാ​യു​ള്ള യാ​ത്രാ​മ​ധ്യേ​യാ​ണ് ദു​ര​ന്ത​മു​ണ്ടാ​യ​ത്. ആ ​അ​പ​ക​ട​ത്തി​ല്‍ 71 പേ​രാ​ണ് മ​രി​ച്ച​ത്. കി​രീ​ടം ചാ​പോ​കോ​യി​ന്‍സി​നു സ​മ്മാ​നി​ക്കു​ന്ന​താ​യി അ​ത്‌​ല​റ്റി​ക്കോ നാ​സി​ണ​ല്‍ പ്ര​ഖ്യാ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.