ടീം ഇന്ത്യയും അശ്വിനും ഒന്നാം സ്‌ഥാനത്ത്
ടീം ഇന്ത്യയും അശ്വിനും ഒന്നാം സ്‌ഥാനത്ത്
Wednesday, October 26, 2016 12:05 PM IST
ദുബായ്: ടീം ഇന്ത്യയും സ്പിന്നർ രവിചന്ദ്രൻ അശ്വിനും ഐസിസി ടെസ്റ്റ് ക്രിക്കറ്റ് റാങ്കിംഗിൽ ഒന്നാം സ്‌ഥാനം നിലനിർത്തി. ഐസിസി പുതിയതായി പുറത്തിറക്കിയ ടീമുകളുടെയും ബൗളർമാരുടെയും പട്ടികയിലാണ് ടീം ഇന്ത്യയും അശ്വിനും ഒന്നാം സ്‌ഥാനത്തു തുടരുന്നത്. 115 പോയിന്റുള്ള ഇന്ത്യക്കു പിന്നിൽ 111 പോയിന്റുമായി പാക്കിസ്‌ഥാൻ, മൂന്നാമത് ഓസ്ട്രേലിയ (108) ടീമുകളാണുള്ളത്. ഇംഗ്ലണ്ടാണ് നാലാമത്. ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ന്യൂസിലൻഡ്, വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ്, സിംബാബ്വേ ടീമുകളാണ് അടുത്ത സ്‌ഥാനങ്ങളിൽ.

ന്യൂസിലൻഡിനെതിരേയുള്ള ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് അശ്വിനെ ഒന്നാ സ്‌ഥാനത്തെത്തിച്ചത്. 900 പോയിന്റുമായി ഒന്നാം സ്‌ഥാനത്തുള്ള ഇന്ത്യൻ സ്പിന്നറിനു പിന്നിലായ ദക്ഷിണാഫ്രിക്കയുടെ ഡെയ്ൽ സ്റ്റെയിൻ (878), ഇംഗ്ലണ്ടിന്റെ ജയിംസ് ആൻഡേഴ്സൺ (861) എന്നിവരാണുള്ളത്. രവീന്ദ്ര ജഡേജ 805 പോയിന്റുമായി ഏഴാം സ്‌ഥാനത്താണ്. ടെസ്റ്റിൽ ഓൾ റൗണ്ടർമാരുടെ റാങ്കിംഗിലും അശ്വിൻ തന്നെയാണ് ഒന്നാമത്. ബാറ്റ്സ്മാന്മാരുടെ റാങ്കിംഗിൽ അജിങ്ക്യ രഹാനെ മാത്രമാണ് ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ താരം. ആറാം സ്‌ഥാനത്തണ് രഹാനെ. ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ സ്റ്റീവൻ സ്മിത്താണ് ഒന്നാം സ്‌ഥാനത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.