സിന്ധുവിനു യോഗ്യത
സിന്ധുവിനു യോഗ്യത
Tuesday, November 29, 2016 1:36 PM IST
ന്യൂഡൽഹി: കഴിഞ്ഞ രണ്ടു യോഗ്യതാ പോരാട്ടങ്ങളിലും കാഴ്ചവച്ച ഉജ്വല മികവോടെ ഒളിമ്പിക് വെള്ളിമെഡൽ ജേതാവ് പി.വി. സിന്ധു വർഷാവസാനത്തെ ലോക സൂപ്പർ സീരീസ് ഫൈനൽസിലേക്കു യോഗ്യത നേടി. ഡിസംബർ 14 മുതൽ 18 വരെ ദുബായിൽ നടക്കുന്ന ടൂർണമെന്റിലേക്ക് സിന്ധു ആദ്യമായിട്ടാണ് യോഗ്യത നേടുന്നത്. ഈ വർഷത്തെ ഏറ്റവും മികച്ച എട്ടു സിംഗിൾസ് താരങ്ങളും ഡബിൾസ് ടീമും മാറ്റുരയ്ക്കുന്ന ടൂർണമെന്റാണ് ലോക സൂപ്പർ സീരിസ്.


ഈ സീസണിലെ സൂപ്പർ സീരീസ് പ്രകടനങ്ങളുടെ അടിസ്‌ഥാനത്തിലാണ് ലോക സൂപ്പർ സീരിസിൽ പങ്കെടുക്കാനുള്ള റാങ്കിംഗ് തീരുമാനിക്കുന്നത്. ചൈന ഓപ്പണിലെ വിജയവും ഹോങ്കോംഗ് ഓപ്പണിലെ ഫൈനൽ പ്രവേശനവുമാണ് സിന്ധുവിന് തുണയായത്. 2010 മുതൽ ലോക സൂപ്പർ സീരീസിലേക്കു യോഗ്യത നേടിയിട്ടുള്ള സൈന നെഹ്വാളിനു ഇത്തവണ യോഗ്യത നോടാനായില്ല. സിന്ധുവിന് മാത്രമാണ് ഇന്ത്യയിൽ നിന്നും യോഗ്യത നേടാനായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.