മൗറിഞ്ഞോയെ നാണംകെടുത്തി
മൗറിഞ്ഞോയെ നാണംകെടുത്തി
Sunday, October 23, 2016 11:23 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ഹൊസെ മൗറിഞ്ഞോയെയും മാഞ്ചസ്റ്റർ യുണൈറ്റഡിനെയും ചെൽസി 4–0ന് തകർത്തുകൊണ്ട് നാണംകെടുത്തി. പണ്ട് പടിയിറക്കിവിട്ട ക്ലബ്ബിന്റെ മൈതാനത്തേക്കു പുതിയ ക്ലബ്ബിന്റെ പരിശീലകനായെത്തിയ ഹൊസെ മൗറിഞ്ഞോയെ താൻ കളി പഠിപ്പിച്ചവർതന്നെ നാണംകെടുത്തി. കഴിഞ്ഞ വർഷം ടീമിന്റെ മോശം പ്രകടനത്തെത്തുടർന്ന് മൗറിഞ്ഞോയെ ചെൽസി പരിശീലക സ്‌ഥാനത്തുനിന്നു പുറത്താക്കിയിരുന്നു. പിന്നീട് മൗറിഞ്ഞോ ചെൽസിയുടെ പ്രധാന എതിരാളിയായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലനായി. പുതിയ ടീമുമായ തന്റെ പഴയ ക്ലബ്ബിന്റെ സ്വന്തം സ്റ്റേഡിയം സ്റ്റാംഫോർഡ് ബ്രിഡ്ജിലെത്തിയ മൗറിഞ്ഞോയ്ക്ക് ഈ സീസണിലെ ഏറ്റവും കനത്ത പരാജയമേറ്റുവാങ്ങേണ്ടിവന്നു. 30–ാം സെക്കൻഡിൽ യുണൈറ്റഡിന്റെ വല കുലുങ്ങി. പെഡ്രോയായിരുന്നു ഈ സീസണിലേ വേഗമേറിയ ഗോളിനുടമായായത്. 21–ാം മിനിറ്റിൽ ഗാരി കാഹിലും 62–ാം മിനിറ്റിൽ എഡൻ ഹസാർഡ്, 70–ാം മിനിറ്റിൽ എൻഗോളോ കാന്റെയുടെ ഗോളുകൂടി ചേർന്നപ്പോൾ യുണൈറ്റഡിന്റെ പരാജയം പൂർത്തിയായി.


ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ജയത്തോടെ ലിവർപൂൾ രണ്ടാം സ്‌ഥാനത്തെത്തി. ലിവർപൂൾ സ്വന്തം ആൻഫീൽഡ് സ്റ്റേഡിയത്തിൽ വെസ്റ്റ്ബ്രോംവിച്ചിനെ 2–1ന് തോൽപ്പിച്ചു. സയ്ദോ മാനെ (200 ഫിലിപ്പെ കുടിഞ്ഞോ (35) എന്നിവരുടെ ഗോളുകളാണു യുർഗൻ ക്ലോപ്പിന്റെ ടീമിനു ജയമൊരുക്കിയത്. ഗാരത് മെക്കാളെയിലൂടെ വെസ്റ്റ്ബ്രോം 81–ാം മിനിറ്റിൽ ഒരു ഗോൾ മടക്കി. ഈ ഗോൾ ലിവർപൂളിനെ ഒന്നാം സ്‌ഥാനത്തെത്താനുള്ള അവസരമാണു നഷ്‌ടമാക്കിയത്. ഒമ്പത് കളിയിൽ 20 പോയിന്റുള്ള ആഴ്സണലാണ് ഒന്നാം സ്‌ഥാനത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.