രഞ്ജി: കേരളം ജയത്തിലേക്ക്
Thursday, December 1, 2016 1:45 PM IST
കട്ടക്ക്: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ത്രിപുരയ്ക്കെതിരേ കേരളം വിജയത്തിലേക്ക്. കളി തീരാൻ ഒരു ദിവസവും 10 വിക്കറ്റും ശേഷിക്കേ കേരളത്തിനു വിജയിക്കാൻ 66 റൺസ് മാത്രം മതി. 66 റൺസോടെ മുഹമ്മദ് അസ്ഹറുദ്ദീനും 37 റൺസുമായി ഭവിൻ ജെ. താക്കറുമാണ് ക്രീസിൽ. വിക്കറ്റ് നഷ്‌ടപ്പെടാതെ 17 റൺസുമായി രണ്ടാം ഇന്നിംഗ്സിൽ ഇന്നലെ കളി തുടങ്ങിയ ത്രിപുര 162 റൺസിന് എല്ലാവരും പുറത്തായി.

183 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം മൂന്നാം ദിനം കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്‌ടപ്പെടാതെ 117 റൺസെടുത്തിട്ടുണ്ട്. ആദ്യ ഇന്നിംഗ്സിൽ ത്രിപുര 20 റൺസിന്റെ ലീഡ് നേടിയിരുന്നു. നാലു വിക്കറ്റ് നേടിയ അക്ഷയ് ചന്ദ്രന്റെയും മൂന്നു വിക്കറ്റ് സ്വന്തമാക്കിയ അക്ബാൽ അബ്ദുള്ളയുടെയും മിന്നും ബൗളിംഗാണ് ത്രിപുരയെ തകർത്തത്. സന്ദീപ് വാര്യരും ബാസിൽ തമ്പിയും ഓരോ വിക്കറ്റ് വീതം നേടി. 54 റൺസ് നേടിയ എസ്.കെ. പട്ടേലാണ് ത്രിപുരയുടെ ടോപ് സ്കോറർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.