ബിബിനും ചാന്ദ്നിക്കും എൽഗയ്ക്കും ട്രിപ്പിൾ
ബിബിനും ചാന്ദ്നിക്കും എൽഗയ്ക്കും ട്രിപ്പിൾ
Tuesday, December 6, 2016 1:37 PM IST
തേഞ്ഞിപ്പലം: അവസാന സ്കൂൾ മീറ്റിനിറങ്ങിയ ബിബിൻ ജോർജും, 3000 മീറ്ററിൽ നഗ്നപാദയായി മത്സരിച്ച് സ്വർണം നേടിയ സി. ചാന്ദ്നിയും, പി.ടി. ഉഷയുടെ ശിഷ്യ എൽഗാ തോമസും ട്രിപ്പിൾ സ്വർണനേട്ടത്തോടെ മേളയുടെ താരങ്ങളായി.

കോതമംഗലം മാർബേസിലിലെ ബിബിൻ ജോർജ്് ട്രിപ്പിൾ സ്വർണം സ്വന്തമാക്കണമെന്ന ആഗ്രഹത്തോടെയാണ് തന്റെ അവസാന മീറ്റിനിറങ്ങിയത്.5000, 1500, 800 മീറ്ററുകളിൽ ജേതാവായി തന്റെ മോഹം സഫലമായതിന്റെ ആഹ്ലാദത്തിലാണ് ബിബിൻ സംസ്‌ഥാന സ്കൂൾ മീറ്റിൽ നിന്നും യാത്രയാവുന്നത്.

ജൂണിയർ വിഭാഗത്തിൽ മത്സരിച്ച പാലക്കാട് കല്ലടി സ്കൂളിലെ സി. ചാന്ദ്നിയാണ് ട്രിപ്പിൾ നേടിയ രണ്ടാമത്തെ താരം. ആദ്യദിനം 3000 മീറ്ററിൽ സ്വർണം നേടിയ ചാന്ദ്നി മൂന്നാം ദിനം 1500 മീറ്ററിൽ റിക്കാർഡോടെയാണ് സ്വർണമണിഞ്ഞത്. അവസാന ദിനമായ ഇന്നലെ നടന്ന 800 മീറ്ററിൽ വ്യക്‌തമായ മുൻതൂക്കത്തോടെയാണ് സ്വർണത്തിലേക്ക്്ഓടിയെത്തിയത്.


പി.ടി. ഉഷയുടെ ശിഷ്യയും കോഴിക്കോട് എഎംഎച്ച്എസ് പൂവമ്പായിയിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയുമായ എൽഗ തോമസാണ് ട്രിപ്പിൾ നേടിയ മൂന്നാമത്തെ താരം. സബ്ജൂണിയർ വിഭാഗത്തിലാണ് എൽഗയുടെ നേട്ടം. ആദ്യ ദിനം 400 മീറ്ററിൽ കടുത്ത മത്സരത്തിനൊടുവിൽ സ്വർണം നേടിയ എൽഗ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് 100 മീറ്ററിലും 200 മീറ്ററിലും സ്വർണമണിഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.