റോസ്ബർഗ് വിരമിച്ചു
റോസ്ബർഗ് വിരമിച്ചു
Friday, December 2, 2016 1:40 PM IST
ബർലിൻ: ഫോർമുല വൺ ചാമ്പ്യൻ നിക്കോ റോസ്ബർഗ് അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ചു. 2016ലെ എഫ് വൺ ചാമ്പ്യൻഷിപ്പ് നേടി അഞ്ചാം ദിനമാണ് ജർമൻ ഡ്രൈവർ റോസ്ബർഗ് വിരമിക്കൽ അറിയിച്ചത്. മേഴ്സിഡസിന്റെ ഡ്രൈവർ റോസ്ബർഗ് ആദ്യമായാണ് എഫ് വൺ കിരീടം സ്വന്തമാക്കുന്നത്. ഫോർമുല വൺ കിരീടത്തിലെത്താൻ കഠിനാധ്വാനവും വേദനയും ത്യാഗവും സഹിച്ചു. അതു പൂർത്തിയാക്കി. ഒരു മലയിൽ കയറി താൻ അതിന്റെ ഉന്നതിലെത്തി. ഇതാണ് യഥാർഥ സമയം. 25 വർഷം നീണ്ട ഡ്രൈവിംഗിലെ തന്റെ സ്വപ്നമാണ് ഫോർമുല വൺ ചാമ്പ്യൻഷിപ്പ് നേടിയതോടെ പൂർത്തിയായതെന്ന് 31കാരനായ റോസ്ബർഗ് പറഞ്ഞു. ഭാര്യ വിവിയൻ മകൾ അലായിയ എന്നിവരുടെ ത്യാഗങ്ങൾക്കു നന്ദിയർപ്പിക്കാനും ഫോർമുല വൺ ചാമ്പ്യൻ മറന്നില്ല. ഇനി നല്ലൊരു ഭർത്താവും പിതാവുമായി കഴിയാനാണ് താത്പര്യമെന്നും ജർമൻ താരം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.