സീനിയർ ഫുട്ബോൾ; കോട്ടയം –തൃശൂർ ഫൈനൽ
Monday, November 28, 2016 11:15 AM IST
കൽപ്പറ്റ: അരപ്പറ്റയിൽ നടക്കുന്ന 53–ാമത് സംസ്‌ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കോട്ടയം തൃശൂരിനെ നേരിടും. ആദ്യ സെമിയിൽ കോട്ടയം ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തിരുവനന്തപുരത്തെ പരാജയപ്പെടുത്തി. 12ാം മിനിറ്റിൽ പി. ഷാജി പെനാൽട്ടി ഗോളിലൂടെ തിരുവനന്തപുരത്തെ മുന്നിലെത്തിച്ചെങ്കിലും 24ാം മിനിറ്റിൽ ടി.ബി. ബിജീഷ് കോട്ടയത്തെ ഒപ്പമെത്തിച്ചു. 65ാം മിനിറ്റിൽ ആനന്ദ് മുരളിയും 87ാം മിനിറ്റിൽ ആർ. ആശിഷും നേടിയ ഗോളുകൾക്ക് കോട്ടയം ഫൈനലിലേക്ക് മുന്നേറുകയായിരുന്നു.


രണ്ടാം സെമിയിൽ ആതിഥേയരെ പരാജയപ്പെടുത്തിയാണ് തൃശൂർ ഫൈനലിലെത്തിയത്്. ഒൻപതാം മിനിറ്റിലും 23ാം മിനിറ്റിലും സ്ട്രൈക്കർ ബിനീഷ് ബാലനിലൂടെ തൃശൂർ ആദ്യപകുതിയിൽ തന്നെ കളി തങ്ങളുടെ വരുതിയിലാക്കി. 63–ാം മിനിറ്റിൽ വയനാടിന്റെ ക്യാപ്റ്റൻ മുഹമ്മദ് റഫീഖ് ഒരു ഗോൾ മടക്കിയെങ്കിലും പ്രതിരോധം ശക്‌തമാക്കി തൃശൂർ വിജയം ഉറപ്പിക്കുകയായിരുന്നു. ഇന്നാണ് ഫൈനൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.