റിലേയിൽ എറണാകുളവും കോഴിക്കോടും
Tuesday, December 6, 2016 1:37 PM IST
തേഞ്ഞിപ്പലം: അവസാന ഇനമായിരുന്ന 400 മീറ്റർ റിലേയിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളവും പെൺകുട്ടികളുടെ വിഭാഗത്തിൽകോഴിക്കോടും ചാമ്പ്യന്മാരായി. പനമ്പിള്ളി നഗർ ജിഎച്ച്എസ്എസിലെ ജസ്റ്റിൻ പി. സജി, കോതമംഗലം സെന്റ്.ജോർജിലെ ചെസാങ് സലിമുദീൻ, കോതമംഗലം മാർബേസിലിലെ വിദ്യാർഥികളായ ഷെറിൻ മാത്യു, എം. കെ. ശ്രീനാഥ് എന്നിവരടങ്ങിയ ടീം മൂന്നു മിനിറ്റ് 20.27 സെക്കൻഡിൽ ഓടിയെത്തിയാണ് സ്വർണം സ്വന്തമാക്കിയത്. വനിതാവിഭാഗത്തിൽ അബിത മേരി മാനുവൽ ഉൾപ്പെട്ട ടീം നാലു മിനിറ്റ് 01.81 സെക്കൻഡിലാണ് പൊന്നണിഞ്ഞത്. പൂവമ്പായി എഎംഎച്ച്എസിൽ നിന്നുള്ള മറ്റൊരു താരമായ എസ്. സ്നേഹ, പൊയിൽകാവ് എച്ച്എസിന്റെ പി.പി. ജാസ്മിൻ, പുല്ലൂരാമ്പാറ സെന്റ് ജോസഫ്സ് എച്ച്എസിന്റെ അനേന റോയ് എന്നിവർ ഓടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.