എഫ്രേംസിനും ലിറ്റിൽ ഫ്ളവറിനും കിരീടം
Monday, October 24, 2016 11:53 AM IST
കോട്ടയം: എറണാകുളം രാജഗിരിയിൽ നടക്കുന്ന മുപ്പത്തിയൊന്നാമത് ഫാ. ഫ്രാൻസിസ് സെയ്ൽസ് ദക്ഷിണേന്ത്യൻ ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ മാന്നാനം സെന്റ് എഫ്രേംസും പെൺകുട്ടികളുടെ വിഭാഗത്തിൽ കൊരട്ടി ലിറ്റിൽ ഫ്ളവർ എച്ച്എസ്എസും ചാമ്പ്യന്മാർ. ഫൈനലിൽ തേവര സേക്രഡ് ഹാർട്ടിനെ 70–46 എന്ന സ്കോറിനാണ് എഫ്രേംസ് തകർത്തത്. 16 പോയിന്റുകൾ വീതം നേടി ഷിബിലും ഷാരോണും എഫ്രേംസിനെ വിജയത്തിലേക്കു നയിച്ചു. പെൺകുട്ടികളുടെ വിഭാഗത്തിൽ കോയമ്പത്തൂരിൽനിന്നുള്ള അൽവേർണിയ സ്കൂളിനെയാണ് ലിറ്റിൽ ഫ്ളവർ പരാജയപ്പെടുത്തിയത്. സ്കോർ 53–29. ലിറ്റിൽ ഫ്ളവറിനായി അലീന സെബി 15 പോയിന്റുകൾ നേടി. എഫ്രേംസിന്റെ ഷിൽ വർഗീസും ലിറ്റിൽ ഫ്ളവറിന്റെ അലീന സെബിയും ടൂർണമെന്റിലെ മികച്ച താരങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.