റോഹനും ഡാരിനും അണ്ടർ 19 ചലഞ്ചർ ട്രോഫി ടീമിൽ
Tuesday, October 25, 2016 11:56 AM IST
കൊച്ചി: കേരള താരങ്ങളായ റോഹൻ എസ്. കുന്നുമലും ഡാരിൽ എസ്. ഫെറാരിയോയും അണ്ടർ 19 ചലഞ്ചർ ട്രോഫി ടീമിൽ ഇടം നേടി. ഡാരിൽ ഇന്ത്യ ബ്ലൂവിലേക്കും റോഹൻ ഇന്ത്യ ഗ്രീനിലേക്കുമാണ് തെരഞ്ഞെടുക്കപ്പട്ടത്. ബിലാസ്പൂരിൽ ഇന്നു മുതൽ 29 വരെയാണ് മത്സരം. വിനൂ മങ്കദ് ട്രോഫിയിലെ ഇരുവരുടെയും മികച്ച പ്രകടനത്തിന്റെ അടിസ്‌ഥാനത്തിലാണ് ഓൾ ഇന്ത്യ ജൂണിയർ സെലക്ഷൻ കമ്മിറ്റി തെരഞ്ഞെടുത്തത്. ഒരു സെഞ്ചുറിയും ഒരു അർധസെഞ്ചുറിയുമടക്കം 253 റൺസ് നേടിയ റോഹൻ ടൂർണമെന്റിലെ തന്നെ മികച്ച ബാറ്റ്സ്മാനായിരുന്നു. ഡാരിൽ 125 റൺസ് നേടിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.