ബിസിസിഐ വഴങ്ങുന്നു; ഇംഗ്ലണ്ട് സീരീസിൽ ഡിആർഎസ് നടപ്പാക്കും
ബിസിസിഐ വഴങ്ങുന്നു; ഇംഗ്ലണ്ട് സീരീസിൽ ഡിആർഎസ് നടപ്പാക്കും
Friday, October 21, 2016 12:11 PM IST
മുംബൈ: ഒടുവിൽ ബിസിസിഐ വഴങ്ങി. ഇംഗ്ലണ്ട് സീരീസിൽ ഡിആർഎസ് സംവിധാനം നടപ്പാക്കും. ഇംഗ്ലണ്ട് ടീമിന്റെ ഇന്ത്യൻ പര്യടനത്തിലാകും പരീക്ഷണാടിസ്‌ഥാനത്തിൽ ഡിആർഎസ് (ഡിസിഷൻ റിവ്യൂ സിസ്റ്റം) സംവിധാനം നടപ്പിലാക്കുക. ഫീൽഡ് അമ്പയർമാരുടെ തീരുമാനം പുനഃപരിശോധിക്കാൻ ടീമുകൾക്ക് അവസരം നൽകുന്നതാണ് ഡിആർഎസ് സംവിധാനം. അടുത്ത മാസമാണ് ഇംഗ്ലണ്ട് പരമ്പര.

നേരത്തെ, ഡിആർഎസിൽ ന്യൂനതകളുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ബിസിസിഐ ഡിആർഎസിനെ എതിർത്തിരുന്നത്. എന്നാൽ, മാറ്റങ്ങൾ വരുത്തിയ സംവിധാനം ഉപയോഗിച്ചുനോക്കാൻ ഇപ്പോൾ ബിസിസിഐ തീരുമാനിച്ചിരിക്കുകയാണ്. ഡിആർഎസിൽ ലഭ്യമായ എല്ലാ സേവനങ്ങളും ഇംഗ്ലണ്ട് സീരിസിൽ ഉപയോഗപ്പെടുത്തുമെന്നും അതിനു ശേഷം മാത്രമേ തുടർന്നുവരുന്ന പരമ്പരകളിൽ ഉപയോഗിക്കണോ വേണ്ടയോ എന്നു തീരുമാനിക്കുകയുള്ളൂവെന്നും ബിസിസിഐ അധ്യക്ഷൻ അനുരാഗ് ഠാക്കുർ വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.