സ്കൂൾ നീന്തൽ ചാമ്പ്യൻഷിപ്പ് തുടങ്ങി
Monday, October 24, 2016 11:53 AM IST
തൃശൂർ: സംസ്‌ഥാന സ്കൂൾ നീന്തൽ ചാമ്പ്യൻഷിപ്പ് തൃശൂർ അക്വാട്ടിക് കോംപ്ലെക്സിൽ ആരംഭിച്ചു. കേരളത്തിലെ 14 ജില്ലകളിൽനിന്നുമായി 1500ഓളം താരങ്ങൾ മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. നീന്തൽ മത്സരങ്ങൾക്കു പുറമെ വാട്ടർപോളോ മത്സരങ്ങളുമുണ്ട്. പ്ലസ്ടു, വിഎച്ചഎസ്ഇ വിദ്യാർഥികളും മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. 400 മീറ്റർ ഫ്രീസ്റ്റൈൽ, 100 മീറ്റർ ബാക്ക് സ്ട്രോക്ക്, 50 മീറ്റർ ബട്ടർഫ്ളൈ സ്ട്രോക്ക്, 4ഃ100 മീറ്റർ മിഡ്ലെ റിലെ എന്നിവയിലായിരുന്നു ആദ്യദിനത്തിലെ മത്സരങ്ങൾ. വൈകിട്ട് വാട്ടർപോളോ മത്സരങ്ങൾ ആരംഭിച്ചു. നിലവിൽ തിരുവനന്തപുരം ജില്ലയാണു സംസ്‌ഥാന സ്കൂൾ നീന്തൽ ചാമ്പ്യൻഷിപ്പിൽ കിരീട ജേതാക്കൾ.

ഹൈടെക് മികവോടെ നീന്തൽ മത്സരം

തികഞ്ഞ ഹൈടെക് മികവോടെയാണു സംസ്‌ഥാന സ്കൂൾ നീന്തലിനു തൃശൂരിൽ തുടക്കംകുറിച്ചത്. ദേശീയ ഗെയിംസിന് ഉപയോഗിച്ച ആധുനിക സാങ്കേതിക വിദ്യകൾ സംസ്‌ഥാന സ്കൂൾ നീന്തൽ ചാമ്പ്യൻഷിപ്പിനും ഉപയോഗപ്പെടുത്തുന്നുണ്ട്. പൂളിലെ ടച്ച് ബോർഡാണ് ഇതിൽ പ്രധാനം. പൂളിലെ എട്ടു ട്രാക്കുകളിലും ഘടിപ്പിച്ചിട്ടുള്ള ടച്ച് പാഡിൽ നീന്തിയെത്തുന്ന താരങ്ങൾ തൊടുന്ന നിമിഷം അവരുടെ ടൈം, റാങ്ക് എന്നിവ സ്കോർ ബോർഡിൽ തെളിയും. ഫലനിർണയം കൃത്യമായി അറിയാൻ ഇതു സഹായിക്കുമെന്നതാണു നേട്ടം. നീന്തലിന് ഓൺ യുവർ മാർക്കു പറഞ്ഞ ശേഷം സ്റ്റാർട്ട് സിഗ്നൽ കൊടുക്കുമ്പോൾ എല്ലാവർക്കും വ്യക്‌തമായി കേൾക്കാനായി എട്ടു ട്രാക്കിലും ചെറിയ ആംപ്ലിഫയർ ഘടിപ്പിച്ചിട്ടുണ്ട്. ഇതും ദേശീയഗെയിംസിന് ഉപയോഗിച്ചി രുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.