രഞ്ജി: കേരളം നാലിന് 223
Thursday, October 20, 2016 11:59 AM IST
ഭുവനേശ്വർ: തുടക്കത്തിലേ തകർച്ചയിൽനിന്നു കരകയറിയ കേരളം ഹൈദരാബാദിനെതിരായ രഞ്ജി ട്രോഫി ഗ്രൂപ്പ് സി മത്സരത്തിൽ ആദ്യദിനം ഭേദപ്പെട്ട നിലയിൽ. സച്ചിൻ ബേബിയും (51) ജലജ് സക്സേനയും (58) പുറത്താകാതെ നേടിയ അർധസെഞ്ചുറികളുടെ മികവിൽ ആദ്യദിനം കളി നിർത്തുമ്പോൾ കേരളം നാലു വിക്കറ്റ് നഷ്‌ടത്തിൽ 223 റൺസെടുത്തു. രോഹൻ പ്രേം (41), ഭവിൻ ടക്കർ (38), സഞ്ജു സാംസൺ (15), വി.എ. ജഗദീഷ് (5) എന്നിവരാണ് പുറത്തായത്. സച്ചിൻ ബേബിയുടെ ഇന്നിംഗ്സിൽ ആറു ബൗണ്ടറി പിറന്നപ്പോൾ ജലജിന്റെ ബാറ്റിൽനിന്ന് 11 ബൗണ്ടറികളുണ്ടായി.


ഹൈദരാബാദിനു വേണ്ടി രവി കിരൺ, ചാമ മിലിന്ദ് തുടങ്ങിയവർ ഓരോ വിക്കറ്റ് വീതം നേടി. രണ്ടു മത്സരങ്ങളിൽനിന്ന് കേരളത്തിനു മൂന്നു പോയിന്റ് മാത്രമാണുള്ളത്. ഗ്രൂപ്പ് സിയിൽ കേരളം ഏഴാമതാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.