സാനിയ തുടർച്ചയായ 80–ാം ആഴ്ചയും ഒന്നാം റാങ്കിൽ
സാനിയ തുടർച്ചയായ 80–ാം ആഴ്ചയും ഒന്നാം റാങ്കിൽ
Wednesday, October 19, 2016 12:06 PM IST
ന്യൂഡൽഹി: ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ തുടർച്ചയായ 80–ാം ആഴ്ചയും ഡബിൾസ് ഒന്നാം റാങ്കിൽ തുടരുന്നു. സാനിയ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. കൂടുതൽ കാലം ഒന്നാം സ്ഥാനം നിലനിർത്തിയവരിൽ സാനിയ നാലാം സ്‌ഥാനത്താണ്. മാർട്ടിന നവരത്ലോവ (181 ആഴ്ച), കാര ബ്ലാക് (145), ലീസെൽ ഹ്യൂബർ (134) എന്നിവരാണ് സാനിയയ്ക്കു മുന്നിൽ നിൽക്കുന്നത്.


ചാൾസ്റ്റൺ വോൾവോ കാർ ഓപ്പണിൽ കിരീടം ചൂടിയതോടെയാണ് സാനിയ ഒന്നാം റാങ്കിലെത്തിയത്. സാനിയയുടെ മുൻ ഡബിൾസ് പങ്കാളി മാർട്ടിന ഹിംഗിസ് 8560 പോയിന്റുമായി സാനിയയ്ക്കു പിന്നിലാണ്. ഹിംഗിസിനൊപ്പമാണ് സാനിയ ഒന്നാം റാങ്കിൽ എത്തിയത്. ഇരുവരും പിരിഞ്ഞശേഷം ബാർബറ സട്രൈക്കോവയ്ക്കൊപ്പമാണ് സാനിയ കോർട്ടിലിറങ്ങുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.