ഗോഹട്ടിക്കും ഫിഫയുടെ പച്ചക്കൊടി
Monday, October 24, 2016 11:53 AM IST
ഗോഹട്ടി: അണ്ടർ 17 ലോകപ്പിനുള്ള വേദിയായി ഗോഹട്ടിയെ ഫിഫ അംഗീകരിച്ചു. ലോകകപ്പിനോട് അനുബന്ധിച്ചുള്ള നവീകരണ–വികസന പ്രവർത്തനങ്ങളിൽ ഫിഫയുടെ പ്രതിനിധി സംഘം പൂർണ തൃപ്തിയറിയിച്ചു. ലോകകപ്പിന്റെ പ്രാദേശിക സംഘാടക സമിതിയംഗങ്ങൾക്കൊപ്പം എത്തിയ ഫിഫ പ്രതിനിധിസംഘം സ്റ്റേഡിയവും പരിശീലന വേദികളും സന്ദർശിച്ചു.

ഫിഫയുടെ അംഗീകാരം ലഭിക്കുന്ന അഞ്ചാമത്തെ നഗരമാണു ഗോഹട്ടി. നേരത്തെ കൊച്ചി, നവി മുംബൈ, ഗോവ, ന്യൂഡൽഹി എന്നിവയ്ക്ക് ഫിഫയുടെ അംഗീകാരം ലഭിച്ചിരുന്നു. അടുത്തതായി സ്‌ഥിതിഗതികൾ പരിശോധിക്കാൻ ഫിഫ പ്രതിനിധി സംഘം കോൽക്കത്തയിലെത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.